Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോര്‍ജ്‌ തോട്ടപ്പുറം Published on 03 December, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു. ഡിസംബര്‍ 17-ാം തീയതി ശനിയാഴ്‌ച രാവിലെ 8.30 ന്‌ നൈല്‍സ്‌ ഗോള്‍ഫ്‌ മെയിന്‍പാര്‍ക്ക്‌ ഡിസ്‌ട്രീറ്റിലുള്ള വെല്‍മാനില്‍ വെച്ചാണ്‌ മത്സങ്ങള്‍ നടത്തപ്പെടുന്നത്‌.

മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും വേണ്ടി രണ്ടുതരത്തിലാണ്‌ മത്സരങ്ങള്‍ നടത്തപ്പെടുന്നത്‌. മുതിര്‍ന്നവര്‍ക്കുള്ള വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ മാണി നെടിയകാലായില്‍ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ റോഷ്‌നി മുണ്ടപ്ലാക്കില്‍ എവറോളിംഗ്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും ലഭിക്കും.
യുവജനവിഭാഗത്തില്‍ ഒന്നാമതാകുന്ന ടീമിന്‌ പീറ്റര്‍ ഇണ്ടിക്കുഴി മെമ്മോറിയല്‍ എവറോളിംഗ്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ സി. തോമസ്‌ നെല്ലാമറ്റം മെമ്മോറിയല്‍ എവറോളിംഗ്‌ ട്രോഫിയും, ക്യാഷ്‌ അവാര്‍ഡും ലഭിക്കുന്നതാണ്‌.

വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന്‌ പരിചയസമ്പന്നരായ സിബി കദളിമറ്റം, സാജന്‍ തോമസ്‌, പ്രിന്‍സ്‌ തോമസ്‌, ബിജോ കാപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സണ്ണി വള്ളിക്കളം, ആഷ്‌ലി ജോര്‍ജ്‌, ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, യൂത്ത്‌ വിംഗ്‌ ഭാരവാഹികളായ എമില്‍ മേത്തിപ്പാറ, ജിയോ വെങ്ങാന്തറ, ജാഷ്‌ നെടിയകാലായില്‍ എന്നിവര്‍ക്കൊപ്പം ബോര്‍ഡ്‌ അംഗങ്ങളും വോളിബോള്‍ ടൂര്‍ണ്ണമെന്റിന്‌ നേതൃത്വം നല്‍കും. ഡിസംബര്‍ 17-ാം തീയതി നടക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിലേക്ക്‌ ഏവരേയും ചിക്കാഗോ മലയാളി അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക