Image

നിരാഹാരം: ബിജിമോളെ ആസ്പത്രിയിലേക്ക് മാറ്റി

Published on 02 December, 2011
നിരാഹാരം: ബിജിമോളെ ആസ്പത്രിയിലേക്ക് മാറ്റി
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവരുന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആസ്പത്രിയിലേക്ക് മാറ്റി. ഒപ്പം നിരാഹാരം അനുഷ്ഠിച്ചിരുന്ന മൂന്ന് സമരസമിതി നേതാക്കളെയും ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞദിവസം ബിജിമോളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ ഭരണകൂടം എത്തിയിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല.

വണ്ടിപ്പെരിയാറിലെ ചപ്പാത്തിലാണ് നിരാഹാരസമരം നടക്കുന്നത്. ബിജിമോള്‍ക്ക് പകരം നേതാക്കള്‍ നിരാഹാരം തുടരും. അതേസമയം ഇതേ വിഷയത്തില്‍ വണ്ടിപ്പെരിയാറില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ. നടത്തുന്ന നിരാഹാര സമരം രണ്ട് ദിവസവും റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ നിരാഹാരം മൂന്ന് ദിവസവും പിന്നിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക