Image

മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം

(പ്രൊഫ.ഫാ. മാത്യൂ മുളങ്ങാശ്ശേരി & ജോര്‍ജ് നടവയല്‍) Published on 24 August, 2014
മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം
വിശുദ്ധിയുടെ തൂവെണ്മ പകര്‍ന്നുനല്‍കി വേദിയ്ക്കു പിന്നിലെ അനന്തമായ നീലിമയിലേക്ക് പോയ നല്ല ഒരമ്മയുടെ ജീവിതത്തിന്റെ സംഗീതാത്മക ദൃശ്യാവിഷ്‌കാരമാണ്; കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ. ടി. എം. ഏബ്രാഹം രചിച്ച്; 'ജോര്‍ജ് ഓലിക്കല്‍-സോഫി നടവയല്‍'സംവിധാനം ചെയ്ത; ''മദര്‍ തെരേസ്സാ'' നാടകം. ആത്മ പ്രസരണത്തിന്റെ കാന്തികവലയത്തിലേക്ക് പ്രേക്ഷകരെ വലിച്ചുയര്‍ത്തിയനാടകം. വളരെ തന്മയത്വത്തോടെ എല്ലാ ഭാവങ്ങളും അതിന്റെ പൂര്‍ണ്ണാനുഭവത്തില്‍ ആസ്വാദകരുടെ മുന്നിലെത്തിച്ച ഫിലഡല്‍ഫിയാ സീറോമലബാര്‍ കലാമണ്ഡലത്തിലെ എല്ലാ നാടകകലാകാരന്മാരും ഇതുവരെ അമേരിക്കന്‍ മലയാളനാടകവേദി അറിഞ്ഞിട്ടില്ലാത്ത അന്തസ്സുറ്റ നാടകശീലത്തിലേക്ക് തിരശ്ശീല ഉയര്‍ത്തുകയായിരുന്നു.

മദര്‍ തെരേസ്സാ നാടകത്തെക്കുറിച്ച് എടുത്തു പറയേണ്ട വശ്യത; പ്രേക്ഷകരുടെ ശ്രദ്ധയെ നാടക ഭാവങ്ങളിലേയ്ക്ക്; രവിവര്‍മ ചിത്രത്തിന്റെ ചാരുതയിലേക്ക് എന്ന പോലെ; സൂക്ഷ്മമായി കേന്ദ്രീകരിക്കുവാന്‍ ഉപയോഗിച്ച തുണിശ്ശീലകളും വെളിച്ചവും ഇരുട്ടും സംഗീതവും ഇഴയിട്ടു മിഴിവേകിയ ടാബ്ലോ സമാനമായ ദൃശ്യഭംഗികളിലെ ലാളിത്യമാണ്.

വഴുവഴുപ്പന്‍ പ്രമേയങ്ങങ്ങളും ജുഗുപ്ത്സാവഹങ്ങളായ സംഭാഷണങ്ങളും യുക്തിരഹിതങ്ങളായ പരിണാമഗുപ്തികളുംബാലിശ്ശങ്ങളായ മര്‍മ്മങ്ങളും അവമതിപ്പിന്റെ സന്ദേശങ്ങളും ശബ്ദ-വെളിച്ചകോലാഹലങ്ങളുടെ രാക്ഷസീയതകളും കൊണ്ട് അമേരിക്കന്‍ മലയാള നാടകവേദി ദുര്‍മ്മേദസ്സണിഞ്ഞു കിതയ്ക്കുന്ന ദശാസന്ധിയിലാണ് ചിന്താമൃതമാകുന്ന നാടകചര്യകളുടെ വക്താവായ ടി.എം. ഏബ്രാഹമിന്റെ '' മദര്‍'' എന്ന നാടകം ''മദര്‍ തെരേസ്സ'' നാടകമായി-നാടക നവോദയമായി- സീറോ മലബാര്‍ കലാമണ്ഡലം ഫിലഡല്‍ഫിയയില്‍ രംഗത്തെത്തിച്ചിരിക്കുന്നത്.
മദര്‍തെരേസ്സായുടെ കല്‍ക്കട്ടാജീവിതവും പാവങ്ങളോടുള്ള മദറിന്റെ നിസ്വാര്‍ത്ഥ സ്‌നേഹവും ദീനാനുകമ്പയും മദര്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും; മദര്‍ തെരേസ്സയെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ആസ്വാദക മിഴികളെപ്പോലും ഇടതടവില്ലാതെ ഈറനണിയിക്കുകയും; ഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ അശ്രുക്കള്‍ പെയ്‌തൊഴിയാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. ''മദര്‍ തെരേസ്സാ'' നാടകം മനസ്സാക്ഷിയുള്ള മനുഷ്യനായിപരിവര്‍ത്തനം നേടുവാന്‍ സഹായകമായ ഊര്‍ജ്ജപ്പത്തായങ്ങള്‍ പകരുന്നു.
അന്തസ്സുറ്റ നിലവാരത്തിലേക്ക് ''മദര്‍ തെരേസ്സാ'' നാടകത്തെ ഉയര്‍ത്തുവാന്‍ 'ജോര്‍ജ് ഓലിക്കല്‍-സോഫി നടവയല്‍' എന്ന നാടക സംവിധായകര്‍ക്കും; മദര്‍ തെരേസ്സയായി ഭാവം പകര്‍ന്ന അനാ റോസ് എന്ന നര്‍ത്തകിയ്ക്കും; സിസ്റ്റര്‍ ആഗ്നസിന് രംഗ ചൈതന്യമിട്ട യുവനേത്രി സലീനാ സെബാസ്റ്റ്യനും; അവര്‍ക്കൊപ്പം മികവുറ്റ രംഗപാടവം ദീപ്തമാക്കിയ അഭിനേതാക്കള്‍ക്കും സ്തുത്യര്‍ഹമാംവിധം കഴിഞ്ഞു എന്നതാണ് സീറോമലബാര്‍ കലാ മണ്ഡലത്തിന്റെ വിജയം. ഓരോ അഭിനേതാവും അഭിനയ മികവില്‍ ''ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ'' എന്ന മട്ടിലായിരുന്നു.
ജീവന്റെ മഹത്വവും എത്ര നിരാലംബര്‍ക്കും മാന്യമായി ദൈവാശ്രയത്തില്‍ അര്‍പ്പിതമായ സത്മരണത്തിനുള്ള അവകാശവും ''മദര്‍ തെരേസ്സാ'' നാടകംമാറ്റൊലിക്കൊള്ളിയ്ക്കുന്നു. ഹിന്ദു മുസ്ലീം ക്രിസ്റ്റ്യന്‍ സൗഹൃദത്തിന്റെയും സര്‍വമത സാഹോദര്യത്തിന്റെയും വാങ്കു വിളിയും ശംഖൊലിയും മണിനാദവും മുഴങ്ങിന്നിപ്പോഴും; ഈ നാടകം നേരിട്ടും വീഡിയോവിലും കണ്ട് മാസമൊന്നു പിന്നിട്ടിട്ടും.
ഇത്തരത്തിലൊരു വേദി തയ്യാറാകുവാന്‍ ജോണിക്കുട്ടി പുലിശ്ശേരി എന്നഗായകവൈദികന്‍ ഫിലഡല്‍ഫിയയില്‍ വരേണ്ടിവരുവോളം കാത്തിരിക്കേണ്ടിവന്നൂ എന്ന കാലതാമസ്സത്തെ മറക്കാം. ചിക്കാഗോ രൂപതാ വികാരിജനറാളും കേരളസര്‍വകലാശാലയിലെ കുറവിലങ്ങാട് ദേവമാതാ കോളജിന്റെയും പാലാ സെന്റ് തോമസ് കോളജിന്റെയും മുന്‍ സാഹിത്യാദ്ധ്യാപകനുമായ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, നാടകപ്രേമിയുംഫിലഡല്‍ഫിയാ ഫൊറോനാ ചര്‍ച് പരീഷ് കൗണ്‍സില്‍ അംഗവുമായ സിബിച്ചന്‍ ചെമ്പ്‌ളായില്‍ എന്നിവരുടെ അകമഴിഞ്ഞ പ്രോത്സാഹനത്തെ പക്ഷേ ഒരിക്കലും മറക്കാനാവാത്തതാണ്.
“യഥാതഥമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ജീവചരിത്ര നാടകമാണ് മദര്‍ തെരേസാ നാടകം. പാവങ്ങളുടെ അമ്മയ്ക്ക് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനോപഹാരമാണിത്. മദര്‍ തെരേസയുടെ വിശുദ്ധസ്പര്‍ശം ഓരോ നിമിഷവും ഈ നാടകാവതരണത്തെ അനുഗ്രഹിക്കട്ടെ. മദര്‍തെരേസാ നാടകം അമേരിക്കയില്‍ ആദ്യമായി 30-ാളം രംഗകലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് 2014 ജൂലൈ 4-ാം തിയ്യതി ഫിലഡല്‍ഫിയയിലെ സെന്റ്. തോമസ് തിരുനാളിനോട് അനുബന്ധമായി സീറോ മലബാര്‍ കലാമണ്ഡലം അവതരിപ്പിക്കുന്ന വേളയില്‍; 150-ാളം വേദികളില്‍ അവതരിപ്പിച്ച ഈ നാടകം അമേരിക്കയില്‍ അണിയിച്ചൊരുക്കുവാന്‍ തയ്യാറെടുക്കുന്ന എല്ലാ കലാകാരന്‍മാര്‍ക്കും ആസ്വാദകര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു” എന്ന് കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനും കെസിബിസി നാടക അവാര്‍ഡ് ജേതാവും ''മദര്‍'', “യയാതി”, “പെരുന്തച്ചന്‍” എന്നിങ്ങനെ അനേകം അതിപ്രശസ്തങ്ങളായ നാടകങ്ങളുടെ രചയിതാവുമായ ടി എം അബ്രഹാം; അമേരിക്കയിലെ നാ ട ക പ്ര വ ര്‍ ത്ത കരെ അഭിനന്ദിച്ച് ആശംസിച്ച വാക്കുകള്‍ അക്ഷരം പ്രതി അന്വര്‍ത്ഥമാകുകയായിരുന്നു.

കേവലം രണ്ടര മാസത്തിനിടയ്ക്കു കിട്ടിയ അവധിദിനങ്ങളിലെ ഇടവേളകളിലെ അല്‍പ്പമാത്ര മണിക്കൂറുകളില്‍ ബദ്ധശ്രദ്ധരായി മറ്റു പ്രതികൂലങ്ങളെ വിശുദ്ധ മദര്‍ തെരേസ്സയില്‍ അര്‍പ്പിച്ച മാദ്ധ്യസ്ഥ പ്രാര്‍ത്ഥനാ തീക്ഷ്ണതകൊണ്ട് അതിജീവിച്ച് കരുപ്പിടിപ്പിച്ച ഒരുക്കങ്ങള്‍ മാത്രമായിരുന്നു സീറോമലബാര്‍ കലാമണ്ഡലത്തിന്റെ കന്നി സംരംഭത്തിന് കൈമുതല്‍ എന്ന് 'മദര്‍ തെരേസ്സ' നാടകത്തിന്റെ ശില്‍പ്പികള്‍ പറയുന്നു. ഈ കൈമുതല്‍ വര്‍ദ്ധിതമാകട്ടേ. പ്രൈമറിസ്‌കൂള്‍വിദ്യാത്ഥികളും ഹൈസ്‌കൂള്‍ പഠിതാക്കളും യൂണിവേഴ്‌സിറ്റീകുമാരീകുമാരന്മാരും യുവാക്കളും മദ്ധ്യവസ്‌കരും മുതിര്‍ന്നവരും പ്രൊഫഷണല്‍ ജോലിക്കാരും സാമൂഹിക പ്രവര്‍ത്തകരും സംഘടനാ നേതാക്കളും ഒരേപോലെ ഈ നാടകത്തില്‍ അഭിനയിക്കുകയും ഭാഗഭാക്കാകുകയും ചെയ്തു. വിരലിലെണ്ണാവുന്ന നൂറിന്റെ നോട്ടുകള്‍ മാത്രമാണ് ഈ നാടകം രംഗത്തെത്തിക്കുവാന്‍ അണിയറ ശില്പികള്‍ വ്യയം ചെയ്തുള്ളൂ എന്നതുംപ്രത്യേകതയാണ്.
ഏതെങ്കിലും പോരായ്മകള്‍ നാടകാസ്വാദകരുടെ ശ്രദ്ധയില്‍ പെടുന്ന മുറയ്ക്ക് അത് പരിഹരിയ്ക്കുവാന്‍നാടക ടീമിന് കരുത്ത് ലഭിയ്ക്കട്ടേ. അമേരിക്കന്‍ മലയാള നാടക വേദി ഈ നാടകത്തെ ഇനിയും നെഞ്ചിലേറ്റാതിരിക്കില്ല.

മദര്‍ തെരേസാ നാടകത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളും: മദര്‍ തെരേസ്സ: അനാ റോസ്, സിസ്റ്റര്‍ ആഗ്നസ:് സലീനാ സെബാസ്റ്റ്യന്‍, നഗരസഭാ കമ്മീഷണര്‍: ജേര്‍ജ്ജ് ഓലിക്കല്‍, രത്തന്‍ദാ: ഷാജി മിറ്റത്താനി, നേഴ്‌സ്: ക്രിസ്റ്റി ജെറാള്‍ഡ്, പ്രധാന പുരോഹിതന്‍: ജെറിന്‍ പാലത്തിങ്കല്‍, ജീവന്‍ദാ: സാബു ജോസഫ്, മുസ്ലിം സ്ത്രീ: മോളമ്മ സിബിച്ചന്‍, അഗതിയായ സ്ത്രീ: റ്റെസ്സി മാത്യൂസ്, നിത്യന്‍ പുരോഹിത്: നെല്‍സന്‍ അഗസ്റ്റിന്‍, ഫാദര്‍ എക്‌സീം: സജി സെബാസ്റ്റ്യന്‍, സന്ന്യാസി: സെബാസ്റ്റ്യന്‍ എബ്രാഹം, പോലീസ് കമ്മീഷണര്‍: ജയ്‌സണ്‍ പൂവ്വത്തിങ്കല്‍, കോടീശ്വരന്‍: സിബിച്ചന്‍ മുക്കാടന്‍, ഭിക്ഷക്കാരന്‍: സുനില്‍ തകടിപറമ്പില്‍, പ്യൂണ്‍: തോമസുകുട്ടി, രോഗിയായ വൃദ്ധന്‍: സണ്ണി തറയില്‍, അഭയാര്‍ത്ഥിയായ സ്ത്രീ: വത്സ തട്ടാറുകുന്നേല്‍, ഡോക്ടര്‍: ബിജോയി പാറക്കടവില്‍,പൂജാരി: ജോഷന്‍ ഫിലിപ്പ്, ഗോമസ്സ്: മോഹന്‍, കാലു: ജോയല്‍ ബോസ്‌കോ, കംബോണ്‍ടര്‍: പോള്‍, അറ്റന്‍ഡര്‍: ജസ്റ്റിന്‍ മാത്യൂ, ചാന്ദ്‌നി ബഹന്‍: മഞ്ജു ജോസ്, കുട്ടി: അലീന ചാക്കോ, പുസ്തകം വായിക്കുന്ന പെണ്‍കുട്ടി: സ്റ്റെഫനി ഓലിക്കല്‍.
ശബ്ദം നല്‍കിയവര്‍: സന്ന്യാസി: സുനില്‍ ലാമണ്ണില്‍, ഡോക്ടര്‍: സിബിച്ചന്‍ ചെമ്പളായില്‍, മുസ്ലിം സ്ത്രീ: സോഫി നടവയല്‍, സിസ്റ്റര്‍ ആഗ്നസ്സ്: സെലിന്‍ ഓലിക്കല്‍, പ്യൂണ്‍: ജോര്‍ജ്ജ് നടവയല്‍, കാലു:ജോര്‍ജ്ജ് നടവയല്‍, പുസ്തകം വായിക്കുന്ന പെണ്‍കുട്ടി: ജെന്നിഫര്‍ മനോജ്, രോഗിയായ വൃദ്ധന്‍: ജോര്‍ജ്ജ് ഓലിക്കല്‍, കോടീശ്വരന്‍: ജോര്‍ജ്ജ് ഓലിക്കല്‍, ഗോമസ്സ്: ജോര്‍ജ്ജ് പനക്കല്‍.
രചന: ടി. എം. എ്രബ്രാഹം
വോയിസ് റിക്കോര്‍ഡിംഗ് &പശ്ചാത്തല സംഗീതം: വിജു ജേക്കബ്
ഗാനരചന: ജേര്‍ജ്ജ് നടവയല്‍: ഗാനാലാപനം: കീര്‍ത്തന
രംഗപടം: റ്റോമി അഗസ്റ്റിന്‍, ചമയം: സുനില്‍ ലാമണ്ണില്‍,
സേ്റ്റജ് ഇഫക്ട്‌സ്: സിബിച്ചന്‍ ചെമ്പ്‌ളായില്‍
\ാടക സംവിധാനം: ജോര്‍ജ്ജ് ഓലിക്കല്‍ (215 873 4365, oalickal@aol.com), സോഫി നടവയല്‍ (sophy1965@hotmail.com)
മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം മദര്‍ തെരേസ്സാ' നാടകം: അന്തസ്സുറ്റ നാടക ശില്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക