Image

മിത്തുകള്‍ക്കപ്പുറം (പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാ­പ്പു)

Published on 02 September, 2014
മിത്തുകള്‍ക്കപ്പുറം (പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാ­പ്പു)
വിശ്രാന്തിയുടെ വഴിത്താര

ജയം ഘോഷിക്കല്‍, പരാജയം വിഴുങ്ങല്‍, ആഹ്ലാദം പങ്കിടല്‍ തുടങ്ങിയവ വികാരത്തെ വിനിമയം ചെയ്ത്,ഉത്തേജിതമനസ്സിനെ നൈസര്‍ഗ്ഗിക തലത്തേക്ക് മടക്കിയെത്തിക്കുന്നു. കള്ളു കുടിക്കാന്‍ കാരണം തേടുന്ന മദ്യാസക്തി പോലെ,ആന്തരിക സമ്മര്ദ്ദംക പരിസരത്തേക്കൊഴുക്കാന്‍ അവസരം കാത്തിരിക്കയാണ് ശരീരവും മനസ്സും.അലഞ്ഞുതിരിയേണ്ട മനുഷ്യമൃഗം,ബുദ്ധിവികാസം തീര്ത്ത സാംസ്കാരികത്തടവറയില്‍ സ്വയം തളച്ച്, പുരോഗതിയുടെ പാത വെട്ടാന്‍,അച്ചടക്കം സമ്മാനിക്കുന്നആന്തര സംഘര്‍ഷം കടിച്ചിറക്കുന്നു.....

>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
മിത്തുകള്‍ക്കപ്പുറം (പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാ­പ്പു)
Join WhatsApp News
വിദ്യാധരൻ 2014-09-02 19:59:37
കള്ള് കുടിക്കാൻ കാരണം തിരയുന്ന മദ്യാസക്തി മനസിലാക്കാം പക്ഷേ ആന്തരിക സമ്മർദ്ധം പരിസര്ത്തിലേക്ക് ഒഴുക്കാൻ ശരീരം നിയന്ത്രണം വിട്ടു സ്ത്രീകളുടെമേൽ ചാടി വീഴുന്നത് മനസിലാകുന്നില്ല. ചെങ്കുത്തായ മലകയറ്റത്തിൽ വിശ്രമിക്കാനുള്ള സ്ഥലം ഉത്സവം ആണെങ്കിൽ, വഴിവാണിഭക്കാരന് വിശ്രമം നല്കുന്നവൾക്ക് കൈവള വാങ്ങാനും, ശരീരത്തിന്റെ സമ്മർദ്ധം പരിസരങ്ങളിലേക്ക് ഒഴുക്കാൻ, ഉത്സവങ്ങളിൽ ആനയുടെ ചന്തിക്കു സൂചിവച്ച് ഇളക്കി വിട്ടു വഴിതേടുന്ന ചെറുപ്പക്കാരും പ്രമാണികളും ഓരോ ഉത്സവങ്ങളും ഓരോ വര്ഷവും ഏറ്റു എടുത്തു നല്കുകയല്ലേ? പിന്നെ അതെങ്ങനെ പാഴ്ചിലവാകും "ഒന്നിനും ഇല്ല നില ഉന്നതമായ കുന്നുമെന്നല്ല ആഴിയും നശിക്കുമോർത്താൽ". മരണം അനിവാര്യമാണ്. തുടക്കവും ഒടുക്കവും ഇല്ലാത്ത പൂജ്യത്തിൽ നിന്ന് ഒന്നും ആരംഭിക്കുന്നില്ല. തിരുവോണം ആഗമ സന്ധിയാനെങ്കിൽ, തിരുവോണം കഴിഞ്ഞുള്ള സന്ധിവേദനയാണ് സഹിക്കാൻ വയ്യാത്തത്. മലയാളിക്ക് ഓണമെന്നതു ഇന്ന് ഒരു അധമവികാരമാണ്, അതിനെ ഉണർത്താൻ, പരിസരങ്ങളിലേക്ക് ഒഴുക്കാൻ എല്ലാ വർഷവും മാവേലിയെ കാത്തിരിക്കുന്നു, സങ്കൽപ്പങ്ങളിൽ മെനെഞ്ഞെടുത്ത 'ബിയർ ബെല്ലിയുള്ള' മഹാബലിയെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക