Image

അടൂര്‍ മലയാളി സംഗമം ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ 14-ന്

Published on 05 September, 2014
അടൂര്‍ മലയാളി സംഗമം ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ 14-ന്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ താമസിക്കുന്ന അടൂര്‍ മലയാളികള്‍ ന്യൂയോര്‍ക്കില്‍ ഒത്തുചേരുന്നു. ബഹു. കേരള റെവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടന കര്‍മം നിര്‍‌വഹിക്കും.

സെപ്തംബര്‍ 14, ഞായറാഴ്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് യോങ്കേഴ്സിലുള്ള മുംബൈ സ്‌പൈസസ് ഇന്ത്യന്‍ റെസ്‌റ്റൊറന്റിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

കലാകാരന്മാരുടെയും, കലാകാരികളുടെയും ചരിത്രമുറങ്ങുന്ന  നാടായ അടൂരില്‍ നിന്ന് അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന എല്ലാവരെയും ഒത്തൊരുമിപ്പിക്കുക എന്നതാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ അടൂര്‍ വിശേഷങ്ങള്‍ കൈമാറുന്നതിനും, ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള അടൂര്‍കാരെ കോര്‍ത്തിണക്കി ഗ്‌ളോബല്‍ അടൂര്‍ എന്നൊരു സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.  

അടൂരിലും പരിസര പ്രദേശങ്ങളിലും നിന്ന് അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന എല്ലാ മലയാളി സ്നേഹിതരും ഇതൊരറിയിപ്പായി കരുതി ഈ കൂട്ടായ്മ വിജയിപ്പിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

മുംബൈ സ്‌പൈസ് ഇന്ത്യാ റെ‌സ്‌റ്റൊറന്റിന്റെ വിലാസം: 1727 സെന്‍‌ട്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10710
വിവരങ്ങള്‍ക്ക്: ശ്രീകുമാര്‍ ഉണ്ണിത്താന്‍: 914-886-2655 (unnithan04@gmail.com); ഫിലിപ്പോസ് ഫിലിപ്പ്: 845-642-2060; ഫാ. ബാബു കെ. മാത്യു: 201-562-6112.
Titus Mathew-917-885-8969
അടൂര്‍ മലയാളി സംഗമം ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ 14-ന്
Join WhatsApp News
Pappy 2014-09-05 22:20:57
ഞാൻ പന്തളംകാരനാ. ഇവന്മാരെ സഹിക്കാൻ വയ്യാഞ്ഞിട്ടാ ഞാനമേരിക്കയിലോട്ട് പോന്നത്! ദാ, എല്ലാംകൂടെ ഇങ്ങോട്ട് കെട്ടിയെടുത്തു! ഒരു മന്ത്രിയെ ഉരുട്ടിക്കൊണ്ടുവന്നു. ആളു  കൊള്ളാം, പക്ഷെ ദാ, അങ്ങേരേം ഇങ്ങോട്ട് കൊണ്ടുപോന്നു!
 അടൂര് ചന്തേൽ ആഴ്ചയിലൊരിക്കൽ ഞാൻ പോവുമായിരുന്നു, നല്ല 'പാക്ക്' കിട്ടും. കവുങ്ങ് എല്ലാം പന്തളത്തേതാ, മുറുക്കു കാരോത്തിരി അവിടാ... നമുക്കും കിട്ടി മുറുക്കു-ദുശ്ശീലം! അടുത്തു കിടന്നാലുള്ള കുഴപ്പമാ... തിരിച്ചു പിന്നെ വീട്ടിൽ വരാതെ വെള്ളംപോലും ഞാൻ കുടിക്കില്ല.
ലോകത്തുള്ള അടൂരന്മാരെയെല്ലാം കൂടി കോർത്തിണക്കി 'ഗ്ലോബൽ അടൂരോ'? ന്യൂയോർക്കിലോ? വേറെ എങ്ങും ഒത്തില്ലാ? എന്റെ ദൈവമേ ഞാനിനിയെങ്ങോട്ടാ പോവ്വാ? എടാ കുഞ്ഞൂട്ടിയെ... എഴുന്നേര്... വാഷിംഗ്ടണിലേക്ക് ഒരു ടിക്കറ്റ് വീശ്... ഷട്ടിലു മതി, നാലുമണിയെങ്കിൽ നാലുമണി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക