Image

അമേരിക്കന്‍ തീന്‍മേശകളില്‍ ഇനി കുതിര മാംസവും- വില്പനയ്ക്കുള്ള വിലക്ക് നീക്കി

പി.പി.ചെറിയാന്‍ Published on 03 December, 2011
അമേരിക്കന്‍ തീന്‍മേശകളില്‍ ഇനി കുതിര മാംസവും- വില്പനയ്ക്കുള്ള വിലക്ക് നീക്കി

ഡാളസ്: കഴിഞ്ഞ അഞ്ചുവര്‍ഷമായി അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കുതിര മാംസ വില്പന പുനരാരംഭിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതി.

കുതിര മാംസപരിശോധനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്കന്‍ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരുന്നു.
2006 ല്‍ നിലവില്‍ വന്ന ഈ നിയമമാണ് 2011 നവംബര്‍ മൂന്നാംവാരം പ്രസിഡന്റ് ഒബാമ ഒപ്പിട്ടതോടെ അസാധുവായത്.

അമേരിക്കന്‍ ജനത നല്‍കുന്ന നികുതി പണത്തില്‍ നിന്നും 5 മില്യണ്‍ ഡോളര്‍ കുതിരമാസ പരിശോധനയ്ക്കായി ചിലവിടേണ്ടിവരുമെന്ന് വില്പനയെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ , വില്പന നിരോധനനിയമം നിലവില്‍ വന്നതിനുശേഷം കുതിരകളെ ഉപേക്ഷിക്കുന്ന പ്രവണതയും, കുതിരകളുടെ പരിചരണത്തില്‍ ആവശ്യമായ ശ്രദ്ധ ചെലുത്താതിരിക്കുന്നതും വര്‍ദ്ധിച്ചുവരുന്നതായി അനുകൂലികള്‍ വാദിക്കുന്നു.

2007ലായിരുന്നു അമേരിക്കയിലെ ഇല്ലിനോയ്‌സില്‍ അവസാന കുതിര അറവുശാല അടച്ചുപൂട്ടിയത്.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ കര്‍ശന പരിശോധനാ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഒരു വര്‍ഷം 200,000 കുതിരകളുടെ മാംസം അമേരിക്കന്‍ തീന്‍മേശകളില്‍ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. യൂറോപ്പ്, ഫ്രാന്‍സ്, ജപ്പാന്‍, ഏഷ്യാ എന്നിവിടങ്ങളിലേക്കും കുതിരമാംസ കയറ്റുമതി വര്‍ദ്ധിക്കും.
അമേരിക്കന്‍ തീന്‍മേശകളില്‍ ഇനി കുതിര മാംസവും- വില്പനയ്ക്കുള്ള വിലക്ക് നീക്കിഅമേരിക്കന്‍ തീന്‍മേശകളില്‍ ഇനി കുതിര മാംസവും- വില്പനയ്ക്കുള്ള വിലക്ക് നീക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക