Image

കവിത എന്നും ആത്മാവിന്റെ നിലവിളികളാണ്‌ (മനോഹര്‍ തോമസ്‌)

Published on 15 September, 2014
കവിത എന്നും ആത്മാവിന്റെ നിലവിളികളാണ്‌ (മനോഹര്‍ തോമസ്‌)
സര്‍ഗവേദിയില്‍ അതിഥി ആയി എത്തിയ പ്രൊ .കെ .വി .ബേബി തന്റെ കാവ്യ സപര്യയെപ്പറ്റി വിശതികരിക്കുമ്പോള്‍ പറഞ്ഞതാണിത്‌ .അദ്ദേഹം പ്രസിദ്ധികരിച്ച രണ്ടു കവിതാസമാഹാരങ്ങള്‍ 1. മിന്നാം മിന്നും , മിനി മോളും, 2. കിളിയും മനുഷ്യനും ബാല കവിതാ ലോകത്ത്‌ ഏറെ സ്ഥാനം നേടുകയുണ്ടായി .അടയിരിക്കുന്ന കിളി ,ജലരേഖകള്‍ , കാവല്‍ കിളി ഇവയാണ്‌ ബേബി സാറിന്റെ മറ്റു കവിതാ സമാഹാരങ്ങള്‍ .

ഇരിഞ്ഞാലക്കുട െ്രെകസ്റ്റ്‌ കോളജിലും, തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജിലും മുപ്പതു വര്‍ഷക്കാലം ഇംഗ്ലീഷ്‌ പ്രൊഫസറായി റിട്ടയര്‍ ചെയ്‌ത അദ്ദേഹം ,കടമ്മനിട്ടയും ,ചുള്ളികാടും തുടങ്ങി വച്ച ചോല്‍കാഴ്‌ച സപര്യക്ക്‌ ഒരു പിന്‍തുടര്‍ച്ച ഉണ്ടാക്കി .കവിതാ ഇന്ന്‌ ഗദ്യത്തിലേക്ക്‌ തിരിഞ്ഞിട്ട്‌ ഉണ്ടെങ്കിലും , ബാല കവിതയെങ്കിലും പദ്യ രൂപം നിലനിര്‍ത്തുന്നത്‌ നല്ലതാണ്‌.എങ്കില്‍ മാത്രമേ അത്‌ കുട്ടികള്‍ക്ക്‌ ഈണതിലും താളത്തിലും ചൊല്ലി ഹൃദിസ്ഥമാക്കാന്‍ പറ്റുകയുള്ളു .

ജന്മനാ പ്രതിഭയുള്ള ഒരാള്‍ ഏതു രാജ്യത്തു ചെന്നാലും , എഴുതികൊണ്ടേയിരിക്കും;ഉദാഹരണത്തിന്‌ ചെറിയാന്‍ കെ .ചെറിയാനെ ആണ്‌ അദ്ദേഹം ചുണ്ടി കാണിച്ചത്‌ . സര്‍ഗ പ്രതിഭ ഇല്ലാത്തവര്‍ മറ്റുള്ളവരുടെ കുറ്റം പറഞ്ഞും ,ഒഴിവു കഴിവുകള്‍ പറഞ്ഞും കാലയവനികക്ക്‌ പിന്നിലേക്ക്‌ മറയും .

കവിതയ്‌ക്ക്‌ ഒരു നിര്‍വചനം കൊടുക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്‌ .വായിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ മഥിക്കുന്നതെന്തും കവിതയാണ്‌. .അതുപോലെ തന്നെ ഓരോ വായനക്കാരനിലും കവിത ഉണ്ടാക്കുന്ന പ്രതികരണം വിഭിന്നമായിരിക്കും .

`കൊല്ലന്റെ ആലയില്‍' എന്ന ബേബി സാറിന്റെ കവിതയിലെ ഒരു വരി അനുവാചകന്റെ ആത്മാവിലേക്ക്‌ തീ കൊരിയിടുകയും അശാന്തി പടര്‍ത്തുകയും ചെയ്യുന്നു . പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കൊല്ലന്‍
പഴുപ്പിച്ച ഇരുമ്പ്‌ കഷണം വെള്ളത്തിലേക്ക്‌ ആഴ്‌തുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം ` ഈശ്വരാ ,ഈശ്വരാ ` എന്ന നിലവിളിയായി കവി ചിത്രികരിക്കുന്നു .

ബിഷപ്‌ ഡെസ്‌മണ്ട്‌ ടുട്ടുവിന്റെ " children of god' എന്ന പുസ്‌തകം `ദൈവത്തിന്റെ മക്കള്‍'എന്ന പേരില്‍ ബേബി സാര്‍ തര്‌ജിമ ചെയ്‌തിടുണ്ട്‌ .അദേഹത്തിന്റെ ` പോക്കുവെയില്‍ പൊന്ന്‌ `എന്ന ഓര്‍മ്മക്കുറിപ്പുകള്‍! ഡി. സി . ബുക്ക്‌സ്‌ ആണ്‌ പ്രസിധികരിച്ചത്‌ .

പ്രൊ.എം .റ്റീ.ആന്റണി , പ്രോ .ജോണ്‍ മുള്ളിന്‍ ,പ്രൊ .ജോയ്‌ കുഞ്ഞാപ്പു ,രാജു തോമസ്‌ ,ഡോ .നന്ദകുമാര്‍ ,ഡോ .എന്‍. പി . ഷില, ജോണ്‍ വേറ്റം എന്നിവര്‍ സംസാരിച്ചു .

സെപ്‌റ്റംബര്‍ 28 തിയതി കുടുന്ന സര്‌ഗവേദിയില്‍ അതിഥിയായി എത്തുന്നത്‌ അറിയപ്പെട്ട കവയിത്രിയും എഴുത്തുകാരിയുമായ റോസ്‌മേരി ആണ്‌ .മലയാളം പത്രത്തിന്റെ താള്‌കളിലുടെ വന്ന റോസ്‌മേരിയുടെ ലേഖന പരമ്പരകള്‍ അമേരിക്കയിലെ വായനക്കാരെയും ,സഹൃദയരെയും ഏറെ അകര്‌ഷിക്കുകയുണ്ടായി .
വിവരങ്ങള്‍ക്ക്‌: മനോഹര്‍ തോമസ്‌ 917 501 0173
കവിത എന്നും ആത്മാവിന്റെ നിലവിളികളാണ്‌ (മനോഹര്‍ തോമസ്‌)
Join WhatsApp News
വിദ്യാധരൻ 2014-09-15 18:06:44
ആതമാവിന്റെ നിലവിളിയാണ് കവിത എന്ന് ബേബി സാറ് പറഞ്ഞങ്കിൽ അത് അദ്ദേഹത്തിൻറെ അഭിപ്രായം. എന്നാൽ ആ അഭിപ്രായം പൊക്കി പിടിച്ചു അതാണ്‌ കവിത എന്ന് സമ്മർദ്ദിക്കാൻ ശ്രമിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത ആലസ്യമാർന്ന മനസിന്റെ ഭാവം. നിലവിളിക്കുന്ന കവിതകളിൽ ഒരു പക്ഷെ ചങ്ങമ്പുഴയുടെ രമണനെ ഉൾപ്പെടുത്താം . "ഒന്നാവനത്തിലെ കാഴ്ച കാണാൻ എന്നെയും കൂടി നീ കൊണ്ടുപോകു എന്ന്' യാചിക്കുന്ന ചന്ദ്രികയുടെ യാചനയിൽ പ്രണയത്തിന്റെ 'നിലവിളി കേൾക്കാം ". പക്ഷെ "ഞാനിനി പ്രസവിക്കും കൊല്ലുകില്ലാ കുഞ്ഞിനെ; കാണണമെനിക്ക് വളരുന്നെത് നാളെ! എന്നെ ഈ തെരുവിന്റെ മൂലയിൽ എറിഞ്ഞവർക്കൊന്നിനുമാ കുഞ്ഞു അന്ന് മാപ്പ് നല്കുകയില്ല' (അയിഷ -വയലാർ) എന്ന കവിതയിൽ മനസിന്റെ നിലവിളിയെ കല്ലാക്കി മാറ്റി, ആ കല്ലുകൊണ്ട്, സാമൂഹത്തിന്റെ അനീതിയെ തച്ചുടക്കാൻ മനസിനെ രൂപാന്തരപ്പെടുത്തുന്ന നിലവിളിക്കാത്ത മറ്റൊരു സ്ത്രീയെ കാണാം. പശയുള്ള വരമ്പുകൾ സ്രിഷിട്ടിക്കാൻ മനുഷ്യ കുരുതി നടത്തിയിരുന്ന മുതലാളി വര്ഗ്ഗത്തിന്റെ അഴുമതിക്കു നേരെ , " ഇവിടുത്തെ വയലും വരമ്പുകളും ഇവിടുത്തെ കായ്കനിത്തോപ്പുകളും, മുഴുവനീ കർഷക ജീവരക്തം ഇഴുകിപിടിച്ചവയായിരിക്കും " എന്ന് കവി ഗർജ്ജിക്കുമ്പോൾ കവിയുടെ ഹൃദയം കേഴുകയല്ല ചെയ്യുന്നത് അഴുവതി വീരന്മാരുടെ മുഖമൂടി കവി വലിച്ചു കീറുകയാണ്. ഒരു കവി സമൂഹത്തിന്റെ വിവിധ വികാരങ്ങളെ ഒപ്പിയെടുത്തു, കാവ്യ സൃഷ്ടി നടത്തി, ആ സമൂഹത്തെ ശുദ്ധികരിക്കുന്ന പ്രകൃയയിൽ ഏർപ്പെടണം, കരയണ്ടടത്തു കരയുകയും, അലറണ്ടടത്തു അലറുകയും, വിരൽ ചൂണ്ടടത്തു വിരൽ ചൂണ്ടുകയുമാണ് വേണ്ടത്. അല്ലാതെ ഇരുപത്തിനാലു മണിക്കൂറും നിലവിളിക്കുകയല്ല വേണ്ടത്
bijuny 2014-09-15 21:05:19
Compulsory commenting/correcting disorder. Vidyadharan is suffering due to this. Read between the lines of his below comment. What is he trying to prove about what Manohar wrote? other than indirectly trying to expose his own ego \\\"no no no I\\\'m the authority on anything literature here in USA. It is not what you say .. it is what I say...because .. you see...
A.C.George 2014-09-15 21:18:04
Well said Vidhyadharan Sir. One fitting reply to Manohar Thomas. "Kavitha Ennum Almavinte Nilaveli Alla" Manohar Thomas & Prof. K.V.Baby. May be it is just your opinion and I respect that opinion and  I disagree. But the reality is given here by Vidhyadharan Sir is the right approach for me.
Sudhir Panikkaveetil 2014-09-16 06:42:36
പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കിടയിൽ ഒന്നുമെഴുതാതെ ഇരുപത് വര്ഷത്തോളം അപ്രത്യക്ഷ്യമാകുന്നതം പ്രതിഭയുടെ തിളക്കമായിരിക്കം. ശ്രീ ജോസ് ചെരിപുരം പറഞ്ഞപോലെ അമേരിക്കാൻ മലയാളികളിൽ ചിലരൊക്കെ മദ്ധ്യവയസ് കഴിഞ്ഞേ എഴുതൂന്നുള്ളു.
വിദ്യാധരൻ 2014-09-16 11:13:45
സിനിമാ ഗാനങ്ങളിലെ രാഗത്തിനും കവിതയിലെ വൃത്തത്തിനും മനുഷ്യന്റെ വികാരതലങ്ങളുമായി ബന്ധമുണ്ട്. ഇത് നൂറ്റാണ്ടുകളായി കവികളും സാഹിത്യകാരന്മാരും അംഗീകരിചിരിക്കുന്നതും പാലിച്ചുപോരുന്നതുമായ ഒരു അടിസ്ഥാന തത്വമാണ്. ആതാമാവിന്റെ നിലവിളിയെ അല്ലെങ്കിൽ വിലാപത്തെ പ്രകടമാക്കാൻ ആരണ്യക കാവ്യങ്ങൾ (പാസ്ടുറൽ കവിതകൾ) എന്നാണു വിളിക്കുന്നത്‌. അതിനു ഉദാഹരണമാണ് ചങ്ങമ്പുഴയുടെ രമണൻ. ഇത് നാന്നായിട്ടു അറിയാവുന്ന ഒരു വ്യക്തിയാണ് ഇംഗ്ലീഷു പഠിപ്പിക്കുന്ന പ്രൊഫസർ. ബേബി. എല്ലാ കവിതകളും ആതാമാവിന്റെ നിലവിളിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ കാര്യകാരണ സഹിതം വിവരിക്കണ്ട ഒരു കർത്തവ്യം ലേഖകന് ഉണ്ട്. അതിൽ ലേഖകൻ പരാജയപ്പെട്ടിരിക്കുന്നു. കവിതയ്ക്ക് വിവിധ വികാര തലങ്ങളുമായി ബന്ധം ഉണ്ടെന്നു തെളിയിക്കുന്ന ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കുന്നു. "കാലമതിന്റെ കനത്ത കരം കൊണ്ട് ലീലയാൽ ഒന്ന് പിടിച്ചു കുലുക്കിയാൽ പാടെ പതറികൊഴിഞ്ഞുപോം പാദപപ്പൂക്കളാം താരങ്ങൾ കൂടിയും " കാകളി വൃത്തത്തിൽ എഴുതിയിട്ടുള്ള ഈ കവിത അഹങ്കാരമെന്ന അല്ലെങ്കിൽ ബിജുണ്ണിയുടെ ഭാഷയിൽ പറഞ്ഞാൽ "വിദ്യാധരനെപ്പോലെ ഈഗോയുടെ പിടിയിൽ " ജീവിക്കുന്നവർക്ക് നൽകുന്ന മുന്നരിവിന്റെ ഒരു വികാരത്തെ ചാലിപ്പിച്ചു എഴുതിയിട്ടുള്ള ഒരു കവിതയാണ്. ഇത് വായിക്കുന്നവരുടെ മനസ്സിലേക്ക് അർഥം കടന്നു ചെല്ലുകയും ചിന്തിപ്പിക്കാനും പോരുന്ന ഒരു വികാരത്തിൽ മുക്കിയാണ് കവി ഇത് എഴുതിയിരിക്കുന്നത്. കവിത എഴുതുമ്പോൾ മനുഷ്യന്റെ വികാരങ്ങളെ തൊട്ടു ഉണർത്താൻ കഴിയുന്നില്ല എങ്കിൽ അതിനു എന്ത് പ്രയോചനം? ആധുനിക കവിതകളുടെ പരാജയം ഇവിടെയാണ്‌. എച്ചുകെട്ടിയും പിച്ചും പേയും ഒക്കെ ആയി എഴുതുന്ന കവിതകൾ നൈമഷികമാണ് അതൊന്നും ആരും ഉരുവിട്ട് ശാന്തി മന്ത്രമായി ഉപയോഗിക്കാറില്ല. നേരെമറിച്ച് " കാലമതിന്റെ കനത്ത കരം കൊണ്ട് ......" എന്ന കവിത ജീവിതത്തിനെ ക്ഷണഭംഗുരതയെ ഓർപ്പിക്കുകയും, ചിന്തകളെ നേർവഴിക്ക് നയിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ബിജുണ്ണി ഒരു ഒഴിഞ്ഞ പാത്രം ആണെന്ന് വായിക്കുന്നവർക്ക് മനസിലാക്കാൻ അതിക സമയം വേണ്ട എങ്കിലും അദ്ദേഹത്തിനായി മറ്റൊരു കവിതകൂടി എഴുതി ഇത് ഉപസംഹരിക്കുന്നു . "ജ്ഞാന ശൂന്യനെ എളുപ്പമായതിലും എത്ര പരമെളുപ്പമായി ജ്ഞാമേറ്റമകതാരിലുള്ളവനേയും പറഞ്ഞു വഴിയാക്കിടാം " (ഭർത്തൃഹരി )
vaayanakkaaran 2014-09-16 16:10:07
I think Mr .Manohar like name athmavinte nilavili and publish. Its ok. Name no serius.
John Varghese 2014-09-16 17:53:41
I like the ego of Vidyaadharan and it is disturbing some people. American Malayalees have been tortured by some of these so called writers for a long time and Vidyadharan is really irritating them. Whenever he writes comment he substantiate it by example and explains well. Some commentators argument is baseless. Keep going Vidyaadharan.
Hawkeye 2014-09-16 18:43:18
Name serious Nilavili becomes Nilavali
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക