Image

മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം

നിബു വെളളവന്താനം. Published on 10 September, 2014
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
ന്യൂയോര്‍ക്ക്: സാംസ്‌കാരികത്തനിമ നിറഞ്ഞ മിഡ്ഹഡ്‌സനിലെ ഹിന്ദു ക്ഷേത്രാങ്കണം, മുറ്റത്ത് വിശാലമായ അത്തപ്പൂക്കളം, തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യ, വാദ്യ മേളങ്ങളുടേയും, മുത്തുക്കുടകളുടേയും, താലപ്പൊലിമയേന്തിയ വനിതകളുടേയും അകമ്പടിയോടെ.... മാവേലിക്ക് വരവേല്പ്പ്, സാമൂഹിക- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, തിരുവാതിര മുതല്‍ വളളംകളി വരെ കേരള കലാരൂപങ്ങള്‍ നിറഞ്ഞാടിയ വേദി. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ജന സമുച്ചയം.... എല്ലാം ചേര്‍ന്ന് മിഡ്ഹഡ്‌സന്‍ കേരളാ അസോസിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സാംസ്‌കാരിക കേരളത്തിന്റെ നേര്‍ക്കാഴ്ചയായി മാറി.

മിഡ്ഹഡ്‌സനിലെ ഹിന്ദു ക്ഷേത്രാങ്കണത്തില്‍ സെപ്റ്റംബര്‍ 6-ാം തിയതി ശനിയാഴ്ചയായിരുന്നു ഓണാഘോഷങ്ങള്‍ അരങ്ങേറിയത്. വിഭവ സമൃദ്ധമായ ഓണ സദ്യക്കുശേഷം, അലക്‌സ് മുണ്ടക്കലിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റേയും താലപ്പൊലിമയേന്തിയ വനിതകളുടേയും അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര. തുടര്‍ന്ന് ക്ഷേത്ര ഹാളില്‍ സാംസ്‌കാരിക സമ്മേളനം നടന്നു. റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ന്യൂയോര്‍ക്ക് പൊലീസ് ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്, മാധ്യമ സാംസ്‌കാരിക പ്രവര്‍ത്തകനായ ഷോളി കുമ്പിളുവേലി, മിഡ്ഹഡ്‌സന്‍ കേരളാ അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് മുണ്ടക്കല്‍, സെക്രട്ടറി അനില്‍ രാമപണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ആനി പോള്‍, ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്, അനുഷാ രാമപണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഷോളി കുമ്പിളുവേലി ഓണ സന്ദേശം നല്‍കി. ഡോ. ആനി പോള്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. അനുഗ്രഹീത ഗായകന്‍ തഹ്‌സീല്‍ മുഹമ്മദ്, സോഫിയ മണലില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള പരിപാടികളുടെ മാറ്റുകൂട്ടി.

അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് മുണ്ടക്കല്‍ സ്വാഗതവും, സെക്രട്ടറി അനില്‍ രാമപണിക്കര്‍ കൃതജ്ഞതയും പറഞ്ഞു. റിന്റോ റോണി എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു.

ഫൊമ റീജണല്‍ പ്രസിഡന്റ് ബിജു ടി. ഉമ്മന്‍, ഉമ്മന്‍, ജേക്കബ് സാമുവേല്‍, ടോം ആന്റണി, ബെറ്റി ഉമ്മന്‍, ലിജു മെക്കാട്ട്, സാജന്‍ മറോക്കി, അശോക് മലയില്‍, കൃഷ്ണന്‍ മെക്കാട്ട്, മുഹമ്മദ് ഷാഫി, രാജേഷ് നമ്പാടി, അലീന അശോക്, മാത്യു ഇടംമ്പാടം, ജിജി ഉലഹന്നാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
Join WhatsApp News
Paul Chacko 2014-09-10 08:36:00
Well done Sholy & Alex. Nice write up too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക