Image

ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ വാര്‍ഷികം ഹൃദൃമായി

ടാജ്‌ മാത്യു Published on 03 December, 2011
ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ വാര്‍ഷികം ഹൃദൃമായി
ന്യൂയോര്‍ക്ക്‌: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത്‌ മികച്ച മാതൃകയായി പതിനാറു വര്‍ഷം പിന്നിട്ട ഹെ ല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ വാര്‍ഷിക ഡിന്നര്‍, റോക്‌ലന്‍ഡ്‌ കൗണ്ടി ലജിസ്‌ലേറ്റര്‍ ആനി പോളിന്‌ സ്വീകരണവുമായി.

മലയാളി സമൂഹത്തിലെ ഭിന്നതകള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളും ഒത്തുചേര്‍ന്ന അപൂര്‍വ ചടങ്ങില്‍ തന്റെ വിജയരഹസ്യം കഠിനാധ്വാനവും പോസിറ്റീവ്‌ തിങ്കിംഗും ആണെന്ന്‌ ആനിപോള്‍ പറഞ്ഞു. രണ്ടുവര്‍ ഷം മുമ്പ്‌ ക്ലാര്‍ക്‌സ്‌ടൗണ്‍ കൗണ്‍സിലിലേക്ക്‌ മത്സരിച്ച്‌ തോറ്റപ്പോള്‍ രംഗം വിടാന്‍ പലരും ഉപദേശിച്ചതാ ണ്‌. എന്നാല്‍ പിന്മാറാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. അതിന്റെ ഫലം ഇത്തവണ ലഭിച്ചു.

മലയാളി സമൂഹമാണ്‌ തന്നെ നിര്‍ലോപം സഹായിച്ചതും തുണയായി നിന്നതും. അതിനുളള നന്ദി തന്റെ മനസില്‍ എക്കാലവും ഉണ്ടായിരിക്കും. ഒരുമിച്ചു നിന്നാല്‍ നമുക്ക്‌ പലതും ചെയ്യാനാവുമെന്നാണ്‌ ഈ വി ജയം നമ്മെ പഠിപ്പിക്കുന്നത്‌.

ഇന്ത്യന്‍ സമൂഹം പൗരത്വമെടുക്കാനും വോട്ടര്‍മാരാകാനുമൊക്കെ വിമുഖത കാട്ടുന്നവരാണ്‌. ഈ രാജ്യ ത്തു വന്ന നാം ഇവിടെ ജീവിക്കേണ്ടവരാണ്‌. ഈ രാജ്യത്തിന്റെ ഭാഗധേയത്തില്‍ നമ്മുടെയും നമ്മുടെ കു ഞ്ഞുങ്ങളുടെയും ഭാവിയും ഉള്‍പ്പെടുന്നു. അതിനാല്‍ പബ്ലിക്‌ ഓഫിസുകളിലെത്തുകയും നയപരമായ കാ ര്യങ്ങളില്‍ നമ്മുടെ സ്വാധീനം ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്‌. വിവിധ സ്‌ഥലങ്ങളില്‍ കൂടുതല്‍ ലജിസ്‌ലേ റ്റര്‍മാര്‍ നമ്മുടെ സമൂഹത്തില്‍ നിന്നുണ്ടാവണം, ആനിപോള്‍ പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക്‌ സഹായമെത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാ ര്‍ത്ഥ്യമുണ്ടെന്ന്‌ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ പ്രസിഡന്റ്‌ജോണ്‍സണ്‍ മൂഴിയില്‍ പറഞ്ഞു. നിക്ഷിപ്‌ത താല്‍പ്പ ര്യങ്ങളോ ലാഭേഛയോ ഒന്നും ഇല്ലാതെയുളള നിഷ്‌കാമ കര്‍മ്മം അനുഷ്‌ഠിക്കുക ദൗത്യമായി തന്നെയാണ്‌ തങ്ങള്‍ കരുതുന്നത്‌.

സംഘടനയുടെ സ്‌ഥാപകരിലൊരാളായ ലാലി കളപ്പുരക്കല്‍ ഐക്യം നമ്മുടെ ശക്‌തി എന്നതു പോലെ സഹായം നമ്മുടെ ദൗത്യവുമെന്ന്‌ ചൂണ്ടിക്കാട്ടി. മറ്റുളളവര്‍ക്ക്‌ നമ്മുടെ ജീവിതം ഉപകാരപ്പെടുമ്പോഴാണ്‌ നാം ധന്യത കൈവരിക്കുന്നത്‌. പണം സമ്പാദിക്കുന്നതോ പ്രൗഡി കാട്ടുന്നതോ ഒന്നുമല്ല നമ്മുടെ ജീവിത ത്തെ മഹത്വപ്പെടുത്തുന്നത്‌. പ്രകാശം പരത്തുന്ന ജ്വാലയായി നമ്മുടെ ജീവിതം മാറണം. ആയിരങ്ങള്‍ക്ക്‌ സഹായമെത്തിക്കാന്‍ കഴിഞ്ഞതിനു പുറമെ ഒരു സ്‌കൂള്‍ ബസ്‌, ഒരു ആംബുലന്‍സ്‌ എന്നിവ നല്‍കാന്‍ കഴിഞ്ഞതും സന്തോഷത്തോടെ ഓര്‍ക്കുന്നു. തന്റെ ബന്‌ധു കൂടിയായ ആനിപോളിന്റെ വിജയത്തില്‍ മല യാളി സമൂഹം ഏറെ ആഹ്‌ളാദം കൊളളുന്നതായും അവര്‍ പറഞ്ഞു.

ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി തനിക്ക്‌ അറിയാമെന്നും അവ എന്നും മാ തൃകാപരമായ ഉന്നത നിലവാരം പുലര്‍ത്തിയിട്ടുണ്ടെന്നും ഫോമ പ്രസിഡന്റ്‌ബേബി ഊരാളില്‍ പറഞ്ഞു. മലയാളികളുടെ സഹായ മനസ്‌ഥിതി ആനിപോളിന്റെ ഇലക്‌ഷന്‍ വിജയത്തിലും നാം കാണുകയുണ്ടായി. ചിലര്‍ പണമായും മറ്റു ചിലര്‍ പ്രവര്‍ത്തനമായും വേറെ ചിലര്‍ പുഞ്ചിരിയായും പ്രചോദനമായും അവര്‍ക്ക്‌ സഹായികളായി. ആ മാതൃക കൂടുതല്‍ മേഖലകളിലേക്ക്‌ നാം വ്യാപിപ്പിക്കണം.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുതല്‍ ഫൊക്കാനയിലെ വിവിധ തലങ്ങളിലുളള ആനി പോളിന്റെ പ്രവര്‍ത്തന പാരമ്പര്യം ഫൊക്കാന മുന്‍ പ്രസിഡന്റ്‌പോള്‍ കുറകപ്പളളി അനുസ്‌മരിച്ചു. പരാജ യപ്പെടുമെന്ന്‌ ഉറപ്പുണ്ടെങ്കില്‍ കൂടി കൂടുതല്‍ മലയാളികള്‍ മത്സര രംഗത്തു വന്ന്‌ നമ്മുടെ പ്രസക്‌തി തെളി യിക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സുമൊത്ത്‌ മോഹന്‍ലാല്‍ ഷോ നടത്തിയതും അതു മികച്ച വിജയമായി മാറിയതും പോള്‍ അനുസ്‌മരിച്ചു.

ലാലി കളപ്പുരക്കല്‍, ഷെര്‍ലി സെബാസ്‌റ്റിയന്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. നൂപുര ആര്‍ട്‌സിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും ഇടകലര്‍ന്ന ആഘോ ഷ ചടങ്ങില്‍ ന്യൂയോര്‍ക്ക്‌ പൂജ ആര്‍ട്‌സിന്റെ ആക്ഷേപഹാസ്യ നാടകം എന്റെ രാജ്യം ഏറെ പ്രശംസ പിടിച്ചുപറ്റി.
ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ വാര്‍ഷികം ഹൃദൃമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക