Image

മലങ്കരസഭാ തര്‍ക്കം: പാത്രിയാര്‍ക്കീസ് ബാവയുടെ അനുരഞ്ജന ശ്രമം അട്ടിമറിക്കാന്‍ നീക്കം

Published on 05 September, 2014
മലങ്കരസഭാ തര്‍ക്കം: പാത്രിയാര്‍ക്കീസ് ബാവയുടെ അനുരഞ്ജന ശ്രമം അട്ടിമറിക്കാന്‍ നീക്കം

കോലഞ്ചേരി: പതിറ്റാണ്ടുകള്‍ നീളുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം പരിഹരിക്കാന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ നടത്തുന്ന നീക്കങ്ങള്‍ അട്ടിമറിക്കാന്‍ അണിയറ നീക്കം. ഈ മാസം പാത്രിയാര്‍ക്കീസ് ബാവ ഓര്‍ത്തഡോക്സ് വിഭാഗവുമായും മലങ്കര സഭാ സമാധാന സമിതിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. പരിഹാരശ്രമങ്ങള്‍ സജീവമായതോടെയാണ് തുരങ്കം വെക്കാനായി യാക്കോബായ സഭയില്‍ പ്രാദേശിക നേതൃത്വത്തെ അനുകൂലിക്കുന്നവരും ഓര്‍ത്തഡോക്സ് സഭയില്‍ ചെറുന്യൂനപക്ഷവും നീക്കം ശക്തമാക്കിയത്. യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം പരിഹരിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുസഭകളിലും പെട്ട വിശ്വാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് മലങ്കര സഭാ സമാധാന സമിതി. പ്രാരംഭഘട്ടത്തില്‍ നിര്‍ജീവമായിരുന്ന ഇവര്‍ യാക്കോബായാ സഭയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ മുറുകി അല്‍മായഫോറം ഉള്‍പ്പെടെയുളള സംഘടനകള്‍ സജീവമാകുകയും സുറിയാനിസഭയുടെ പുതിയ മേലധ്യക്ഷനായി അപ്രേം പാത്രിയാര്‍ക്കീസ് ബാവ ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. പാത്രിയാര്‍ക്കീസ് ബാവയില്‍നിന്ന് സമാധാന നീക്കങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കിയ ഇവര്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.
മെത്രാപ്പോലീത്തമാരുടെ സ്ഥലം മാറ്റ വിവാദത്തെ തുടര്‍ന്ന് യാക്കോബായ നേതൃത്വത്തിന്‍െറ ഭാഗം വിശദീകരിക്കാനായി ലബനാനിലത്തെിയ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ അപ്രേം, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരെ ഇക്കാര്യം പാത്രിയാര്‍ക്കീസ് ബാവ നേരിട്ട് അറിയിച്ചപ്പോള്‍ മൂവരും ബാവയുടെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മലങ്കരയിലത്തെിയ മെത്രാപ്പോലീത്തമാര്‍ നിലപാടു മാറ്റിയെന്നാണ് പാത്രിയാര്‍ക്കീസ് ബാവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പാത്രിയാര്‍ക്കീസ് ബാവക്കെതിരെ യാക്കോബായ സഭാ പ്രാദേശിക നേതൃത്വത്തെ അനുകൂലിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.
യാക്കോബായ സഭയെ ഓര്‍ത്തഡോക്സ് സഭയില്‍ ലയിപ്പിക്കാന്‍ പാത്രിയര്‍ക്കീസ് ബാവ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെയാണ് യാക്കോബായാ സഭ സുന്നഹദോസിന്‍െറ അനുമതിയില്ലാതെഅനുരഞ്ജന നീക്കങ്ങള്‍ക്ക് തയ്യാറല്ളെന്ന് വ്യക്തമാക്കി പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചത്. ഇതേസമയം, സമാധാന സമിതിയുടെ നേതൃത്വത്തില്‍ ഈമാസം 17ന് ന്യൂയോര്‍ക്കില്‍ പാത്രിയാര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തില്‍ ഇരുസഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകളില്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളാസ് അടക്കം രണ്ട് മെത്രാപ്പോലീത്തമാരും യാക്കോബായ സഭയില്‍നിന്ന് അമേരിക്കന്‍ ഭദ്രാസനാധിപന്‍ എല്‍ദോ മാര്‍ തീത്തോസും പങ്കെടുക്കുമെന്നാണ് വിവരം. ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിന്‍െറ പുതിയ ലക്കത്തില്‍ പുതിയ പാത്രിയാര്‍ക്കീസ് ബാവയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Join WhatsApp News
Yeldo Thombra 2014-09-05 22:24:02
ഇത്തരത്തില്‍ ഒരു ചര്‍ച്ചയുടെയും കാര്യം ഔദ്യോഗികമായി പാത്രിയര്‍ക്കീസ് യാക്കോബായ സഭയെ അറിയിച്ചിട്ടില്ല.

പിന്തുണ അറിയിച്ചു എന്ന് ഇവിടെ പറയുന്ന മൂന്നു മെത്രാന്‍മാരും അങ്ങനെ ഒരു ചര്‍ച്ചയെ അനുകൂലിച്ചു എന്നത് പച്ചക്കള്ളം ആണ്.

സുനഹദോസിന്‍റെ അനുമതി ഇല്ലാതെ അനുരഞ്ജന നീക്കം ഇല്ല എന്ന് ഇമെയില്‍ അയച്ചതല്ലാതെ ഇങ്ങനെ ഒരു ചര്‍ച്ചയുടെ കാര്യം മലങ്കരയിലെ സഭയെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല.

സഭാംഗങ്ങളെയും ജനകീയ സമിതികളേയും വിശ്വാസത്തില്‍ എടുത്തു യാഥാവിധി ആലോചനകള്‍ നടത്താതെ നടത്തുന്ന ചര്‍ച്ചകള്‍ ഒരു ഫലവും ചെയ്യില്ല. ആളുകളെ കബളിപ്പിക്കാനും പൊതുജനത്തിന്‍റെ കണ്ണില്‍ പോടിയിടാനും മാത്രമേ ഇവയ്ക്കു ലക്ഷ്യമുള്ളൂ.

ഇപ്പറയുന്ന സമിതി യാക്കോബായ സഭ അംഗീകരിച്ചിട്ടില്ല. അങ്ങനെ ഒരു സമിതി നിലവില്‍ ഉള്ള കാര്യം പോലും സഭാംഗങ്ങള്‍ക്ക് അറിയില്ല. യാക്കോബായ സഭയെ ഏതെങ്കിലും തലത്തില്‍ പ്രതിനിധീകരിക്കാന്‍ ഇവര്‍ക്ക് അധികാരം ഇല്ല.

പാത്രിയര്‍ക്കീസ് ബാവാ സഖറിയാ നിഖോളാവോസുമായും മറ്റും കൂടികാഴ്ച നടത്തുന്നത്  അദ്ദേഹത്തിന്‍റെ ഭാഗ്യസ്മരണാര്‍ഹരായ മുന്‍ഗാമികളുടെ പ്രവര്‍ത്തികള്‍ അദ്ദേഹം തള്ളി പറയുന്നതിന് തുല്യമാണ് താനും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക