Image

ഡാം നിര്‍മ്മിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ അനുമതി നല്‍കണം: ഷോളി കുമ്പിളുവേലി

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
ഡാം നിര്‍മ്മിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ അനുമതി നല്‍കണം: ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്‌: കേരളത്തിലെ 35-ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവനു ഭീഷണിയുയര്‍ത്തിയിരിക്കുന്ന, 117 വര്‍ഷത്തെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്‌ പകരം പുതുയ ഡാം നിര്‍മ്മിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന്‌ അനുമതി നല്‍കണമെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി ആവശ്യപ്പെട്ടു. പുതിയ ഡാം നിയന്ത്രിക്കുന്നതിനുള്ള അധികാരം കേരള സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസ്ഥാനം പോയാലും പുതിയ ഡാമിനുവേണ്ടി നിലകൊള്ളുമെന്നു പറഞ്ഞ മന്ത്രി പി.ജെ. ജോസഫിന്റെ നിലപാടിനെ ഷോളി കുമ്പിളുവേലി പ്രശംസിച്ചു. കഴിഞ്ഞകാലമത്രയും നമ്മള്‍ സ്വീകരിച്ചുവന്ന മൃദു സമീപനത്തെ തമിഴ്‌നാടും, കേന്ദ്ര സര്‍ക്കാരും നമ്മുടെ ബലഹീനതയായി കണ്ടു. അതുകൊണ്ടാണ്‌ പുതിയ ഡാമിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും എടുക്കാതെ പോയത്‌. ഇനിയും ആ നില തുടരുന്നതില്‍ കാര്യമില്ല. തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂമികുലുക്കം തദ്ദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ള എല്ലാ ജനപ്രതിനിധികളും രാഷ്‌ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി പുതിയ ഡാമിന്‌ അനുമതി കിട്ടുന്നതുവരെ സമരമുഖത്തുണ്ടാകണമെന്ന്‌ ഷോളി കുമ്പിളുവേലി അഭ്യര്‍ത്ഥിച്ചു. ഉപവാസമിരിക്കുന്ന ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിനെ ഫോണില്‍ വിളിച്ച്‌ പുതിയ ഡാമിനുവേണ്ടി സത്യാഗ്രഹമിരിക്കുന്ന എല്ലാ നേതാക്കള്‍ക്കും പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം ഷോളി കുമ്പിളുവേലി അറിയിച്ചു.
ഡാം നിര്‍മ്മിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ അനുമതി നല്‍കണം: ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക