Image

പ്രവാസി നിക്ഷേപ പലിശ നിരക്കുകള്‍ എസ്‌ബിടി വര്‍ധിപ്പിച്ചു

Published on 03 December, 2011
പ്രവാസി നിക്ഷേപ പലിശ നിരക്കുകള്‍ എസ്‌ബിടി വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ പ്രവാസി കലാവധി നിക്ഷേപങ്ങള്‍ക്ക്‌ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു.പലിശ നിരക്കുകള്‍ ചുവടെ.ബ്രാക്കറ്റില്‍ നിലവിലുള്ള പലിശ നിര്‌ക്ക്‌. ഒരു വര്‍ഷം മുതല്‍ രണ്‌ടുവര്‍ഷത്തില്‍ത്താഴെ വരെ കാലാവധിയില്‍ വാര്‍ഷിക പലിശ 3.82 ശതമാനം (3.69 ) രണ്‌ടുമുതല്‍ മൂന്നുവര്‍ഷത്തില്‍ത്താഴെ വരെ 3.51 ശതമാനം (3.36), മൂന്നുവര്‍ഷവും അതിന്‌ മേല്‍ അഞ്ചുവര്‍ഷം വരെ 3.64 ശതമാനം (3.52) .

അമേരിക്കന്‍ ഡോളറിലുള്ള എഫ്‌.സി.എന്‍.ആര്‍ നിക്ഷേപങ്ങള്‍ക്ക്‌ ഒരു വര്‍ഷം മുതല്‍ രണ്‌ടുവര്‍ഷത്തില്‍ത്താഴെ വരെ കാലാവധിയില്‍ വാര്‍ഷിക പലിശ നിരക്ക്‌ 2.32 ശതമാനം. രണ്‌ടുവര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ത്താഴെ 2.01 ശതമാനം, മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ത്താഴെ വരെ 2.14 ശതമാനം, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ത്താഴെവരെ 2.35 ശതമാനം, അഞ്ചുവര്‍ഷത്തിന്‌ മുകളില്‍ 2.59 ശതമാനം. മേല്‍പ്പറഞ്ഞ കാലാവധികള്‍ക്കുള്ള വാര്‍ഷിക പലിശ നിരക്ക്‌ പൗണ്‌ട്‌ സ്റ്റെര്‍ലിങ്ങ്‌ നിക്ഷേപങ്ങള്‍ക്ക്‌ യഥാക്രമം 3.07 %, 2.68%, 2.73%, 2.84%, 2.95% യൂറോ നിക്ഷേപങ്ങള്‍ക്ക്‌ 3.26%, 2.72%, 2.89%, 3.11%, 3.34% എന്നിങ്ങനെയും ആയിരിക്കും.

ആര്‍.എഫ്‌.സി., നിക്ഷേപ വാര്‍ഷിക പലിശനിരക്ക്‌ ആറുമാസം മുതല്‍ ഒരു വര്‍ഷത്തില്‍ത്താഴെ വരെ 1 %. ഒരുവര്‍ഷംമുതല്‍ രണ്‌ടുവര്‍ഷത്തില്‍ത്താഴെ വരെ 2.32% രണ്‌ടുവര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ത്താഴെ വരെ 2.01% . മൂന്നവര്‍ഷത്തിന്‌ 2.14 % എന്നിങ്ങനെ പരിഷ്‌കരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക