Image

ഒരു മിന്നാമിനുങ്ങിന്റെ മിന്നലാട്ടം (കവിത-സി.എസ്‌. കോടുകുളഞ്ഞി)

സി.എസ്‌. കോടുകുളഞ്ഞി Published on 05 September, 2014
ഒരു മിന്നാമിനുങ്ങിന്റെ മിന്നലാട്ടം (കവിത-സി.എസ്‌. കോടുകുളഞ്ഞി)
മിന്നാമിന്നികള്‍ മിന്നി പറന്നു
ഓണനിലാവിലാ ചിങ്ങനിലാവില്‍
തെങ്ങിന്‍തോപ്പുകളില്‍ തെങ്ങോലകള്‍ക്കിടയില്‍
അവ മിന്നി മിന്നി പറന്നു

നടുറോഡിലെ കുണ്ടും കുഴികള്‍ക്കുമീതെ
ടാറിട്ട്‌ തീരാത്ത പണിതീരാത്ത റോഡുകള്‍ക്കു മീതെ
പൊളിഞ്ഞ പാലങ്ങള്‍ക്കുമീതെ
അവ മിന്നലായ്‌ നിഴലാട്ടമായ്‌ പറന്നു.

വേലികള്‍ക്കരികെ നിരയായ്‌ നാലുമണിപ്പൂക്കളും
തുമ്പയും തുളസിയും മന്ദാരവും ചെമ്പരത്തിയും
മുല്ലദളങ്ങളും കിന്നാരംചൊല്ലിയവര്‍ പൊട്ടിച്ചിരിച്ചു
കാക്കകള്‍ മൈനകള്‍ മാടത്തകള്‍ പലതും
കൂടുതേടി പറന്ന്‌ പൊങ്ങുമാനേരം
ഓണംകേറാമൂലകളില്‍ മുള്‍പ്പടര്‍പ്പിനുമീതെ
ഒരു സ്‌നേഹദീപവുമായി മാവേലി തമ്പുരാന്‌ തേടി പറന്നു.

ഓണനിലാവിലാ ചിങ്ങകുളിര്‍കാറ്റില്‍
വൈകിയെത്തുമാ മാവിലിയെ തേടി ആ സന്ധ്യയില്‍.
ഒരു മിന്നാമിനുങ്ങിന്റെ മിന്നലാട്ടം (കവിത-സി.എസ്‌. കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക