Image

അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്സ്

റോയി മണ്ണൂര്‍ Published on 02 December, 2011
അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്സ്

ഫീനിക്‌സ് : അരിസോണ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ 11-ാം തീയതി വൈകീട്ട് 4 മണി മുതല്‍ ഫീനിക്‌സിലെ ഇന്തോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടക്കും.

ഇതോടനുബന്ധിച്ച് വിവിധ കലാസംസ്‌കാരിക പരിപാടികള്‍ നടക്കും. കൂടാതെ കിന്‍ഡല്‍ , ലീപാഡ്, ഡിജിറ്റല്‍ ക്യാമറ തുടങ്ങി നിരവധി സാധാനങ്ങളുടെ നറുക്കെടുപ്പും ഇതോടൊപ്പം നടക്കും. ഫീനിക്‌സിലെ മലയാളികള്‍ ജാതി മതവ്യത്യാസമെന്യേ ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കും.

കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആനി ബോബിയെ ഡിസംബര്‍ 3-ാം തീയതിയ്ക്ക് മുന്‍മ്പായി അറിയിക്കേണ്ടതാണ്. ഫോണ്‍ 623-455-9006.

ആഘോഷപരിപാടികള്‍ക്ക് ശേഷം
ക്രിസ്തുമസ്സ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക