Image

ഛായാഗ്രാഹകന്‍ വേണുവിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും

Published on 14 September, 2014
ഛായാഗ്രാഹകന്‍ വേണുവിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും
'മുന്നറിയിപ്പിനുശേഷം' ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നു സൂചന. നീണ്ട ഇടവേളയ്ക്കു ശേഷം വേണു മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പ്  ഏറെ നിരൂപക  പ്രശംസ നേടിയിരുന്നു.
സെപ്തംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കും. സൗത്ത് ഏഷ്യന്‍ ആര്‍ട്‌സ് കൗണ്‍സില്‍ ആണ് ഫെസ്റ്റിവെല്‍ സംഘാടകര്‍. പതിനഞ്ച് ചിത്രങ്ങളാണ് അഞ്ചാം ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മമ്മൂട്ടിയുടെയും അപര്‍ണ ഗോപിനാഥിന്റെയും മികച്ച അഭിനയമാണ് മുന്നറിയിപ്പിന്റെ ഹൈലൈറ്റ്. ഉണ്ണി ആറിന്റേതാണ് തിരക്കഥ. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്ത് ആണ് മുന്നറിയിപ്പ് നിര്‍മ്മിച്ചത്. 
അതേസമയം  ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഞാന്‍ ആണ് ഈ ബാനറില്‍ രഞ്ജിത്ത് പുറത്തിറക്കുന്ന പുതിയ ചിത്രം. ടി.പി. രാജീവന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയിരിക്കന്ന ചിത്രത്തിന്റെ സംവിധായകനും രഞ്ജിത്ത് തന്നെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക