Image

മോദിയുടെ പ്രസംഗം ടൈംസ് സ്‌ക്വയറില്‍ ലൈവ് ആയി കാണിക്കും

Published on 15 September, 2014
മോദിയുടെ പ്രസംഗം ടൈംസ് സ്‌ക്വയറില്‍ ലൈവ് ആയി കാണിക്കും
പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ചുമതലയുള്ള വിവിധ കമ്മിറ്റി അംഗങ്ങളുടെ കൂടിക്കാഴ്ച ഡോ ഭരത് ഭരായിയുടെ നേതൃത്വത്തില്‍ ന്യൂ ബ്രന്‍സ്വിക്ക് ക്ലാറിയോണ്‍ ഇന്നില്‍ വച്ച് ഞായറാഴ്ച വൈകിട്ട് നടത്തപ്പെട്ടു.  തുടര്‍ന്ന് സെപ്റ്റംബര്‍ 28 നു മാഡിസന്‍ സ്‌കൊയര്‍ ഗാര്‍ഡനില്‍  നടത്തുവാന്‍ തീരുമാനിച്ച പരിപാടികളുടെ ഹൃസ്വ രൂപരേഖ വിവിധ കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ വിശദീകരിക്കുകയുണ്ടായി. പ്രസ്തുത പരിപാടിയിലെ വിശദീകരണത്തിന്റെ ഒരു സംക്ഷിപ്ത രൂപം അറിയിച്ചു.  
പരിപാടിയിലെ മാസ്റ്റര്‍ ഓഫ് സെറിമണി മിസ് അമേരിക്ക നീന ദാവുലുരിയും പി.ബി.എസ്. ടെലിവിഷന്നീല്‍ ഹരി ശ്രീനിവാസനുമായിരിക്കും. ഇന്ത്യയില്‍ നിന്ന് വരുന്ന ഒരു സ്‌പെഷ്യല്‍ അതിഥി ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കും.
സാംസ്‌കാരിക പരിപാടി അതിലെ വ്യത്യസ്തത കൊണ്ടും വേറിട്ട പ്രത്യേകത കൊണ്ടും അപൂര്‍വ്വമായിരിക്കും. ടൈം സ്‌കൊയറില്‍ മൂന്നാമത്തെ സ്‌ക്രീനില്‍ പരിപാടി ഇംഗ്ലീഷ് അടിക്കുറിപ്പോടെ ലൈവ് ആയി കാണിക്കും. ചരിത്രത്തി ആദ്യമായാവും മറ്റൊരു രാഷ്ട്രത്തലവന്റെ പോതുജനങ്ങല്‍ക്കായുള്ള അഭിസംബോധന ലൈവ് ആയി പ്രദര്‍ശിപ്പിക്കുന്നത്.
   പരിപാടിയില്‍ 5 ക്യാമറകള്‍ ഉണ്ടായിരിക്കും അമേരിക്കയിയിലുള്ള ഇന്ത്യന്‍ മീഡിയകള്‍ ആദ്യമായി ഒരുമയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ സംരംഭമാവും സെപ്റ്റംബര്‍ 28 നുള്ള പൊതുപരിപാടി.  മീഡിയ രെജിസ്‌ട്രേഷന്‍ ഇപ്പോഴും ഓപ്പണ്‍ ആണ്, ഇതുവരെ ചെയ്യാത്തവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്തു സബ്‌സ്‌െ്രെകബ് ചെയ്യാവുന്നതാണ്.  ആഗോള തലത്തില്‍ പരിപാടി സംപ്രേക്ഷണം ചെയ്യും.  ലൈവ് യു ട്യൂബ് കാണേണ്ടവര്‍ക്കു കാണാവുന്നതായിരിക്കും.
   20000 ടിക്കെറ്റുകള്‍ ആദ്യ രേജിസ്‌ട്രെഷനില്‍ തന്നെ രജിസ്റ്റര്‍ ചെയ്തു എന്നാല്‍ സീറ്റ് പരിമിതമായതിനാലും ആവശ്യക്കാര്‍ ധാരാള മായതിനാലും അതിന്റെ 75% മാത്രമേ അനുവദിച്ചുള്ളൂ.  9000 പേര് ലോട്ടറിയില്‍ കൂടി ആവശ്യപ്പെട്ടെങ്കിലും 1000 പേര്ക്ക് മാത്രമേ ലോട്ടറി ടിക്കറ്റ് അനുവദിച്ചുള്ളൂ.  ബാക്കി എല്ലാവരും ഓണ്‍ലൈന്‍ വഴി ലൈവ് ആയി കണ്ടു സംതൃപ്തി അടയേണ്ടിയിരിക്കുന്നു.  രെജിസ്‌ട്രേഷന്‍ ചെയ്തതില്‍ യു എസ്സിലെ 46 സ്‌റ്റേറ്റ് കളും കാനഡയിലെ 6 പ്രോവിന്‌സുകളും 1 അയലണ്ടും ഉള്‍പ്പെടുന്നു.
   ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി ജെ പിയുടെ ട്രെഷരാര്‍ കൃഷ്ണ റെഡി, ന്യൂ ജെര്‌സി യുവ കണ്വീനര്‍ രവി ബുധനൂര്‍, ന്യൂ യോര്‍ക്ക് യുവ കണ്വീനര്‍ ശിവദാസന്‍ നായര്‍, മുന്‍ പ്രസിഡന്റ് ജയേഷ് പട്ടേല്‍, യുവ കോ കണ്വീനര്‍ അരവിന്ദ് മോദിനി, വിലാസ് റെഡി, ശ്രീ യശ്പാല്‍ സൂദ്, ശ്രീ യോഗിന്ദര്‍ ഗുപ്ത, ഡോ ജയശ്രീ നായര്‍, ശ്രീ നാരായണ്‍ കടരിയ, നീലിമ, ശ്രീ രമേശ് ഷാ, ആനന്ദ് ഷാ, എച്  ആര്‍ ഷാ, തുടങ്ങി അനേകം കമ്മിറ്റി മെംബേര്‍സ് പങ്കെടുത്തു.
മോദിയുടെ പ്രസംഗം ടൈംസ് സ്‌ക്വയറില്‍ ലൈവ് ആയി കാണിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക