Image

സാന്റാ യാത്രയ്ക്ക് ഡാളസ്സില്‍ സ്വീകരണം- ഡിസംബര്‍ 6 ചൊവ്വാഴ്ച

പി.പി.ചെറിയാന്‍ Published on 03 December, 2011
സാന്റാ യാത്രയ്ക്ക് ഡാളസ്സില്‍ സ്വീകരണം- ഡിസംബര്‍ 6 ചൊവ്വാഴ്ച

ഇര്‍വിങ്ങ്(ഡാളസ്): ലോക സമാധാനവും, സാഹോദര്യവും സംരക്ഷിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണെന്നുള്ള സന്ദേശം പ്രചരിപ്പിക്കുവാന്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഏഷ്യാനെറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സാന്റാ യാത്രയ്ക്ക് ഡിസംബര്‍ 6 ചൊവ്വാഴ്ച വൈകീട്ട് 6.30ന് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു.

ഡിസംബര്‍ 1 മുതല്‍ 7വരെയാണ് സാന്റാ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്.

ഇര്‍വിങ്ങ് ഹിന്ദു ടെംബിളില്‍ വെച്ചു നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഡാളസ്സിലെ സംഘാടകരായ സണ്ണിമാളിയേക്കല്‍, ബിജിലി ജോര്‍ജ്ജ്, ബെന്നി ജോണ്‍ എന്നിവര്‍ അഭ്യര്‍തഥിച്ചു.

ബിന്ദു സൂര്യകുമാര്‍ , അനില്‍ അടൂര്‍ , പി.ജി. സുരേഷ് കുമാര്‍ , സുരേഷ് ബാബു ചിറയത്ത്, ബിജു സഖറിയ, മാത്യൂ വര്‍ഗ്ഗീസ് എന്നിവരാണ് സാന്റാ യാത്രയെ അനുഗമിക്കുന്നത്.
സാന്റാ യാത്രയ്ക്ക് ഡാളസ്സില്‍ സ്വീകരണം- ഡിസംബര്‍ 6 ചൊവ്വാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക