Image

പി.ടി. തോമസിന്‌ പരാജയം, കുവോമോ വീണ്ടും ജയിച്ചു

Published on 10 September, 2014
പി.ടി. തോമസിന്‌ പരാജയം, കുവോമോ വീണ്ടും ജയിച്ചു
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ നിന്ന്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലിയിലേക്ക്‌ ഡെമോക്രാറ്റിക്‌ പ്രൈമറിയില്‍ പി.ടി. തോമസിന്‌ വിജയം കണ്ടെത്താനായില്ല. നിലവിലുള്ള അസംബ്ലിമാന്‍ കെന്നത്ത്‌ സെബ്രോസ്‌കി മികച്ച വിജയം നേടി. (3772-1240 votes)

ആകെ 5000-ഓളം പേരാണ്‌ പ്രൈമറിയില്‍ വോട്ടു ചെയ്‌തത്‌. ധാരാളം മലയാളികള്‍ താമസിക്കുന്ന ഡിസ്‌ട്രിക്‌ടില്‍ വോട്ട്‌ ചെയ്യാന്‍ എത്തിയത്‌ ഏതാനും പേര്‍. ചിലര്‍ സെബ്രോസ്‌കിക്കൊപ്പവുമായിരുന്നു.

ഇലക്ഷന്‍ രംഗത്ത്‌ ആദ്യമായിട്ടാണെന്നും അതിനാല്‍ ഇതൊരു പരാജയമായി കാണുന്നില്ലെന്നും തോമസ്‌ പറഞ്ഞു. മത്സര രംഗത്തെപ്പറ്റി വ്യക്തമായ ധാരണ കിട്ടാന്‍ കഴിഞ്ഞു. അത്‌ ഭാവിയില്‍ ഉപകാരപ്പെടും.

ഇത്രയുംവരെ എത്താനായത്‌ നിസ്സാരമല്ല. തന്നെ ബാലറ്റില്‍ നിന്ന്‌ ഒഴിവാക്കാന്‍ ആദ്യം ശ്രമിച്ചു. അതു നടന്നില്ല. അവസാന ദിവസങ്ങളില്‍ ഫേസ്‌ബുക്കിലൂടെ തനിക്കെതിരേ ഇല്ലാത്ത കാര്യങ്ങള്‍ ആരോപിച്ചു. പോളിംഗ്‌ സ്റ്റേഷനില്‍ കാമ്പയിന്‍ പ്രവര്‍ത്തകരെ പോലീസ്‌ ഭീഷണിപ്പെടുത്തിയ സ്ഥിതിയുണ്ടായി.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവും നേതാക്കളും തനിക്കെതിരായിരുന്നു. പുതിയ ആരും രംഗത്തുവരുന്നതിനോട്‌ അവര്‍ താത്‌പര്യം കാണിക്കില്ല. എങ്കിലും നല്ലൊരു ശതമാനം വോട്ടു നേടാനായതില്‍ സന്തേഷമുണ്ട്‌. തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തോമസ്‌ നന്ദി പറഞ്ഞു. സണ്ണി കല്ലൂപ്പാറയാണ്‌ ഇത്തരമൊരു ആശയം നല്‍കിയതെന്നും മത്സരിച്ചതില്‍ തനിക്ക്‌ ഖേദമില്ലെന്നും തോമസ്‌ പറഞ്ഞു.

സ്റ്റേറ്റ്‌ ഡെമോക്രാറ്റിക്‌ പ്രൈമറിയില്‍ നിലവിലുള്ള ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ തന്നെ വിജയിച്ചു.

Governor

12,749 of 12,989 districts reporting

Democratic

*Andrew Cuomo…329,435

Zephyr Teachout…181,855

Randy Credico…19,009

പി.ടി. തോമസിന്‌ പരാജയം, കുവോമോ വീണ്ടും ജയിച്ചു
Join WhatsApp News
Ninan Mathullah 2014-09-10 14:08:26
Most of our Community members have won election in the past to at large positions by narrow margin. A few won with a margin of a couple of votes. This remind us for the need for working together. I appreciate the courage of Mr. Thomas to stand for election. The FOMAA- FOKANA division has caused too much damage in our community. Instead of joining hands and working together, the community is on two levels. If the candidate associate with FOMAA then FOKANA will not work for the candidate or vote for him and vice versa . They can cause damage by spreading negative information about the candidate. Before the division, this politics was not there. The racial politics of Kerala also is a factor now. Racial undercurrents were a strong force in the FOMAA-FOKANA division. Hope Mr. Thomas will not get discourages by this set back, and move ahead with strong determination. Forgetting the divisive racial politics of Kerala, we need to work together. If our children do not get involved in the political life here, they have no future here. We need to show them how to make alliance with other communities, and win an election. There is strength in Unity. To prevent incidents like that happened to Pravin, and other cases of persecution, we need to stand united.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക