Image

കുടുംബ കലഹം: നാല് പിഞ്ചുകുട്ടികളെ തോക്കിനിരയാക്കി പിതാവ് ആത്മഹത്യ ചെയ്തു.

പി.പി.ചെറിയാന്‍ Published on 02 December, 2011
കുടുംബ കലഹം: നാല് പിഞ്ചുകുട്ടികളെ തോക്കിനിരയാക്കി പിതാവ് ആത്മഹത്യ ചെയ്തു.

ഹൂസ്റ്റണ്‍ : കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയുടേയും 2,3,4,5 വയസ് പ്രായമുള്ള കുട്ടികളുടെയും തലക്ക് നേരെ വെടിയുതിര്‍ത്ത് പിതാവ് ആത്മഹത്യ ചെയ്തു.

ഹൂസ്റ്റണ്‍ ബെ സറ്റിയില്‍ നവംബര്‍ 30 ബുധനാഴ്ചയാണ് സംഭവം നടന്നത്.

24 വയസ്സുള്ള ഓസെ അഖില എന്ന ചെറുപ്പക്കാരന്‍ ഭാര്യ ലോറ ഗൊണ്‍സാലസുമായി നവംബര്‍ 22ന് നടന്ന കലഹത്തിന്റെ തുടര്‍ച്ചയായിരുന്ന ഈ സംഭവം. അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും തുടര്‍നടപടികള്‍ എടുക്കുന്നതില്‍ നിന്നും പോലീസിനെ ഭാര്യ പിന്‍തിരിപ്പിച്ചിരുന്നു.

ഡിസംബര്‍ 1 വ്യാഴം മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു പ്രസ്താവനയിലായിരുന്നു ബെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിവരം വെളിപ്പെടുത്തിയത്.

തലക്കു പുറകില്‍ വെടിയേറ്റ് നാലുകുട്ടികളെയും ഭാര്യയേയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടു കുട്ടികള്‍ ബുധനാഴ്ചയും, രണ്ടു കുട്ടികള്‍ വ്യാഴാഴ്ചയും മരണപ്പെട്ടു. ഭാര്യ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധി ആന്‍ഡ്രൂ ലൂയിസ്സ് പറഞ്ഞു.

സ്ത്രീകള്‍ക്കും നേരെ നടക്കുന്ന പീഢനങ്ങള്‍ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അ
ിയിക്കണമെന്ന് ഹൂമണ്‍സ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂജിന്‍ ഡേവിഡ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുടുംബകലഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നാഷണല്‍ ഡൊമസ്റ്റിക്ക് വയലന്‍സ് ഹോട്ട് ലയിനുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് .Ph: 1-800-799- S.A.F.E(7233)
കുടുംബ കലഹം: നാല് പിഞ്ചുകുട്ടികളെ തോക്കിനിരയാക്കി പിതാവ് ആത്മഹത്യ ചെയ്തു.
കുടുംബ കലഹം: നാല് പിഞ്ചുകുട്ടികളെ തോക്കിനിരയാക്കി പിതാവ് ആത്മഹത്യ ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക