Image

മാധ്യമപ്രവര്‍ത്തകരെ കുഴപ്പക്കാരായി ചിത്രീകരിച്ച എജിയുടെ നീക്കം കാടത്തം

നിബു വെള്ളവന്താനം Published on 03 December, 2011
മാധ്യമപ്രവര്‍ത്തകരെ കുഴപ്പക്കാരായി ചിത്രീകരിച്ച എജിയുടെ നീക്കം കാടത്തം
ന്യൂയോര്‍ക്ക് : മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങളെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ച് വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും ചെയ്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നതിനു പകരം കുഴപ്പക്കാരായി ചിത്രീകരിച്ച അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ നിലപാട് കാടത്തമാണെന്നും സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ച എജിയെ തല്‍സ്ഥാനത്തു നിന്നു മാറ്റണമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

കേരളത്തിന്റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന പ്രശ്‌നത്തില്‍ ഏറ്റവും പ്രമുഖനായ അഭിഭാഷകനെ സുപ്രീം കോടതിയില്‍ രംഗത്തിറക്കി കേരളം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേളി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കും കത്ത് അയക്കുമെന്ന് പ്രസിഡന്റ് ജയകൃഷ്ണന്‍ നായര്‍ പറഞ്ഞു.

യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ നടവള്ളില്‍ അധ്യക്ഷത വഹിച്ചു. ഡോ. അജയന്‍ പി.പിള്ള, ജോസി ജെയിംസ്, ഏബ്രഹാം തോമസ്, നിഷാദ് പയറ്റുതറ, സന്തോഷ് പാലാ, ഷാജി മാത്യൂ, സാബു കട്ടപ്പന, സോണി വടക്കേല്‍ , നിബു വെള്ളവന്താനം, ജിം സിറിയക്, തോമസ് ലൂക്ക്, തോമസ് ചാമക്കാലാ, ലീലാ പ്രസാദ്, ജോബി ജോസ്, ഷേര്‍ളി ചാമക്കാലാ, മധു നായര്‍, ജോസ് സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമപ്രവര്‍ത്തകരെ കുഴപ്പക്കാരായി ചിത്രീകരിച്ച എജിയുടെ നീക്കം കാടത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക