Image

`പിയാനോ നേഴ്‌സസ്‌ മാദ്ധ്യമ പുരസ്‌കാരം' അനില്‍ അടൂരിന്‌

ജോര്‍ജ്‌ നടവയല്‍ Published on 02 December, 2011
`പിയാനോ നേഴ്‌സസ്‌ മാദ്ധ്യമ പുരസ്‌കാരം' അനില്‍ അടൂരിന്‌
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍ എന്ന പിയാനോയുടെ 2011 ലെ മാദ്ധ്യമ പുരസ്‌കാരം പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ അനില്‍ അടൂര്‍ നേടി. 1993 ലാരംഭിച്ച ഏഷ്യാനെറ്റിന്റെ ന്യൂസ്‌ കോര്‍ഡിനേറ്റിംഗ്‌ എഡിറ്ററാണ്‌ അനില്‍ അടൂര്‍.  ഇന്ത്യന്‍ നേഴ്‌സുമാര്‍; വിശിഷ്യ മലയാളി നേഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ ആദ്യമായി ക്യാമറാക്കണ്ണുകള്‍ തിരിഞ്ഞത്‌ അനില്‍ അടൂരിലൂടെയാണ്‌.

2009 ല്‍ അനില്‍ അടൂര്‍ ഫിലഡല്‍ഫിയയില്‍ `പിയാനോ' പ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്‌ത്‌ മലയാളി നേഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മാദ്ധ്യമ തരംഗമാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന്‌ ഇന്ത്യയില്‍ മലയാളി നേഴ്‌സുമാരുടെ ന്യായമായ അവകശങ്ങള്‍ക്കുള്ള സമരങ്ങള്‍ തീവ്രമായി. നേഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വയ്‌ക്കുന്നതും, നിര്‍ബന്ധിത ബോണ്ടും , 20 മണിക്കൂര്‍ ജോലിയും, നാമമാത്ര ശമ്പളവും ലോകം ഗൗരവത്തോടെ മനസ്സിലാക്കി. ഇന്ത്യന്‍ നേഴ്‌സിംഗ്‌ രംഗം പാവപ്പെട്ട മലയാളി നേഴ്‌സുമാരെ അടിമപ്പണിചെയ്യിക്കുന്നതിന്റെ ഭീകരത ലോകമനസ്സാക്ഷിയെ നൊമ്പരപ്പെടുത്തി. മാദ്ധ്യമങ്ങള്‍ നേഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി താളുകളൊരുക്കി. പിയാനോ ഭാരവാഹികളായ ബ്രിജിറ്റ്‌ വിന്‍സന്റ്‌, ബ്രിജിറ്റ്‌ ജോര്‍ജ്‌ എന്നിവരാണ്‌ ഏഷ്യാനെറ്റിന്‌ മലയാളി നേഴ്‌സുമാരുടെ ഈ ദുരവസ്ഥ ആധികാരികമായി സ്‌പഷ്ടമാക്കിയത്‌.

ഡിസംബര്‍ 4 ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക്‌ 2:15 മണിക്ക്‌ ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിനി ഓഡിറ്റോറിയത്തില്‍ വച്ച്‌ ഫിലഡല്‍ഫിയാ പൗരാവലി പങ്കെടുക്കുന്ന ഹ്രസ്വ സമ്മേളനത്തില്‍ അനില്‍ അടൂരിന്‌ പുരസ്‌കാരം സമ്മാനിയ്‌ക്കും. ഫിലഡല്‍ഫിയയിലെ സോഷ്യല്‍ ആക്‌റ്റിവിസ്റ്റ്‌ ഫാ. ജോണ്‍ മേലേപ്പുറം ആശംസാ പ്രസംഗം നിര്‍വഹിയ്‌ക്കും. പിയാനോ പ്രസിഡന്റ്‌ ബ്രിജിറ്റ്‌ വിന്‍സന്റ്‌ അദ്ധ്യക്ഷയാവും. സെക്രട്ടറി റോസി പടയാറ്റില്‍, മുന്‍ പ്രസിഡന്റ്‌ുമാരായ സൂസന്‍ സാബൂ, ബ്രിജിറ്റ്‌ ജോര്‍ജ്‌, ട്രഷറാര്‍ ലൈലാ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
`പിയാനോ നേഴ്‌സസ്‌ മാദ്ധ്യമ പുരസ്‌കാരം' അനില്‍ അടൂരിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക