Image

സാന്റാ യാത്രയ്‌ക്ക്‌ ന്യൂജേഴ്‌സിയില്‍ വന്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 02 December, 2011
സാന്റാ യാത്രയ്‌ക്ക്‌ ന്യൂജേഴ്‌സിയില്‍ വന്‍ സ്വീകരണം
ന്യൂജേഴ്‌സി: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ സമാധാനവും സന്തോഷവും പ്രദാനം ചെയ്‌തുകൊണ്ട്‌ ഉലകം ചുറ്റുന്ന ഏഷ്യാനെറ്റ്‌ സാന്റാ യാത്രയ്‌ക്ക്‌ ന്യൂജേഴ്‌സി എഡിസണിലെ കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കെ.എ.എന്‍.ജി)യുടെ ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കുമെന്ന്‌ പ്രസിഡന്റ്‌ സജി പോള്‍, സെക്രട്ടറി ജിബി തോമസ്‌, ട്രഷറര്‍ ജയ്‌ കല്ലമ്പില്‍ എന്നിവര്‍ അറിയിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളും, യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ച്‌ അമേരിക്കയിലെത്തുന്ന സാന്റായ്‌ക്കും കൂട്ടര്‍ക്കും ഡിസംബര്‍ നാലിന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ഹൃദ്യമായ സ്വീകരണമാണ്‌ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌.

ഭാരതത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സമാധാനത്തിന്റേയും സന്തോഷത്തിന്റേയും പൊന്‍ കിരണങ്ങള്‍ മാനവരാശിക്ക്‌ കൈമാറുവാന്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന സാന്റാ യാത്ര ലോകം മുഴുവനും ശ്രദ്ധ നേടിക്കഴിഞ്ഞതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ നാലാം തീയതി ഞായറാഴ്‌ച നാലുമണിക്ക്‌ എഡിസണിലെ 1059 കിംഗ്‌ ജോര്‍ജ്‌ പോസ്റ്റ്‌ റോഡിലുള്ള ഏഷ്യാനെറ്റിന്റെ ഓഫീസില്‍ സാന്റായെ സ്വീകരിക്കാന്‍ എല്ലാ മലയാളികളും എത്തിച്ചേരണമെന്ന്‌ സെക്രട്ടറി ജിബി തോമസ്‌ അഭ്യര്‍ത്ഥിച്ചു.
സാന്റാ യാത്രയ്‌ക്ക്‌ ന്യൂജേഴ്‌സിയില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക