Image

ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റി കൊച്ചിയില്‍; ആര്‍. ശ്രികണ്ഠന്‍ നായര്‍ക്ക് ഇത് സ്വപ്‌­ന സാക്ഷാത്ക്കാരം

അനില്‍ പെണ്ണുക്കര Published on 02 September, 2014
ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റി കൊച്ചിയില്‍; ആര്‍. ശ്രികണ്ഠന്‍ നായര്‍ക്ക് ഇത് സ്വപ്‌­ന സാക്ഷാത്ക്കാരം
മലയാളികളുടെ സ്വന്തം മാധ്യമ പ്രവര്‍ത്തകനാണ് ആര്‍. ശ്രീകണ്ഠന്‍ നായര്‍. അദ്ദേഹം ഏഷ്യാനെറ്റില്‍ ആരംഭിച്ച 'നമ്മള്‍ തമ്മില്‍' എന്ന ഒരു പ്രോഗ്രാം മതി അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കുവാന്‍. ഈ ഒരു പരിപാടിയുടെ ചുവടുപിടിച്ച് എത്രയോ പ്രോഗ്രാമുകള്‍ പലരൂപത്തില്‍, പല ഭാവത്തില്‍ പലരും പല ചാനലുകളില്‍ അവതരിപ്പിക്കുന്നു. ഒന്നു ശ്രീകണ്ഠന്‍ സാര്‍ പറയുന്ന 'ഗുഡ് ബൈ' പോലെ ആകുന്നില്ല എന്നത് പച്ച പരമാര്‍ത്ഥം..

ഏതാണ്ട് ഒരു വര്‍ഷക്കാലമായ ചാനല്‍ രംഗത്തു നിന്ന ആര്‍. ശ്രീകണ്ഠന്‍ നായര്‍ സജീവമായ തിരിച്ചുവരിവിനൊരുങ്ങുകയാണ്. ഇത്തവണ രണ്ട് ചാനലുകളുടെ തലതൊട്ടപ്പനായും, ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റിയുടെ തലവനായും സമ്പൂര്‍ണ്ണതിരിച്ചു വരവിനൊരുങ്ങുകയാണ് അദ്ദേഹം. അദ്ദേഹത്തെ സഹായിക്കാനാകട്ടെ മലയാളത്തിന്റെ യുവ മാധ്യമ സമൂഹവും.
ആശയ ദാരിദ്രമാണ് പല ചാനലുകളും നേരിടുന്ന ദുരന്തം. ഇത് ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്കും സംഘത്തിനുമില്ല എന്നതാണ് ഈ മാധ്യമ കുലപതിയുടെ മേന്മ. അതുകൊണ്ടാണല്ലോ ലോക പ്രശസ്തരായ മികച്ച ബിസിനസുകാര്‍ 700 കോടി രൂപയുടെ ഒരു വമ്പന്‍ പ്രോജക്ട് ഈ മാധ്യമപ്രതിഭയെ ഏല്‍പ്പിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു മീഡിയാ കോളജ്, രണ്ട് ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെ 17ലധികം മീഡിയാസ്ഥാപങ്ങളുമായാണ് ശ്രീകണ്ഠന്‍ നായര്‍ നമുക്ക് മുന്‍പിലെത്തുന്നത്.
ഇന്‍സൈറ്റ് മീഡിയാ സിറ്റി(ഇന്ത്യ) എന്ന് പേരിട്ടിരിക്കുന്ന ഈ മാധ്യമസ്ഥാപനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡോ. ശശി തരൂരാണ് കഴിഞ്ഞ വര്‍ഷം നിര്‍വ്വഹിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായാണ് മീഡിയാ സിറ്റിയുടെ പൂര്‍ണ്ണ രൂപം ജനങ്ങളില്‍ എത്തുക. എറണാകുളം തിരുവാണിയൂരില്‍ 27 ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്രനിലവാരത്തില്‍ മീഡിയാ സിറ്റിപ്രവര്‍ത്തനമാരംഭിക്കുക.

കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍, കമ്പനിയുടെ പ്രെമാട്ടര്‍മാരായി ഡോ. വിദ്യാവിനോദ് (സി.ഇ.ഒ & എക്‌­സിക്യുട്ടീവ് ഡയറക്ടര്‍, ഐക്കോണ്‍ ഇന്റെര്‍ നാഷണല്‍ ഹോള്‍ഡിംഗ്‌­സ്, ദുബായ്) ശ്രീ. ഗോകുലം ഗോപാലന്‍ (ചെയര്‍മാന്‍, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്) ശ്രീ: ആലുങ്കല്‍ മുഹമ്മദ് (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, അല്‍ അബീര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, സൗദി അറേബ്യ) ശ്രീ: സെബാസ്റ്റ്യന്‍ കൊച്ചുപരമ്പില്‍ (ചെയര്‍മാന്‍, മാജിക്‌­മെറ്റല്‍സ് & സ്‌­പൈസസ്, കൊച്ചി) ശ്രീ: എ.ബി. സനില്‍ കുമാര്‍ (സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരാണ് ഇന്ത്യയാലെ ആദ്യത്തെ മീഡിയാ സിറ്റിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

ടെലിവിഷന്‍ സോണ്‍, എഡ്യൂക്കേഷന്‍ സോണ്‍, ഡിജിറ്റല്‍ സോണ്‍, സിനിമ സോണ്‍, തുടങ്ങി ഏഴ്‌­സോണുകളായി തിരിച്ചിട്ടിള്ള മീഡിയാ സിറ്റിയില്‍ ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് കടന്നുവരാനുള്ള അവസരങ്ങള്‍ ഒരുക്കുന്ന ഫ്രീസോണും സജ്ജമാക്കുന്നുണ്ട്. ഹെലിപാഡ് ഉള്‍പ്പെടെയുള്ള സംവിധാനമാണ് തിരുവാണിയൂരില്‍ ഒരുക്കുക.

മലയാളത്തിലെ ചാനല്‍ രംഗത്ത് സജിവമായ അനില്‍ അയിരൂര്‍, സന്ധ്യാബാല സുമസിന്ന എസ് മേനോന്‍ തുടങ്ങി ഒരു കൂട്ടം കലാ പ്രവര്‍ത്തകരുടെ പിന്തുണയാണ് ഈ മാധ്യമസ്ഥാപനത്തിന്റെ കാതല്‍. എന്നും ജനപ്രിയ പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കുകയും സമ്പൂര്‍ണ്ണ കുടുംബസദസുകളെ ആകര്‍ഷിക്കുകയും ചെയ്തിട്ടിള്ള ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള രണ്ട് ചാനലുകളുമായി കടന്നു വരുമ്പോള്‍ മലയാളികള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നതിന് യാതൊരു സംശയവുമില്ല.

മീഡിയാ സിറ്റിയുടെ ആദ്യത്തെ ഓണാഘോഷം കഴിഞ്ഞ ദിവസം മീഡിയാസിറ്റി ഓഫീസില്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്കെപ്പം അണിയറപ്രവര്‍ത്തകരും ആഘോഷിച്ചു. മലയാളിക്ക് കാഴ്ച്ചകളുടെ പൊന്നോണം ഒരുക്കുന്നതിന്റെ മുന്നൊരുക്കം കൂടിയായിരുന്നു ഈ ഓണാഘോ­ഷം.
ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റി കൊച്ചിയില്‍; ആര്‍. ശ്രികണ്ഠന്‍ നായര്‍ക്ക് ഇത് സ്വപ്‌­ന സാക്ഷാത്ക്കാരം
Join WhatsApp News
anoop sekhar 2014-09-07 21:36:45
Dear Sreekandan Sir,

WISHING ALL THE BEST FOR UR NEW PROJECT.

Aneesh Philip Chennoth 2015-04-13 04:01:40
Thanks Sir....Wish U All The Very Best......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക