Image

മന്ത്രിസഭാ യോഗം ഇന്ന്‌; എ.ജിയുടെ കാര്യത്തില്‍ തീരുമാനമാകും

Published on 05 December, 2011
മന്ത്രിസഭാ യോഗം ഇന്ന്‌; എ.ജിയുടെ കാര്യത്തില്‍ തീരുമാനമാകും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ അഡ്വക്കറ്റ്‌ ജനറളിനെ ഇന്ന്‌ മന്ത്രിസഭാ യോഗത്തിലേക്ക്‌ വിളിപ്പിക്കും. പ്രത്യേക മന്ത്രിസഭായോഗം ഇന്ന്‌ രാത്രി പത്തിനാണ്‌ ചേരുന്നത്‌. ഹൈക്കോടതിയില്‍ അത്തരമൊരു പ്രസ്‌താവന നടത്താന്‍ ഇടയാക്കിയ സാഹചര്യം അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി യോഗത്തില്‍ വിശദീകരിക്കും.

എ.ജിയുടെ വിശദീകരണം കേട്ടശേഷം എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം മന്ത്രിസഭ തീരുമാനിക്കും. മുല്ലപ്പെരിയാര്‍ കേസ്‌ നാളെ ഹൈക്കോടതി വീണ്‌ടും പരിഗണിക്കുന്നതു കണക്കിലെടുത്താണ്‌ പ്രത്യേക മന്ത്രിസഭായോഗം ഇന്നു രാത്രി ചേരുന്നത്‌.

ഹൈക്കോടതിയില്‍ ഇത്തരമൊരു പ്രസ്‌താവന നടത്താനിടയായത്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാ ണെന്ന്‌ എജി പറഞ്ഞിരുന്നു. എന്നാല്‍, ഇങ്ങനെയൊരു വിവരം താന്‍ നല്‍കിയില്ലെന്നും, ഇടുക്കി ഡാമിലെ ജലനിരപ്പിനെക്കുറിച്ചു മാത്രമാണു എജി ചോദിച്ചതെന്നു ജയകുമാര്‍ വ്യക്തമാക്കി.

ഇതനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തര നടപടികള്‍ക്കായി കേരള കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ ഇന്ന്‌ ഉപവസിക്കും. ധനമന്ത്രി കെ.എം. മാണി ഇന്നു ചപ്പാത്തില്‍ ഉപവസിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു ചപ്പാത്തിലെ സമരപ്പന്തലില്‍ അദ്ദേഹം ഉപവസിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക