Image

പുതുവിത (നിയോ അബ്‌സേഡിറ്റി)- കവിത: ജോര്‍ജ്‌ നടവയല്‍)

Published on 13 September, 2014
പുതുവിത (നിയോ അബ്‌സേഡിറ്റി)- കവിത: ജോര്‍ജ്‌ നടവയല്‍)
എന്തും; കുന്തോം
താന്തോന്നിത്തോം;
ഏച്ചും പേച്ചും
പിച്ചും പേയും;
അച്ചടി മഷിയില്‍
പടച്ചു വച്ചാല്‍;
തുരുമ്പു പിടിച്ചാ
പിച്ചാത്തിക്കും,
പല്ലുകൊഴിഞ്ഞതു
നാവില്‍ കൊരുത്തൊരു
വായാടിക്കും,
നിലകെട്ടുരുളും
കക്കയ നടുവില്‍
കൈകാലിട്ടടിയോടടി;
ഇമ്മട്ടില്‍ പന്നിത്തവിടു
വിളമ്പും പിടിയില്ലാത്തവിയിതു
പുതു കവിത വിത.
ഇതിങ്ങനെയിക്കാലത്തെ
കവവിതയാം കുുവിത,
മഹാകപിവരരുടെ ദുര്‍വിത
കാവ്യാംഗനയുടെ ദുര്‍വിധി....
എന്തും; കുന്തോം
താന്തോന്നിത്തോം;
ഏച്ചും പേച്ചും
പിച്ചും പേയും;
അച്ചടി മഷിയില്‍
പടച്ചു വച്ചാല്‍;
തുരുമ്പു പിടിച്ചാ
പിച്ചാത്തിക്കും,
പല്ലുകൊഴിഞ്ഞതു
നാവില്‍ കൊരുത്തൊരു
വായാടിക്കും,
നിലകെട്ടുരുളും
കക്കയ നടുവില്‍
കൈകാലിട്ടടിയോടടി....
പുതുവിത (നിയോ അബ്‌സേഡിറ്റി)- കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
vaayanakkaaran 2014-09-15 15:02:39
പത്രാധിപർ, എന്റെ കമന്റ് ശ്രീ നടവയലിന്റെ കവിതയുടെ വിമർശനമാണെന്ന് കരുതി താങ്കൾ പ്രസിദ്ധീകരിക്കാതിരിക്കുകയാണെന്ന് തോന്നുന്നു. അങ്ങനെയല്ല്. ഈ കമന്റ് ‘പുതുവിത’ എന്ന് നടവയൽ വിളിക്കുന്ന പുതു കവിതയെക്കുറിച്ചാണ്. 

പുതുവിത പകുതിയും കളയല്ലെ 
പലവിധ പേരുള്ള പതിരല്ലെ  
കവിതേടെ ഗുട്ടൻസ് അറിയാത്തോർക്ക് 
കവിയാകാനുള്ള കളമല്ലെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക