Image

അറ്റ്‌ലാന്റാഐ.പി.സി പിക്‌നിക് വര്‍ണാഭമായി

രാജന്‍ ആര്യപ്പള്ളില്‍ Published on 02 September, 2014
അറ്റ്‌ലാന്റാഐ.പി.സി പിക്‌നിക് വര്‍ണാഭമായി
അറ്റ്‌ലാന്റ: ജോര്‍ജിയ സംസ്ഥാനത്തില്‍ അറ്റലാന്റാ പട്ടണത്തിലുള്ള മലയാളി പെന്തക്കോസ്ത് ചര്‍ച്ചായ അറ്റ്‌ലാന്റാഐ.പി.സി സംഘടിപ്പിച്ച വാര്‍ഷീക പിക്‌നിക് ഓഗസ്റ്റ് 22 ശനിയാഴ്ച 9 മണിമുതല്‍ 4 മണിവരെ അറ്റ്‌ലാന്റായിലുള്ള ലെയിക്ക് ലെയിനിയര്‍ പാര്‍ക്കില്‍ നടത്തി. പിക്‌നിക്കില്‍ പ്രായഭേദമെന്യേ അനേകര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലവിധത്തിലുള്ള കായികമത്സരങ്ങളും ഉണ്ടായിരുന്നു.

രാവിലെ 9 മണിക്കാരംഭിച്ച പിക്‌നിക് അറ്റ്‌ലാന്റാ ഐ.പി.സി സീനിയര്‍ പാസ്റ്റര്‍ വി.പി. ജോസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍മാരായ സിബി കുരുവിള, ജോര്‍ജ്ജ് മാത്യു, എം.പി. രാജു എന്നിവര്‍ നേത്രത്വം നല്‍കി. ഭക്ഷണത്തിനു ശേഷം നടന്ന കായികമത്സരങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തത് ഡോ. ബിനോയി ശാമുവേല്‍, റിച്ചാര്‍ഡ് മാത്യു, ഫ്രാങ്ക്‌ലില്‍ ചാക്കോ, ഷാണ്‍ കുരുവിള, റോണി ശാമുവേല്‍ ആര്യപ്പള്ളില്‍, സുനില്‍ ഏബ്രഹാം എന്നിവരായിരുന്നു. ബ്രദര്‍ ഏബ്രഹാം തോമസ് (ജോസ് അറ്റ്‌ലാന്റ) സ്വാഗതവും, ബ്രദര്‍ ജേയിസ്റ്റി. ശാമുവേല്‍ നന്ദിയുംഅറിയിച്ചു.
അറ്റ്‌ലാന്റാഐ.പി.സി പിക്‌നിക് വര്‍ണാഭമായി
അറ്റ്‌ലാന്റാഐ.പി.സി പിക്‌നിക് വര്‍ണാഭമായി
അറ്റ്‌ലാന്റാഐ.പി.സി പിക്‌നിക് വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക