Image

മാവേലിനാട്‌ വാഴാത്തകാലം (കഥ: ജോണ്‍ ഇളമത)

Published on 07 September, 2014
മാവേലിനാട്‌ വാഴാത്തകാലം (കഥ: ജോണ്‍ ഇളമത)
മത്തായി, അങ്ങനെയാണ്‌.പ്രശസ്‌തരായ ആരെകണ്ടാലും തോളില്‍കയ്യിട്ട്‌ നില്‍ക്കുന്ന ഫോട്ടോ എടുക്കും, എന്നിട്ട്‌ ഫേസ്‌ബുക്കിലിടും. നാലാള്‍കാണട്ടെ, തന്‍െറ മഹത്വം ചലചിത്ര നടന്മാര്‍, നടിമാരെങ്കില്‍ മുട്ടിയുരുമ്മിനില്‍ക്കും. സനിമാ പിന്നണിഗായകര്‍, രാഷ്‌ട്രീയക്കാര്‍, പ്രശസ്‌ത സാഹിത്യകാരന്മാര്‍, കവികള്‍, എന്തിന്‌ കാണാന്‍ ചന്തമുള്ള പെമ്പിള്ളേരെ കണ്ടാലുമങ്ങനെ തന്നെ. ആള്‍ സ്‌ത്രീലമ്പടനാണന്ന ധാരണവര്‍ദ്ധിപ്പിക്കുന്ന മറ്റൊന്നാണ്‌, സുന്ദരിമാരുടെ ഫോട്ടോ എടുക്കല്‍. ഏതു സൗന്ദര്യമത്‌സരത്തിനും പോകും, ക്യാമറയും തൂക്കിയിട്ട്‌ പുള്ളിയെ കാണുബോള്‍, പെണ്ണുങ്ങള്‍ ചിരിക്കാന്‍ തുടങ്ങും, എന്നാലും നാണമെന്നൊരു സാധനംപുള്ളിയെ തൊട്ടുതീണ്ടീട്ടില്ല.

ഇങ്ങനെ ഒരവസരത്തിലാണ്‌, നടി തിലോത്തമ നൃത്തവുമായി നൃൂയോര്‍ക്കിലെത്തിയത്‌. മത്തായി ഓടി എത്തി. ഇരുന്നും,കിടന്നും, കമന്നുമൊക്കെ, നൃത്തത്തിന്‍െറ ധാരാളം പോസ്‌ എടുത്തു.ഒടുവില്‍ തിലോത്തമയെ പരിചയപ്പെട്ടു. കൂടെനിന്ന്‌ കെട്ടിപിടിച്ചൊരു ഫോട്ടോ കൂടിഎടുത്തു. മത്തായിക്കൊരു സുഖം, തിലോത്തമ്മക്കുമൊരു സന്തോഷം ഒടുവില്‍ തിലോത്തമ പറഞ്ഞു:

മത്തായിച്ചായാ ഇങ്ങനൊക്കെ മതിയോ നമ്മുക്കൊന്നുകൂടണ്ടേ? തിലോത്തമ പറഞ്ഞേന്‍െറ കുട്ടന്‍സ്‌, മത്തായിക്ക്‌ പിടികിട്ടി. മത്തായി പരുങ്ങി. അതുകണ്ട തിലോത്തമ ചോദിച്ചു: എന്താ,മത്തായിച്ചായാ ഒരുപരുങ്ങല്‍
അതുപിന്നേയ്‌ അവളറിഞ്ഞാല്‍, പുലിവാലാ. ആര്‌?

എന്‍െറ ഭാര്യ,ദീനമ്മ.

തിലോത്തമ്മ പൊട്ടിച്ചിരിച്ചു. അല്ലേലും ഇതൊക്ക ആരേലും ദീനാമ്മചേച്ചിയോടു പറയുമോ, അല്ലേ ഒരു കാര്യം ചെയ്യ്‌, ഞാനമേരിക്കേ വന്നിട്ട്‌ എന്തേലും ഷോപ്പിങ്‌ നടത്താണ്ട്‌ നാട്ടിലോട്ട്‌ ചെന്നാ നാണക്കേടാ ഇവിടീ പരിപാടിക്കുവിളിച്ചു വരുത്തീട്ട്‌ ആളു കുറഞ്ഞേന്‍െറ പേരില്‍ ഇതിന്‍െറ സ്‌പോണ്‍സര്‍ പറഞ്ഞൊറപ്പിച്ചേന്‍െറ പകുതിപോലും തന്നില്ല. . അപ്പോ അച്ചായനെന്‍െറ കൂടൊന്നുവരണം, ഇവിടത്ത പര്‍ാസായിലെ മാളില്‍. പിന്നെ ആ കാര്‍ഡുപയോഗിച്ചാമതി, വിസാകര്‍ഡ്‌.
അയ്യോ,അതവളറയത്തില്ലയോ?
ഈ അ;റ;ായനൊരു മണ്ടനും, പേടിതൊണ്ടനുമാ കക്കാംപടിക്കണേ, നിക്കമ്പടിക്ക
ണം.വിസാകാര്‍ഡുകാണുന്നില്ലെന്നുപറേണം.
ബില്ലു വരുമ്പഴോ?

ഹാ, ആരേലും അടിച്ചോണ്ടുപേയി കച്ചോടം ചെയ്‌താതാന്നു വരുത്തണം. എന്തൊരു പേടിക്കാരനാ ഈമത്തായിച്ചായന്‍ ഒരുകള്ളഒപ്പങ്ങിട്ടു കൊടുത്താ മതി.അവരതൊന്നും ശ്രദ്ധിക്കാനും പോണില്ല. പിന്നെങ്ങനെ ബാങ്കിന്‌ തെളീക്കാനൊക്കും, അച്ചായനാഈകൃത്യം നടത്തിയേക്ക്‌.

അമ്പടീ, നീ ഒരസാമാന്യ സരിത തന്നെ എന്ന്‌ മത്തായി മനസിലോര്‍ത്തു, പറഞ്ഞത്‌ മറ്റൊന്ന്‌.

ആട്ടെ,എവിടാനമ്മളൊന്നു കൂടുന്നേ? ഹയാറ്റീലാ ഞാന്‍ താമസം, റൂംനമ്പര്‍ അറുനൂറ്റിപതിനാറ്‌, ആറാമത്തെ നെലേല്‌ ഞാന്‍ നാളേ പോകത്തൊള്ളൂ. നാളെ പകലുകൂടാം, ദീനാമ്മ ചേച്ചിക്കും സംശയംകൊടുക്കണ്ടാ പക്ഷേ ഇപ്പത്തന്നെ ഷോപ്പിങിനു പോണം. ഇപ്പോ തന്നെ പെട്ടി അടുക്കാനൊള്ളതാ.നാളെ വൈകിട്ട്‌ ഒമ്പതരക്കാ എന്‍െറ ഫ്‌ളൈറ്റ്‌ ദൂബാക്ക്‌, പിറ്റേന്നവടെ പ്രോഗ്രാമൊള്ളതാഎങ്കിലും
പരുങ്ങാതച്ചയാ വന്നാട്ടെ സുന്ദരിയായ ഒരു യക്ഷിയേപോലെ അവള്‍മത്തായിയുടെ കൈകളില്‍ പമ്പരം പോലൊരു കറക്കം.

മത്തായി എല്ലാം മറന്നു. പരിസരം മറന്നു, ഭാര്യ മറന്നു, മക്കളെ മറന്നു.മുന്നില്‍ നില്‍ക്കുന്ന ശകുന്തളയെ കണ്ടിട്ട്‌, അന്തംവിട്ടു നിന്ന ദുഷന്തനേ പോലെമത്തായിക്ക്‌, പിന്നീട്‌ ആവേശമായിരുന്നു.നര്‍ത്തകി തിലോത്തമയെ
കാറികേറ്റി ഒരുപോക്ക്‌ അവളു മാളിലേറി സകലഷോപ്പിലും ഒരു നെരക്കം! വേണ്ടാത്ത തൊന്നുമില്ല. ആഹാ `ബ്രാ', അതേ പത്തെണ്ണം അളപ്പിച്ചു. എന്നിട്ട്‌ കൊഞ്ചി കുഴഞ്ഞു മൊഴിഞ്ഞു: ഇതൊന്നും ദുബായിപോലും ഫാഷനായിട്ടില്ല.

മത്തായി ഓര്‍ത്തു. മൂടിപൊതിഞ്ഞ്‌ പെണ്ണുങ്ങള്‌ നടക്കുന്നോടത്ത്‌, ഇതിനെന്നാ ഉപ
യോഗമാ.

പിന്നെഅവളു കണ്ണികണ്ടതൊക്കെ വാങ്ങി. ഫ്രോക്ക്‌, മുട്ടറ്റംവരെയുള്ള ലതര്‍ ബൂട്ട്‌,പട്ടികടിച്ചുപറിച്ച മാതിരിയുള്ള കുറേ ജീന്‍സ്‌ പാന്‍റ്‌, സ്വെറ്റ്‌ ഷര്‍ട്ടുകള്‍,കണ്ണികണ്ട മേക്കപ്പുസാധനങ്ങള്‍, വിലകൂടിയ ഓപ്പിയം പെര്‍ഫ്യൂം അന്തസായി, മത്തായിയെ ഒന്നു കൊള്ളയടിച്ചു.യാത്രകഴിഞ്ഞ്‌, തിലോത്തമയെ, മത്തായി ഹയാറ്റി കൊണ്ടെവിട്ടു.

തിലോത്തമ, മത്തായിക്ക്‌ മുഖമടച്ചൊരു പഞ്ചാരയുമ്മ കൊടുത്തു.മത്തായി കുളിരു കോരി.തിലോത്തമ കൊഞ്ചി പറഞ്ഞു:മത്തായിച്ചായാ ഇപ്പോ രാത്രി പതിനൊന്നുമണിയായി. വീട്ടിപോയി
കെടന്നൊറങ്ങി രാവിലെ ഒരു പതിനൊന്നു മണിക്ക്‌ ഒരുകുപ്പിവൈനും വാങ്ങിവാ. ഡിന്നറ്‌ ഞാനിവിടെഓര്‍ഡറുചെയതോളാം, നമ്മുക്കൊന്നാഘോഷിക്കാം, പ്രത്യേകിച്ച്‌ ഓണമൊക്കെ അല്ലേ!

മത്തായി കുളിരുകോരി, വീട്ടിലെത്തി. രാത്രി ഉറക്കംവന്നില്ല. മനസുനിറയെ തിലോത്തമ നൃത്തംചെയ്‌തു. കാലത്തു തന്നെ എണീറ്റു. പത്തുമണിയാകാന്‍ തന്നെ ഒത്തിരിസമയംഎടുത്തപോലെ. വൈന്‍ഷാപ്പില്‍ പോയി, മുന്തിയ ഒരു വൈന്‍വാങ്ങി. ടൗണികൂടി ഒന്നുവട്ടംകറങ്ങി പതിനൊന്നാക്കി, കൃത്യം ഹയാറ്റില്‍ ചെന്നു.

അവിടെനിന്ന ഒരു ലേഡി റിസ്‌പ്‌ഷനിസ്‌റ്റിനോടഭ്യര്‍ത്ഥിച്ചു.ഇന്ത്യേന്നുവന്ന നര്‍ത്തകി തിലോത്തമ, ഡിന്നറിന്‌ എന്നെക്ഷണിച്ചിട്ടുണ്ട്‌. ദയവായി അവരെ ഒന്നറിയിക്ക്‌.

റിസപ്‌ഷണിസ്റ്റ്‌ വെള്ളക്കാരി കൊച്ചു പെണ്ണ്‌, അവളുടെ കിത്താബില്‍ നോക്കികള്ളപുഞ്ചിരിയോടെ ഉണര്‍ത്തിച്ചു.

സേര്‍,അവര്‍ അതിരാവിലെ ഏഴരക്കുള്ള ഫ്‌ളൈറ്റിനുപോയി

മത്തായി, ഇഞ്ചിതിന്നകുരങ്ങിനെപോലെ മഞ്ഞളിച്ചു പിറുപറുത്തു, അവക്കുമനസിലാകാത്ത ശുദ്ധ മലയാള ദ്രാവിഡ ഭാഷയില്‍. അലേ്‌ലും ഇവളൊക്കെ നിന്‍െറ സൈസുതന്നെ,! അഭിനവ സരിതമാര്‍ ദീനാമ്മപോലും അറിയാതെ, അവളൊണ്ടാക്കിയ കാശുമുഴവനിവളടിച്ചു മാറ്റി.
മാവേലിനാട്‌ വാഴാത്തകാലം (കഥ: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക