Image

റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്‌കോപ്പ അനുസ്മരണം

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2014
റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്‌കോപ്പ അനുസ്മരണം
ഡിട്രോയിറ്റ്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും ശക്തമായ വളര്‍ച്ചയ്ക്ക് പ്രചോദനമായി നിലനിന്നിരുന്ന ആദ്യകാല വൈദീകരില്‍ ഒരാളും സഭയിലും സമൂഹത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അനുശോചനം രേഖപ്പെടുത്തി.

ഓഗസ്റ്റ് 24-ന് ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ വെച്ച് കൂടിയ അനുസ്മരണ സമ്മേളനത്തില്‍ വികാരി ഫാ. മാത്യു വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഇടവകയുടെ ആദ്യ വികാരിയായിരുന്ന ബഹു. കോര്‍എപ്പിസ്‌കോപ്പ ഇടവകയിലും സഭയിലും സമൂഹത്തിലും കൂടാതെ അദ്ദേഹം നേതൃത്വം കൊടുത്ത എല്ലാ ഇടവകകളിലുമുള്ള പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇടവകാംഗങ്ങളായ ഡാനിയേല്‍ ഡേവിഡ്, തോമസ് ജോണ്‍ എന്നിവര്‍ സംസാരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകുയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു വര്‍ഗീസ് (വികാരി), റ്റിജി കെ. ജോയി (സെക്രട്ടറി) 313 318 2685.
റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്‌കോപ്പ അനുസ്മരണം
Join WhatsApp News
Varughese N Mathew 2014-09-02 23:19:37
Yes, that is right. Dr Idiculla Cor-Episcopa was one of the pioneers in the Malankara Orthodox church. He has migrated to USA in 1957, completed his higher studies, served as a professor and at the same time served as the vicar of many churches in USA and Canada.
He was a peacemaker and liked to serve the community and family.Remembering this great person always will be great.

Varughese N Mathew, US Tribune News Paper.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക