Image

ഡാളസ്സില്‍ നിന്നും പറന്നുയരാനുള്ള വെമ്പലുമായി എമിറേറ്റ്‌സ്

ഷാജി രാമപുരം Published on 02 December, 2011
ഡാളസ്സില്‍ നിന്നും പറന്നുയരാനുള്ള വെമ്പലുമായി എമിറേറ്റ്‌സ്
ഡാളസ്: ഡാളസില്‍നിന്നും ദുബായിലേക്ക് ഫെബ്രുവരി 2 മുതല്‍ പറന്നുയരാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരുങ്ങിക്കഴിഞ്ഞതായി എമിറേറ്റ്‌സ് സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് കള്‍മര്‍ അറിയിച്ചു.

ട്രാവല്‍മാര്‍ക്കറ്റ് മാനേജര്‍മാര്‍ക്കുവേണ്ടി എമിറേറ്റ്‌സ് ഒരുക്കിയ പ്രസന്റേഷന്‍ അത്താഴവിരുന്നിലാണ് മാര്‍ക്ക് ഈ വിവരം അറിയിച്ചത്. 266 പേര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള ബോയിംഗ് 777 ആണ് യു.എ.ഇ.യുടെ സ്വന്തമായ ഈ എയര്‍ലൈന്‍ യാത്രക്കാര്‍ക്കുവേണ്ടി ഒരുക്കുന്നത്.

മലയാളികളുടെ സൗകര്യാര്‍ത്ഥം ദുബായില്‍നിന്നും കേരളത്തിലേക്കുള്ള കണക്ടഡ് ഫ്ലൈറ്റ് ഡിലെ ഒഴിവാക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് പ്രസിഡന്റ് പി.സി.മാത്യു, ഡാളസ് മലയാളി അസോസിയേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് സിജു തോമസ് , ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ പ്രസിഡന്റ് ജോസഫ് രാജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രമുഖ മലയാളി എയര്‍ട്രാവല്‍സ് ഉടമകളായ വിക്ടര്‍ എബ്രഹാം, കോസ്‌മോസ് ബിജു, ലോയല്‍ ട്രാവല്‍സ് ജോജി എന്നിവരും പ്രസന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.


ഡാളസ്സില്‍ നിന്നും പറന്നുയരാനുള്ള വെമ്പലുമായി എമിറേറ്റ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക