സര്ഗവേദിയില് അതിഥി ആയി എത്തിയ പ്രൊ .കെ .വി .ബേബി തന്റെ കാവ്യ സപര്യയെപ്പറ്റി
വിശതികരിക്കുമ്പോള്‍ പറഞ്ഞതാണിത് .അദ്ദേഹം പ്രസിദ്ധികരിച്ച രണ്ടു
കവിതാസമാഹാരങ്ങള്‍ 1. മിന്നാം മിന്നും , മിനി മോളും, 2. കിളിയും മനുഷ്യനും ബാല
കവിതാ ലോകത്ത് ഏറെ സ്ഥാനം നേടുകയുണ്ടായി .അടയിരിക്കുന്ന കിളി ,ജലരേഖകള്‍ , കാവല്‍
കിളി ഇവയാണ് ബേബി സാറിന്റെ മറ്റു കവിതാ സമാഹാരങ്ങള്‍ .
ഇരിഞ്ഞാലക്കുട
െ്രെകസ്റ്റ് കോളജിലും, തൃശൂര്‍ സെന്റ് തോമസ് കോളജിലും മുപ്പതു വര്‍ഷക്കാലം
ഇംഗ്ലീഷ് പ്രൊഫസറായി റിട്ടയര്‍ ചെയ്ത അദ്ദേഹം ,കടമ്മനിട്ടയും ,ചുള്ളികാടും
തുടങ്ങി വച്ച ചോല്കാഴ്ച സപര്യക്ക് ഒരു പിന്തുടര്ച്ച ഉണ്ടാക്കി .കവിതാ ഇന്ന്
ഗദ്യത്തിലേക്ക് തിരിഞ്ഞിട്ട് ഉണ്ടെങ്കിലും , ബാല കവിതയെങ്കിലും പദ്യ രൂപം
നിലനിര്‍ത്തുന്നത് നല്ലതാണ്.എങ്കില്‍ മാത്രമേ അത് കുട്ടികള്‍ക്ക് ഈണതിലും
താളത്തിലും ചൊല്ലി ഹൃദിസ്ഥമാക്കാന്‍ പറ്റുകയുള്ളു .
ജന്മനാ പ്രതിഭയുള്ള
ഒരാള്‍ ഏതു രാജ്യത്തു ചെന്നാലും , എഴുതികൊണ്ടേയിരിക്കും;ഉദാഹരണത്തിന് ചെറിയാന് കെ
.ചെറിയാനെ ആണ് അദ്ദേഹം ചുണ്ടി കാണിച്ചത് . സര്‍ഗ പ്രതിഭ ഇല്ലാത്തവര്‍
മറ്റുള്ളവരുടെ കുറ്റം പറഞ്ഞും ,ഒഴിവു കഴിവുകള്‍ പറഞ്ഞും കാലയവനികക്ക്
പിന്നിലേക്ക് മറയും .
കവിതയ്ക്ക് ഒരു നിര്‍വചനം കൊടുക്കാന്‍ ഏറെ
ബുദ്ധിമുട്ടാണ് .വായിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ മഥിക്കുന്നതെന്തും കവിതയാണ്.
.അതുപോലെ തന്നെ ഓരോ വായനക്കാരനിലും കവിത ഉണ്ടാക്കുന്ന പ്രതികരണം വിഭിന്നമായിരിക്കും
.
`കൊല്ലന്റെ ആലയില്‍' എന്ന ബേബി സാറിന്റെ കവിതയിലെ ഒരു വരി അനുവാചകന്റെ
ആത്മാവിലേക്ക് തീ കൊരിയിടുകയും അശാന്തി പടര്‍ത്തുകയും ചെയ്യുന്നു . പട്ടിണിയും
പരിവട്ടവുമായി കഴിയുന്ന കൊല്ലന്
പഴുപ്പിച്ച ഇരുമ്പ് കഷണം വെള്ളത്തിലേക്ക്
ആഴ്തുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം ` ഈശ്വരാ ,ഈശ്വരാ ` എന്ന നിലവിളിയായി കവി
ചിത്രികരിക്കുന്നു .
ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ " children of god'
എന്ന പുസ്തകം `ദൈവത്തിന്റെ മക്കള്‍'എന്ന പേരില്‍ ബേബി സാര്‍ തര്‍ജിമ
ചെയ്തിടുണ്ട് .അദേഹത്തിന്റെ ` പോക്കുവെയില്‍ പൊന്ന് `എന്ന
ഓര്‍മ്മക്കുറിപ്പുകള്‍! ഡി. സി . ബുക്ക്സ് ആണ് പ്രസിധികരിച്ചത്
.
പ്രൊ.എം .റ്റീ.ആന്റണി , പ്രോ .ജോണ്‍ മുള്ളിന് ,പ്രൊ .ജോയ് കുഞ്ഞാപ്പു
,രാജു തോമസ് ,ഡോ .നന്ദകുമാര്‍ ,ഡോ .എന്‍. പി . ഷില, ജോണ്‍ വേറ്റം എന്നിവര്‍
സംസാരിച്ചു .
സെപ്റ്റംബര്‍ 28 തിയതി കുടുന്ന സര്ഗവേദിയില് അതിഥിയായി
എത്തുന്നത് അറിയപ്പെട്ട കവയിത്രിയും എഴുത്തുകാരിയുമായ റോസ്മേരി ആണ് .മലയാളം
പത്രത്തിന്റെ താള്കളിലുടെ വന്ന റോസ്മേരിയുടെ ലേഖന പരമ്പരകള്‍ അമേരിക്കയിലെ
വായനക്കാരെയും ,സഹൃദയരെയും ഏറെ അകര്ഷിക്കുകയുണ്ടായി .
വിവരങ്ങള്‍ക്ക്: മനോഹര്‍
തോമസ് 917 501 0173