Image

പ്രിയാമണി കന്നഡയിലേക്ക്‌

Published on 12 September, 2014
പ്രിയാമണി കന്നഡയിലേക്ക്‌
തമിഴ്‌, മലയാളം നടി പ്രിയാമണി കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നു. ആര്‍.പി. പട്‌നായിക്ക്‌ സംവിധാനം ചെയ്യുന്ന വ്യൂഹം എന്ന ചിത്രത്തില്‍ സി.ബി.ഐ ഓഫീസറുടെ വേഷമാണ്‌ നടിക്ക്‌.

പ്രിയാമണിയുടെ ആദ്യ കന്നഡ ചിത്രമാണിത്‌. രംഗായന രഘു, അഭിനവ്‌, പ്രതാപ്‌ രാജ്‌, സാധു കോകില, മിത്ര എന്നിവരാണ്‌ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്‌.

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിനായി പ്രിയാമണി സി.ബി.ഐ ഓഫീസര്‍മാരുമായി ചര്‍ച്ചകള്‍ ഒന്നും നടത്തില്ല. അതേസമയം സംവിധായകന്‍ പട്‌നായിക്‌ ആന്ധ്രയിലെ ചില സി.ബി.ഐ ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥരുടെ ശരീരഭാഷയും മറ്റും മനസിലാക്കുകയായിരുന്നു ലക്ഷ്യം.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമയിലാണ്‌ പ്രിയാമണി മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കുന്നത്‌.
പ്രിയാമണി കന്നഡയിലേക്ക്‌പ്രിയാമണി കന്നഡയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക