Image

അശരണര്‍ക്കു തണലായി ഡിഎഫ്ഡബ്ല്യു മലയാളി കൗണ്‍സില്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 December, 2011
അശരണര്‍ക്കു തണലായി ഡിഎഫ്ഡബ്ല്യു മലയാളി കൗണ്‍സില്‍
ഫോര്‍ട്ട് വര്‍ത്ത് : സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന കുടുംബത്തിനു ക്രിസ്മസ് വേളയില്‍ സഹായം നല്‍കാന്‍ ഡിഎഫ്ഡബ്ല്യു മലയാളി കൗണ്‍സില്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഇതനുസരിച്ച് ഫോര്‍ട്ട്‌വര്‍ത്തിലെ ഒരു സാധുകുടുംബത്തിന് സാമ്പത്തിക സഹായം നല്‍കി ആശ്വാസമാകാന്‍ ഡിഎഫ്ഡബ്ല്യു മലയാളി കൗണ്‍സില്‍ സംഘടനയ്ക്കായി.

കഴിഞ്ഞ 12 വര്‍ഷമായി ഡിഎഫ്ഡബ്ല്യു മലയാളി കൗണ്‍സില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അമേരിക്കയിലും കേരളത്തിനകത്തും പുറത്തും ഇതിനോടകം സഹായമെത്തിക്കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു അഫിലിയേറ്റ് ആയി പ്രവര്‍ത്തിക്കുന്ന ഡിഎഫ് ഡബ്ല്യു മലയാളി കൗണ്‍സില്‍ ടെക്‌സസില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള 501 (സി) 3 ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്. പുതിയതായി ആരംഭിച്ച ഗ്രേറ്റര്‍ ഡാലസ് ഡബ്ല്യുഎംസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഡിഎഫ്ഡബ്ല്യു മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തകസമിതി തീരുമാനിച്ചു.

കൂടാതെ വരുന്ന മേയില്‍ ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് കോണ്‍ഫറന്‍സ് വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഡിഎഫ് ഡബ്ല്യു മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍

ചെയര്‍പേഴ്‌സണ്‍ : ലിസമ്മ സേവ്യര്‍
പ്രസിഡന്റ് : ഡെന്നിസ് തോമസ്
സെക്രട്ടറി:  ബെന്നി ജോര്‍ജ്
ട്രഷറ
ര്‍ ‍: ടോണി അങ്ങാടിശേരില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക