Image

ഫിലാഡല്‍ഫിയ: സാന്റായാത്രയ്ക്ക് സ്വീകരണവും എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് രജതജൂബിലി ആഘോഷവും

ജീമോന്‍ ജോര്‍ജ് Published on 02 December, 2011
ഫിലാഡല്‍ഫിയ: സാന്റായാത്രയ്ക്ക് സ്വീകരണവും എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് രജതജൂബിലി ആഘോഷവും

ഫിലാഡല്‍ഫിയ: രജതജൂബിലി നിറവിലുള്ള ഫിലാഡല്‍ഫിയായിലെ ഇരുപത് ഭാരതീയ ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യകൂട്ടായ്മയ്ക്ക് ഏഷ്യാനെറ്റ് യു.എസ്.എ നടത്തുന്ന സാന്റായാത്രയ്ക്ക് സ്വീകരണം നല്‍കുന്നു. ഡിസംബര്‍ നാലാം തീയതി ഞായറാഴ്ച രണ്ടുമണിക്ക് വെല്‍ഷ് റോഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക്ക പള്ളി അങ്കണത്തിലാണ് ചടങ്ങ് നടക്കുക. കുട്ടികള്‍ മാലാഖമാരുടെയും ആട്ടിടയന്‍മാരുടെയും വേഷങ്ങളില്‍ നല്‍കുന്ന സ്വീകരണം എക്യൂമെനിക്കല്‍ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയുടെയും ബഹുവൈദീകരുടെ ആശംസകളോടും പര്യവസാനിക്കും.

കൂടാതെ ഡിസംബര്‍ 10-#ാ#ം തീയതി ശനിയാഴ്ച 3 മണിക്ക് ബസല്‍റ്റന്‍ അവന്യൂവിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌ക്കൂളില്‍ വച്ച് എക്യൂമെനിക്കല്‍ കൂട്ടായ്മകളുടെ രജതജൂബിലിയും ക്രിസ്തുമസ്സ് ആഘോഷവും സംയുക്തമായി നടത്തപ്പെടുന്നു. അനേക ക്രിസ്തീയ സഭകളുടെ മേലദ്ധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയില്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ യല്‍ദോ തീത്തോസ് മുഖ്യാതിഥി ആയിരിക്കും. ഭരണനേതൃത്വത്തിലുള്ള ഒട്ടനവധി പ്രമുഖരും ആഘോഷത്തില്‍ പങ്കെടുക്കുന്നു.

വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്രയും നൂറിലധികം അംഗങ്ങള്‍ പാടുന്ന ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും പ്രമുഖ നൃത്തവിദ്യാലയങ്ങളുടെ കലാപരിപാടികളും വിവിധ ദേവാലയങ്ങളിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന വിവിധ പരിപാടികളും സമ്മേളനത്തിനും തുടര്‍ന്നുള്ള കലാസന്ധ്യയ്ക്കും ചാരുതയേകും.

രജതജൂബിലിയുടെ ഭാഗമായി സംഭരിച്ച തുക വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന മഹനീയ സംരഭവും അന്നേ സമ്മേളനത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്.

ഫാ.ജോസ് ദാനിയേല്‍(ചെയര്‍മാന്‍), ഫാ.ജോണ്‍ മേലേപുറം(കോചെയര്‍മാന്‍), ഫാ.എം.കെ. കുര്യാക്കോസ്(ജൂബിലി കോഓഡിനേറ്റര്‍ ), കോശി. കെ.വര്‍ഗീസ്(സെക്രട്ടറി), ജീമോന്‍ ജോര്‍ജ്(കലാപരിപാടികളുടെ കോര്‍ഡിനേറ്റര്‍)എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഫിലാഡല്‍ഫിയ: സാന്റായാത്രയ്ക്ക് സ്വീകരണവും എക്യൂമെനിക്കല്‍ ക്രിസ്തുമസ്സ് രജതജൂബിലി ആഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക