Image

സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‌ നവ നേതൃത്വം

തോമസ്‌ ഡിക്രൂസ്‌ Published on 01 December, 2011
സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‌ നവ നേതൃത്വം
ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയ്‌ 2011-ലെ വാര്‍ഷിക പൊതുസമ്മേളനം നവംബര്‍ 12-ന്‌ ശനിയാഴ്‌ച സോയി മാത്യുവിന്റെ വസതിയില്‍ ചേര്‍ന്നു. സെക്രട്ടറി ജിനോ ജോണ്‍ 2011-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച്‌ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ്‌ വെണ്ണിക്കണ്ടത്തിന്റെ സാന്നിധ്യത്തില്‍ 2012- 2013 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളായി സോയി മാത്യു കുഴിപ്പറമ്പില്‍ (പ്രസിഡന്റ്‌), ജോണിക്കുട്ടി ജോസഫ്‌ പിള്ളവീട്ടില്‍ (വൈസ്‌ പ്രസിഡന്റ്‌), തോമസ്‌ ഡിക്രൂസ്‌ തറപ്പില്‍ (സെക്രട്ടറി), ജെയ്‌സ്‌ ജോസഫ്‌ ചെറുകര (ജോ. സെക്രട്ടറി), ജോസ്‌ മണക്കാട്ട്‌ (ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന എക്‌സിക്യൂട്ടീവിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

ബോര്‍ഡ്‌ ഓഫ്‌ ഡറക്‌ടേഴ്‌സിലേക്ക്‌ ജോര്‍ജ്‌ വെണ്ണലശ്ശേരില്‍ (ചെയര്‍മാന്‍), സന്തോഷ്‌ കുര്യന്‍, ജോര്‍ജ്‌ കടുതോടില്‍, ജസ്‌ലിന്‍ ജോസ്‌, റോണി പോള്‍, ലിന്‍സണ്‍ തോമസ്‌ എന്നിവരും ഓഡിറ്ററായി സജി മണ്ണംചേരിലും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ സന്തോഷ്‌ കുര്യനില്‍ നിന്നും പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനം ഏറ്റെടുത്തു.

ഷിക്കാഗോയിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തില്‍ ഏതൊരാള്‍ക്കും വ്യക്തിഗതവും ഗാര്‍ഹികവുമായ പ്രശ്‌നങ്ങള്‍ക്ക്‌ ഏതു സമയത്തും പ്രായോഗിക പരിഹാരവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കുന്നതിനായി ഐ.എസ്‌.ഡബ്ല്യു.എ.ഐയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച `ഫാമിലി ഫോക്കസിന്റെ' കോര്‍ഡിനേറ്റര്‍ സാബി കോലത്ത്‌ പ്രൊജക്‌ടിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. ഫാമിലി ഫോക്കസിന്‌ പുതിയ ഹെല്‍പ്‌ ലൈന്‍ നമ്പര്‍ (1-888-417-5222) ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഫാമിലി ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്ന്‌ സമ്മേളനം വിലയിരുത്തി. അസോസിയേഷന്‌ വെബ്‌സൈറ്റ്‌ (www.inswai.org) ഉള്‍പ്പടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച മുന്‍ ഭരണസമിതിക്ക്‌ ജനറല്‍ബോഡി നന്ദി രേഖപ്പെടുത്തി. സമ്മേളന സമാപനത്തില്‍ ജോയിന്റ്‌സെക്രട്ടറി ബിജു ജോണ്‍ കൃതജ്ഞതപറഞ്ഞു.
സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‌ നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക