Image

ഫാദര്‍ ഡേവിഡ്‌ ചിറക്കലിന് കേരളത്തിലേക്ക് യാത്രയയപ്പ്

ശങ്കരന്‍ കുട്ടി Published on 02 December, 2011
ഫാദര്‍  ഡേവിഡ്‌ ചിറക്കലിന്  കേരളത്തിലേക്ക് യാത്രയയപ്പ്

ഒക്ലഹോമയിലെ കേരളൈറ്റ് ബാഡ്‌മിന്‍ടണ്‍  ക്ളബ്  ഫാ. ഡേവിഡ് ചിറക്കലിനു സ്നേഹോഷ്മളവും ഹൃദ്യവുമായ യാത്ര അയപ്പ്  നല്‍കി.

 ക്ളബ് അംഗമായ ഷാജി ജോര്‍ജിന്റെ വസതിയില്‍ കൂടിയ ചടങ്ങില്‍ അംഗങ്ങളായ ഷാജി ജോര്‍ജ് , ജോര്‍ജ് ചെറയില്‍   ജോര്‍ജ് ജോണ്‍, ഡീന്‍ മാത്യു ,ഷാജി ജോണ്‍, സാമുവല്‍ ടി തോമസ്‌(സാനച്ചന്‍), ജോണി, ശങ്കരന്‍കുട്ടി എന്നിവര്‍ ഡേവിസ് അച്ഛന്‍റെ കഴിവുകളെ പ്രശംസിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു സംസാരിച്ചു  അതിനു മറുപടിയായി അച്ഛന്‍ വളരെ വികാരാധീനനായി എല്ലാവരുടെയും  നല്ല സഹകരണത്തിനും ഈ സല്കാരത്തിനും നന്ദി പ്രകാശിപ്പിച്ചു.

അച്ഛനോടുള്ള ആദര സൂചകമായി ഒരു പ്രശംസാ ഫലകം ക്ളബിന്റെ പേരില്‍ എല്ലാവര്‍ക്കും വേണ്ടി പ്രസിഡണ്ട്‌  ശങ്കരന്‍കുട്ടി ഡേവിഡ്‌ അച്ഛന് നല്‍കി ആദരിച്ചു തുടര്‍ന്നു ഫോമ നാഷണല്‍ കമ്മറ്റി മെമ്പര്‍ ജോമോന്‍  കളപ്പുരക്കല്‍ ഒരുക്കിയ സ്നേഹവിരുന്ന് എല്ലാവരുടെയും പ്രശംസക്ക് പാത്രീഭൂതമായി .

ശങ്കരന്‍ കുട്ടി, ഒക്ലഹോമ.

Phone :-405.577.5396
               405.602.9794
ഫാദര്‍  ഡേവിഡ്‌ ചിറക്കലിന്  കേരളത്തിലേക്ക് യാത്രയയപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക