Image

ലോക്പാല്‍ ‍: കോണ്‍ഗ്രസിന്റെ മലക്കംമറിച്ചിലിനു പിന്നില്‍ രാഹുലെന്ന് ഹസാരെ

Published on 02 December, 2011
ലോക്പാല്‍ ‍: കോണ്‍ഗ്രസിന്റെ മലക്കംമറിച്ചിലിനു പിന്നില്‍ രാഹുലെന്ന് ഹസാരെ

ന്യൂഡല്‍ഹി : ലോക്പാല്‍ ബില്ല് സംബന്ധിച്ച് നിലപാടില്‍ കോണ്‍ഗ്രസ് മലക്കം മറഞ്ഞതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന് അന്നാ ഹസാരെ. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന് ഗ്രൂപ്പ് സി, ഡി തസ്തികയിലുള്ളവരെ ഒഴിവാക്കാനുള്ള തീരുമാനം രാഹുലിന്റെ സ്വാധീനത്തിലാണെന്നും ഹസാരെ പറഞ്ഞു.

ഗ്രൂപ്പ് സി, ഡി തസ്തികയിലുള്ളവരെ ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍ രാജ്യത്തു നിന്ന് അഴിമതി പൂര്‍ണമായും തുടച്ചുനീക്കാനാവില്ല. സര്‍ക്കാര്‍ ഇടപെടലില്ലാതെ ലോക്പാലിനെ സ്വതന്ത്ര ഏജന്‍സിയാക്കണം. ലോക്പാല്‍ ബില്ല് സഭയില്‍ അവതരിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പേരില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടികളെടുക്കാത്തതെന്നും ഹസാരെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക