Image

പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published on 02 December, 2011
പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു
പാലക്കാട്‌: പട്ടാമ്പി ട്രെയിന്‍ തട്ടി രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പ്ലസ്‌ വണ്‍ വിദ്യാര്‍ഥികളായ പരുതൂര്‍ കീഴ്‌മടത്തില്‍ വീട്ടില്‍ കുമാരന്റെ മകന്‍ വിഷ്‌ണുകുമാര്‍ (16), ചെര്‍പ്പുളശ്ശേരി നിരപ്പറമ്പ്‌ തോപ്പയില്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ആഷിക്‌ (16) എന്നിവരാണ്‌ മരിച്ചത്‌. റയില്‍ ട്രാക്കിനു സമീപമുള്ള സ്‌കൂളില്‍ പോകാന്‍ ട്രാക്ക്‌ മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ വരുന്നതു കണ്ട ഇരുവരും അടുത്ത ട്രാക്കിലേക്ക്‌ മാറി നിന്നപ്പോള്‍ അതു വഴിയെത്തിയ ട്രെയിന്‍ എന്‍ജിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. പരീക്ഷാ ഫീസ്‌ അടയ്‌ക്കാന്‍ പോകുന്നതിനിടെയാണ്‌ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക