Image

കേരളത്തെ സൗദി ആക്കരുത്‌ (തമ്പി അന്റണി )

തമ്പി അന്റണി Published on 23 August, 2014
കേരളത്തെ സൗദി ആക്കരുത്‌  (തമ്പി അന്റണി )
ഇപ്പോഴത്തെ ഈ പൂര്‍ണ മദ്യനിരോധനം എന്ന സുധീരന്റെ സുധീരമായ തീരുമാനം കാണുബോള്‍ ഓര്‍മ്മവരുന്നത് പഴെയ ഒരു പഴംചൊല്ലാണ് .--ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
കേരളം പോലെ ടുറിസത്തിനു പ്രാധാന്യമുള്ള ഒരു സ്ഥലം സൗദി അറേബ്യ പോലെ െ്രെഡ ആക്കുന്നതില്‍ എന്തെങ്കിലും പ്രയോ
ജനം ഉണ്ടെന്നു തോന്നുന്നില്ല. കുടിക്കുന്നവര്‍ എന്തായാലും കുടിക്കും .
ഈ പടിപടിയായ നിരോധനത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് തീര്‍ച്ചയായും കള്ളവാറ്റുകൊണ്ട് ഉപജീവനം നയിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരാണ്. മുക്കിനും മൂലയിലും എന്തിനു പറയുന്നു സ്വന്തം വീടുകളില്‍ പോലും വാറ്റു തുടങ്ങും. അതൊന്നും അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ചുരുക്കിപറഞ്ഞാല്‍ കുടിക്കെണ്ടവര്‍ കുടിക്കും. മരിക്കേണ്ടാവര്‍ മരിക്കും. തന്നെയുമല്ല എല്ലാവരും അവരുടെ സമയമാകുബോള്‍ മരിക്കും എന്നു തന്നെയാനെല്ലോ നമ്മുടെ ജോതിഷം പോലും പറയുന്നത്.
അതിന്റെ അര്‍ഥം കുടിച്ചാലും കുടിച്ചില്ലെങ്കിലും മരിക്കും എന്നല്ലേ. പിന്നെ എന്തിന് മദ്യം വില്‍ക്കാതിരിക്കനം. അതുകൊണ്ട് മാത്രം ആരും മരിക്കതിരിക്കുമെന്നു തോന്നുന്നില്ല.
മുസ്ലിം രാജ്യമായ ദുബായി ഉള്‍പ്പെടെ മറ്റു വിനോദ സഞ്ചാര രാജ്യങ്ങളില്‍ എല്ലായിടത്തും മദ്യം സുലഭമാണ് .
പ്രത്യകിച്ചു വിനോദ സഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ മദ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. മദ്യവും മദിരാഷിയുമൊക്കെ ഇല്ലെങ്കില്‍ എന്തോന്നു വിനോദയാത്ര?. ഇത് ഏറ്റവും കൂടുതല്‍ പ്രയോചനപെടുത്തുന്നത് ദുബായി പോലുള്ള വന്‍ നഗരങ്ങളാണ്.അല്ലെങ്കില്‍ ഇപ്പോഴും ആ മരുഭൂമി വിനോദ സഞ്ചാരികളുടെ തരിശുഭൂമിയായിതന്നെ കിടന്നേനെ. എല്ലാവരും മുന്നോട്ടു നടക്കുബോള്‍ നമ്മളുമാത്രം പിറകോട്ടു നടക്കുന്നതുപോലെ. നമുക്ക് അത്ര അങ്ങോട്ട് കടന്നുപോകണമെന്നല്ല പറയുന്നത്. എന്നാലും കോവളം, തേക്കടി, ആലപ്പുഴ കുമരകം തുടങ്ങിയ വിനോദ സഞ്ചാരകേന്ത്രങ്ങളിലെങ്കിലും ബാറുകള്‍ അനുവദിക്കേണ്ടതാണ്. അല്ലാതെ വിദേശികളെവരെ നന്നക്കിയിട്ടെ കേരളം നന്നവുകയുള്ള് എന്നു വാശി പിടിച്ചിട്ട് ഒരു കാര്യവുമില്ല . 'ദീപസ്തബം മഹാശ്ചര്യം നമുക്കും കിട്ടണം' അല്ലപിന്നെ.
ഉള്ള മദ്യം കലര്‍പ്പില്ലാതെ കൊടുക്കാന്‍ പോലും നമ്മുടെ സര്‍ക്കാരിനു കഴിയാതതെന്തുകൊണ്ടാണ്?. അതെ കഴിവില്ലായിമ്മ തന്നെ മദ്യനിരോധനത്തിന്റെ കാര്യത്തിലും സര്‍ക്കാറിനു സംഭവിക്കാന്‍ പോകുന്നത്. ഇത് ഇത് ഒട്ടും പ്രായോഗികമല്ലെന്ന് നമ്മളും നമ്മുടെ അയല്‍ സംസ്ഥാനങ്ങളും എത്രയോ പ്രാവശ്യം തെളിയിച്ചു തന്നിരിക്കുന്നു.
എന്തിനുപറയുന്നു കള്ളുഷാപ്പുകളില്‍ കലര്‍പ്പില്ലാത്ത കള്ളുപോലും കൊടുക്കാനുള്ള ഒരു സംവിധാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പിന്നെയല്ലേ വിദേശ മദ്യത്തിന്റെ കാര്യം.
വിഷം കലര്‍ന്ന വിലകുറഞ്ഞ മദ്യമല്ല സര്‍ക്കാരിന്റെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ കൊടുക്കുന്നതെന്ന് ഇന്നുവരെ ആര്‍ക്കും പ്രൂവു ചെയാന്‍ പറ്റിയിട്ടില്ല. നല്ല മദ്യം കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും  മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങളെപറ്റി സാധാരണക്കാരെ ബോധാവാന്മ്മാരക്കുകയും ആണ് തല്‍ക്കാലം ചെയാവുന്ന ഏറ്റവും നല്ല കാര്യം. മാത്രവുമല്ല മദ്യത്തെക്കാള്‍ ഇരട്ടി ദൂഷ്യമുള്ള പുകവലി നിലനില്‍ക്കുകയും ചെയ്യുന്നു. പുകവലിക്കുന്നവര്‍ വലിച്ചു മരിക്കെട്ടെ ആര്‍ക്കു ചേതം.
ഇതൊരുതരം ഇരട്ടത്താപ്പു നയമാണ്. ഹെല്‍മെറ്റിന്റെ കാര്യത്തിലും ഇതേ നയമാണ് സ്വീകരിച്ചിരിക്കുന്നത്. പിന്നിലിരിക്കുന്നവര്‍ മരിച്ചോട്ടെ. അവര്‍ക്ക് സുരഷിത്തത്വം ഒന്നും ആവശ്യമില്ല എന്നൊരു വിചത്രമായ നിയമമാണ്. അതുകൊണ്ട് തന്നെ മരിക്കുന്നതില്‍ കൂടുതലും സ്ത്രീകളാണ് എന്നത് ഒരു വസ്തുതയാണ്.
ഇപ്പോഴത്തെ ഈ തീരുമാനും തീര്‍ച്ചയായിട്ടും അടുത്ത തിരഞ്ഞടുപ്പുകളില്‍ വോട്ടു മേടിച്ച് വീണ്ടും അധികാരത്തിലേക്ക് വരാനുള്ള ഒരു തന്ത്രമാണ് എന്നത് ഏതൊരു മണ്ടശിരോമാണിക്കും മനസിലാക്കാവുന്നതെയുള്ള്. അതുകൊണ്ട് കേരളത്തിന് ഏറ്റവും വരുമാനമുണ്ടാക്കി തരുന്ന ടൂറിസത്തിനുവേണ്ടിയെങ്കിലും. ഭാഗീകമായി മദ്യം വിള
മ്പണം എന്നുതന്നയാണ് ഉദ്ദേശിച്ചത്.
കേരളത്തെ സൗദി ആക്കരുത്‌  (തമ്പി അന്റണി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക