Image

എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ മൂന്നിന്

ജോയി ജോസഫ് Published on 02 December, 2011
എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ മൂന്നിന്

വാഷിംഗ്ട
ണ്‍ ‍: ഡിസി. പതിമൂന്നു ദേവാലയങ്ങളെ ഒന്നിച്ച് അണിനിരത്തി, വാഷിംഗ്ടണ്‍ ഡി.സി, മേരിലാന്റ്, വെര്‍ജീനിയ ഏരിയായിലെ ക്രൈസ്തവ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സിന്റെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ മൂന്നിനു നടത്തുന്നു. മേരിലാന്റില്‍ സില്‍വര്‍ സ്പ്രിംഗിലുള്ള സതേണ്‍ ഏഷ്യന്‍ അഡ്വെന്റിസ്റ്റ്  ര്‍ച്ചി(2011, റാന്‍ഡോള്‍ഫ് റോഡ്)ന്റെ പ്രധാന സാഞ്ച്വറിയില്‍ ആണ് ആഘോഷം നടത്തുന്നത്.

പതിമൂന്ന് മെംബര്‍ പള്ളികളിലെ ആയിരത്തിലധികം കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന ക്രിസ്തുമസ്സ് ആഘോഷം ഗൃഹാതുരസ്മരണകളുയര്‍ത്തി, ഒത്തുചേരലിന്റേയും പരസ്പര സഹകരണത്തിന്റേയും വേദിയായി മാറും.

ഭക്തി നിര്‍ഭരവും, വര്‍ണാഭവുമായ ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ, വൈദികരേയും, വിശിഷ്ട അതിഥിയായി എത്തുന്ന ഇന്‍ഡ്യന്‍ എംബസിയിലെ ശ്രീ.രഞ്ജിത്ത് ഏലിയാസി(Honerable counseller)നേയും, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികളേയും സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പതിമൂന്നു പള്ളികളെ പ്രതിനിധീകരിച്ച് പതിമൂന്നു വൈദികരുടെ നേതൃത്വത്തില്‍ ആരാധനായോഗം നടക്കും. സ്പിരിച്ച്വല്‍ അഡ്വെസര്‍ ഫാദര്‍. ലാബി ജോര്‍ജ് പനയ്ക്കാമറ്റം ആരാധനായോഗത്തിന് നേതൃത്വം നല്‍കും.

പൊതുസമ്മേളനം ഇന്‍ഡ്യന്‍ എംബസിയിലെ കൗണ്‍സിലര്‍ രഞ്ജിത്ത് ഏലിയാസ് ഉത്ഘാടനം ചെയ്യുകയും ക്രിസ്തുമസ്സ് സന്ദേശം നല്‍കുകയും ചെയ്യും.

പതിമുന്നു മെംബര്‍ ചര്‍ച്ചസില്‍ നിന്നുള്ള നൂറിലധികം കാലാകാരന്‍മാരും, കലാകാരികളും തിരുപ്പിറവിയെ അനുസ്മരിക്കുന്ന സ്‌കിറ്റ്, ഡാന്‍സ്, എന്നി അവതരിപ്പിക്കും. വിവിധ പള്ളികളിലെ ഗായകസംഘത്തിന്റെ ക്രിസ്തുമസ്സ് ഗാനാലാപം ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ പരിവേഷം നല്‍കും.

സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.

നന്മയുടേയും, സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം ഉദ്ഘാഷിക്കുവാന്‍ എല്ലാ വിശ്വാസികളും ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് എബ്രഹാം ജോഷ്വാ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ.ലാബി ജോര്‍ജ്ജ് പനയ്ക്കാമറ്റം(സ്പിരിച്ച്യല്‍ അഡൈ്വസര്‍)-301-325-5352
എബ്രഹാം ജോഷ്വാ(പ്രസിഡന്റ്) 410-245-6100

എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ മൂന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക