Image

ട്രൈസ്റ്റേറ്റ്‌ കേരള ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

ജോര്‍ജ്‌ ഓലിക്കല്‍ Published on 03 September, 2014
ട്രൈസ്റ്റേറ്റ്‌ കേരള ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
ഫിലാഡല്‍ഫിയ: ഈവര്‍ഷത്തെ കേരളാ ഫോറം അവാര്‍ഡ്‌ ജോര്‍ജ്‌ ജോസഫ്‌ - ഇമലയാളി (മീഡിയോ എക്‌സലന്‍സ്‌), മനോജ്‌ ലാമണ്ണില്‍ (തീയേറ്റര്‍), ഷാജി മത്തായി (കമ്യൂണിറ്റി സര്‍വീസ്‌) എന്നിവര്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

കലാ, സാമൂഹിക, സാംസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്‌ കേരള ഫോറം കഴിഞ്ഞ്‌ 12 വര്‍ഷമായി സമൂഹത്തിലെ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചുവരുന്നു.

മീഡിയ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ച ജോര്‍ജ്‌ ജോസഫ്‌ ഇ മലയാളിയുടെ ചീഫ്‌ എഡിറ്ററാണ്‌. മലയാളം പത്രം, ഇന്ത്യ എബ്രോഡ്‌ എന്നീ പത്രങ്ങളില്‍ എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറത്തിന്റെ തീയേറ്റര്‍ അവാര്‍ഡിന്‌ അര്‍ഹനായ മനോജ്‌ ലാമണ്ണില്‍ ഒരു ബഹുമുഖ പ്രതിഭയാണ്‌. സ്‌കൂള്‍ വിദ്യാഭ്യ കാലത്തുതന്നെ കലയിലും സാഹിത്യത്തിലും അഭിരുചിയുണ്‌ടായിരുന്ന അദ്ദേഹത്തിന്‌ കോഴിക്കോട്ട്‌ നടന്ന 27-ാമത്‌ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കഥാ രചനക്ക്‌ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്‌ട്‌. 1998 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഫ്രന്റ്‌സ്‌ ഓഫ്‌ റാന്നി, പമ്പ, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌ നിരവധി കലാപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുണ്‌ട്‌. പ്രവാസി തിയറ്റേഴ്‌സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ മനോജ്‌ മികച്ച അഭിനേതാവും സംവിധായനകനുമാണ്‌. 2012 ല്‍ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ ന്യൂജഴ്‌സിയില്‍ സംഘടിപ്പിച്ച ദേശീയ നാടകോത്സവത്തില്‍ മനോജ്‌ ലാമണ്ണില്‍ സംവിധാനം ചെയ്‌ത `യയാതി' എന്ന നാടകത്തിന്‌ മികച്ച നാടകം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്‌ട്‌.

2006 ല്‍ സീറോ മലബാര്‍ കാത്തലിക്‌ കണ്‍വന്‍ഷനില്‍ മനോജ്‌ ലാമണ്ണില്‍ സംവിധാനം ചെയ്‌ത `എന്റെ കര്‍ത്താവേ എന്റെ ദൈവമേ' എന്ന നാടകത്തിനും ഒന്നാം സമ്മാനം ലഭിച്ചു. കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം നല്‍കുന്ന അവാര്‍ഡ്‌ സ്വീകരിക്കുന്നതില്‍ സന്തോഷമുണെ്‌ടന്ന്‌ അദ്ദേഹം പറഞ്ഞു.

കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ലഭിച്ച ഷാജി മത്തായി കഴിഞ്ഞ 30 വര്‍ഷമായി ഫിലാഡല്‍ഫിയായിലെ സാമൂഹിക രംഗത്ത്‌ നിറസാന്നിധ്യമാണ്‌. സ്‌പ്രിംഗ്‌ ഗാര്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിസൈനും ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിംഗും കഴിഞ്ഞു വിജയകരമായി ബിസിനസ്‌ ചെയ്യുന്നു. അദ്ദേഹം മാര്‍ത്തോമ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ റീജിയണിന്റെ അസംബ്ലി മെംബറാണ്‌. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം നല്‍കിയ അംഗീകാരത്തിനും ആദരവിനും അദ്ദേഹം നന്ദി പറഞ്ഞു.
ട്രൈസ്റ്റേറ്റ്‌ കേരള ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്‌തുട്രൈസ്റ്റേറ്റ്‌ കേരള ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്‌തുട്രൈസ്റ്റേറ്റ്‌ കേരള ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
Join WhatsApp News
Vivekan 2014-09-03 11:17:55
കഴിവുകൾ കാട്ടിയ മൂന്നു മലയാളികൾക്ക് അവാർഡുകൾ നല്കി ആദരിച്ച കേരള ഫോറത്തിനും അനുമോദനം! അങ്ങനെ നമുക്കു കൂടുതൽ പേരുണ്ടാവട്ടെ!  അസൂയാലുക്കളായ അവിദ്യാധരന്മാർ ആഞ്ഞടിക്കാൻ കാത്തിരിപ്പുണ്ട്‌. ഭയപ്പെടേണ്ടാ... കലാസ്വാദകരായ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്...
നാരദർ 2014-09-03 12:59:06
വിവേകന്റെ അവിവേകം കൊണ്ട് അവിദ്യാധരന്മാർ ആഞ്ഞടിച്ചെന്നിരിക്കും പക്ഷേ വിദ്യാധരൻ അഞ്ഞടിക്കുമോ എന്ന് സംശയമാണ്.
സംശയം 2014-09-03 13:10:08
വിവേകൻ പരമേശ്വരന്റെ മറ്റൊരു അവധാരം ആകാൻ സാദ്യതയുണ്ട്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക