Image

പൊതുനിരത്തില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ 20,000 രൂപയായി ഉയര്‍ത്താന്‍ നീക്കം

Published on 10 September, 2014
പൊതുനിരത്തില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ 20,000 രൂപയായി ഉയര്‍ത്താന്‍ നീക്കം
ന്യൂഡല്‍ഹി: പൊതുനിരത്തില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ 20,000 രൂപയായി ഉയര്‍ത്താന്‍ നീക്കം. ഇപ്പോഴുള്ള പിഴത്തുക ഇരുന്നൂറ്‌ രൂപയാണ്‌ 20000 ആയി ഉയര്‍ത്തുന്നത്‌. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപീകരിച്ച സമിതിയുടേതാണ്‌ ശുപാര്‍ശ. സിഗററ്റ്‌ പായ്‌ക്കറ്റുകളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കേണ്ട നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ പ്രദര്‍ശിപ്പിക്കാത്ത കമ്പനികളില്‍ നിന്ന്‌ ഈടാക്കുന്ന പിഴ 5000 രൂപയില്‍ നിന്ന്‌ 50,000 ആക്കാനും സമിതി ശുപാര്‍ശ ചെയ്‌തു. ഇതോടൊപ്പം പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്ന്‌ 25 വയസായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ട്‌ വച്ചിട്ടുണ്ട്‌.

ആരോഗ്യപരമായ മുന്നറിയിപ്പ്‌ സിഗററ്റ്‌ പായ്‌ക്കറ്റിന്റെ 80 ശതമാനവും മറയത്തക്ക തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡല്‍ഹി സര്‍ക്കാരിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രമേഷ്‌ ചന്ദ്ര അദ്ധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്‌തു. ഇതു സംബന്ധിച്ച്‌ കഴിഞ്ഞയാഴ്‌ചയാണ്‌ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

പൊതുസ്ഥലത്ത്‌ പുകവലിച്ചതിന്‌ പൊലീസ്‌ പിടിച്ചാല്‍ നേരിട്ട്‌ പിഴ അടയ്‌ക്കാനാവില്ല. പകരം കോടതിയില്‍ വേണം പിഴ ഒടുക്കേണ്ടത്‌.
Join WhatsApp News
Anthappan 2014-09-10 10:32:34
Smoking inside the house must also be banned and if any family member complains, fine must be imposed on the smoker.
Mary, New York 2014-09-10 11:01:13
ഓണമാണ് ചംക്രാന്തിയാണൊന്നക്കെ പറഞ്ഞു കുറെ അവന്മാര് ബെയെസുമെന്റിൽ ഇരുന്നു കള്ളും കുടിച്ചു സിഗരറ്റും വലിച്ചു തലകുത്തി നിൽക്കുമ്പോൾ വീട്ടിലുള്ള സ്ത്രീകളെക്കുരിച്ചോ കുഞ്ഞുങ്ങളെക്കുരിച്ചോ ചിന്തിക്കാറില്ല. നാട്ടിലെപോലെ ഇവിടേം ഇവന്മാരെ പിടിച്ചു അകത്തിട്ടാൽ സമാധാനമായിട്ട് ജീവിക്കാം.
Retired Johny Walker 2014-09-10 12:24:18
ഭൂമിയുടെ അച്ചുതണ്ടും തണ്ടന്മാരും കൂടുതൽ ന്യുയോർക്കിൽ ആയതു കൊണ്ട് അവന്മാര് കറങ്ങി കൊണ്ടേയിരിക്കും. അതുകൊണ്ട് അവന്മാരുടെ അച്ചുതണ്ട് അങ്ങ് ഒടിച്ചാൽ മതി അതോടെ കള്ളുകുടി മാറി അവര്ന്മാർ വെറും പുകയായി മാറിക്കൊള്ളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക