Image

ഗോവ ചലച്ചിത്രമേള: ജൂറിയംഗം പിന്‍മാറി

Published on 02 December, 2011
ഗോവ ചലച്ചിത്രമേള: ജൂറിയംഗം പിന്‍മാറി
പനാജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറിയില്‍ നിന്ന് ഇറാനിയന്‍ സംവിധായിക തഹ്മിനെ മിലാനി പിന്‍മാറിയതായി റിപ്പോര്‍ട്ട്. ഇസ്രായേലില്‍ നിന്നുള്ള സംവിധായകന്‍ ഡാന്‍ വോള്‍മാന്‍ ജൂറിയംഗമായുള്ളതാണ് പിന്‍മാറാന്‍ കാരണമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇറാന്‍ സര്‍ക്കാര്‍ മിലാനിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഗോവയില്‍ നിന്ന് അവര്‍ നാട്ടിലേക്ക് തിരിച്ചുപോയതായാണ് വിവരം.

അതേസമയം മിലാനി ജൂറിയില്‍ നിന്നു രാജിവെച്ച വാര്‍ത്ത ഫെസ്റ്റിവല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഷിക്കാഗോ ചലച്ചിത്രമേള ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മേളകളില്‍ ജൂറിയംഗമായിട്ടുള്ള വ്യക്തിയാണ് മിലാനി. സംവിധാനത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ബെര്‍ലിന്‍ മേളയില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനായ ഡാന്‍ വോള്‍മാന്‍ ഇസ്രായേലില്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക