Image

സോണിക്കും കുടുംബത്തിനും യാത്രയപ്പ്‌ നല്‍കി

Published on 02 December, 2011
സോണിക്കും കുടുംബത്തിനും യാത്രയപ്പ്‌ നല്‍കി
കോര്‍ക്ക്‌: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ നിന്നും ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്ക്‌ കുടിയേറുന്ന സോണി ജോണ്‍ മാത്യുവിനും കുടുംബത്തിനും ഇടവകയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ്‌ നല്‍കി.

കോര്‍ക്ക്‌ ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടത്തിയ മീറ്റിംഗില്‍ ഇടവകയുടെ ഉപഹാരമായി പൂച്ചെണ്‌ടുകളും മെമെന്റോയും നല്‍കി ആദരിച്ചു.

കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയായ സോണി, കോര്‍ക്ക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ വിവിധ ആഘോഷ പരിപാടികളുടെ കണ്‍വീനര്‍ കൂടിയായിരുന്നു.

മികച്ച സംഘാടകന്‍ ആയിരുന്ന സോണിയുടെ പ്രവര്‍ത്തനങ്ങളെ ഇടവക വികാരി പ്രകീര്‍ത്തിച്ചു. യാത്രയപ്പിനോടനുബന്ധിച്ചു സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
സോണിക്കും കുടുംബത്തിനും യാത്രയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക