Image

ലാസ് വേഗാസ് ക്രിസ്മസ് ആഘോഷം ഫ്‌ളെമിന്‍ഗ്ഗോ ലൈബ്രറി തീയേറ്ററില്‍

ജോണ്‍ ജോര്‍ജ്ജ്, ലാസ് വേഗാസ് Published on 02 December, 2011
ലാസ് വേഗാസ് ക്രിസ്മസ് ആഘോഷം ഫ്‌ളെമിന്‍ഗ്ഗോ ലൈബ്രറി തീയേറ്ററില്‍

കേരളാ അസ്സോസ്സിയേഷന്‍ ഓഫ് ലാസ് വേഗാസ്സിന്റെ 2011 ക്രിസ്മസ് ആഘോഷം ഡിസംബര്‍ മാസം 10ന് ശനിയാഴ്ച വൈകീട്ട് 5.00 മണിക്ക് ലാസ് വേഗാസ്സിലെ ഫ്‌ളെമിന്‍ഗ്ഗൊ ലൈബ്രറി തീയേറ്ററില്‍ വച്ച് വിവിധ കലാപരിപാടികളോടുകൂടെ നടക്കുന്നതാണെന്ന് സെക്രട്ടറി ശ്രീ. ജോസ് ഓണാട്ട് അറിയിക്കുന്നു.

ഈ വര്‍ഷത്തെ ക്രിസ്മസ്സ് ആഘോഷത്തിലെ മുഖ്യ അതിഥി നിവാഡ സ്റ്റേറ്റ് സെനറ്റര്‍ ശ്രീ. റൂബെന്‍ കിഹൂണ്‍ ആയിരിക്കും. മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന വൈവിദ്ധ്യങ്ങളാര്‍ന്ന കലാപരിപാടികളും ബഹുമാന്യനായ കിഹൂണിന്റെ സാന്നിധ്യവും ഈ വര്‍ഷത്തെ ക്രിസ്മസ്സ് ആഘോഷത്തിനു മാറ്റു കൂട്ടും.

ആഘോഷത്തോടനുബന്ധിച്ച് ക്രിസ്മസ്സ് സദ്യയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ശ്രീമതി ആന്‍സി ജോണിനെയോ സെക്രട്ടറി ജോസ് ഓണാട്ടിനെയോ യഥാക്രമം 702-914-9497, 702-427-5826 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ലാസ് വേഗാസ് ക്രിസ്മസ് ആഘോഷം ഫ്‌ളെമിന്‍ഗ്ഗോ ലൈബ്രറി തീയേറ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക