Image

ടുജി അഴിമതി: ചിദംബരത്തെ പ്രതിയാക്കല്‍ കേസ്‌ എട്ടിന്‌ പരിഗണിക്കും

Published on 04 December, 2011
ടുജി അഴിമതി: ചിദംബരത്തെ പ്രതിയാക്കല്‍ കേസ്‌ എട്ടിന്‌ പരിഗണിക്കും
ന്യൂഡല്‍ഹി: 2 ജി. സ്‌പെക്ട്രം അഴിമതി കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈമാസം എട്ടിന്‌ പരിഗണിക്കും. ടുജി അഴിമതി കാലത്തെ ധനമന്ത്രിയായിരുന്നു ചിദംബരം. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌.

2 ജി കേസ്‌ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‌ജി ഒ.പി. സെയ്‌നി മുമ്പാകെ നല്‍കിയ പരാതിയില്‍, മുന്‍ ടെലികോം മന്ത്രി എ. രാജയ്‌ക്കൊപ്പം 2 ജി സ്‌പെക്ട്രം വിതരണം സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ ചിദംബരത്തിനും പങ്കുണ്ടെന്ന്‌ സ്വാമി ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ രാജയ്‌ക്കെതിരായ കുറ്റങ്ങള്‍ ചിദംബരത്തിനെതിരെയും ചുമത്താന്‍ നടപടി സ്വീകരിക്കണമെന്ന്‌ അപേക്ഷയില്‍ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്‌. ചിദംബരത്തിന്റെ പങ്ക്‌ തെളിയിക്കാന്‍ സി.ബി.ഐ. ഉദ്യോഗസ്ഥരടക്കമുള്ള സാക്ഷികളെ വിസ്‌തരിക്കാനും സ്വാമി അനുമതി തേടിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക