Image

കേരളാ പ്രസ് അക്കാദമിക്ക് ജനറല്‍ കൗണ്‍സിലായി

Published on 02 December, 2011
കേരളാ പ്രസ് അക്കാദമിക്ക് ജനറല്‍ കൗണ്‍സിലായി
തിരുവനന്തപുരം : കേരള പ്രസ്സ് അക്കാദമിയുടെ പുതിയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ സര്‍ക്കാര്‍ നിയമിച്ചു.

പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളായി കെ.സി.രാജഗോപാല്‍ (പ്രസിഡന്റ്, കെ.യു.ഡബ്‌ള്യൂ.ജെ), എന്‍.രാജേഷ് മാധ്യമം, കോഴിക്കോട്), ടി.ആര്‍.മധുകുമാര്‍ (ദേശാഭിമാനി,കൊച്ചി), ഇ.പി.ഷാജുദ്ദീന്‍ (മംഗളം, കോട്ടയം), എം.പി.സൂര്യദാസ്(മാതൃഭൂമി, കോഴിക്കോട്), എസ്.ബിജു (ഏഷ്യാനെറ്റ് ന്യൂസ്, തിരുവനന്തപുരം)എന്നിവരെ നിയോഗിച്ചു.

എം.എസ്.രവി(മാനേജിങ് ഡയറക്ടര്‍, കേരളകൗമുദി), സി.എന്‍.മോഹനന്‍(മാനേജര്‍, ദേശാഭിമാനി, കൊച്ചി), ബിജുവര്‍ഗ്ഗീസ്(മാനേജിങ് എഡിറ്റര്‍, മംഗളം, കോട്ടയം) പി.പി.സണ്ണി (മാനേജിങ് ഡയറക്ടര്‍, ദീപിക, കോട്ടയം) കക്കോടന്‍ മുഹമ്മദ്( ജനറല്‍ മാനേജര്‍, ചന്ദ്രിക, കോഴിക്കോട്), വി.എ.സലീം( റീജിയണല്‍ മാനേജര്‍, മാധ്യമം, എറണാകുളം) എന്നിവരാണ് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്രതിനിധികള്‍.

സര്‍ക്കാര്‍ പ്രതിനിധികളായി ധനകാര്യ വകുപ്പ് സെക്രട്ടറി, പൊതുഭരണ വകുപ്പു സെക്രട്ടറി, പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, പ്രസ് അക്കാദമി സെക്രട്ടറി എന്നിവരെയും പത്രപ്രവര്‍ത്തനം, സാഹിത്യം എന്നീ രംഗങളില്‍ നിന്നും ജെ.എസ്.ഇന്ദുകുമാര്‍( എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ജയ്ഹിന്ദ്), കെ.എം.റോയി, (വി.രാജഗോപാല്‍, ഡപ്യൂട്ടി എഡിറ്റര്‍,മാതൃഭൂമി) പി.സുജാതന്‍( പൊളിറ്റിക്കല്‍ എഡിറ്റര്‍, വീക്ഷണം), ബേബിമാത്യൂ( ജീവന്‍ ടി.വി) സണ്ണി ലൂക്കോസ് ചെറുകര( കേരള ശബ്ദം )എന്നിവരെയും നിയമിച്ചു. അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക