Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 6-ന്

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2014
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 6-ന്
ഷിക്കാഗോ: ഐശ്വര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും പ്രതീകമായി മറ്റൊരു പൊന്നോണം കൂടി വരവായി.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് ഓണാഘോഷപരിപാടികള്‍ നടത്തപ്പെടുന്നതാണ്.

പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യാതിഥിയായി പ്രശസ്ത മലയാള സിനിമാ-സീരിയല്‍ താരം സോനാ നായര്‍ പങ്കെടുക്കും. ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 6-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക