Image

സാമൂഹ്യ നീതിയും, സമഗ്രവികസനവും കേരള സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്‌

യു.എ. നസീര്‍ (ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി) Published on 15 September, 2014
സാമൂഹ്യ നീതിയും, സമഗ്രവികസനവും കേരള സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്‌
ന്യൂയോര്‍ക്ക്‌: കേരളത്തിലെ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ലക്ഷ്യം എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹ്യ നീതിയും സമഗ്ര വികസനവും സാധ്യമാക്കുക എന്നതാണെന്നും ഈ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായി അതീവ ജാഗ്രതയോടെ അതിവേഗം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും റവന്യൂ വകുപ്പ്‌ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ അടൂര്‍ പ്രകാശ്‌ അറിയിച്ചു. ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ സംഘടിപ്പിച്ച വമ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ഗവണ്‍മെന്റിന്റെ സ്വപ്‌ന പദ്ധതിയായ `രണ്ടാം ഭൂദാന പ്രസ്ഥാനം' എന്നറിയപ്പെടുന്ന എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ആശയം ധാരാളം മനസുകളുടെ സഹായത്തില്‍ ബഹുദൂരം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു മന്ത്രി അറിയിച്ചു. 2015 അവസാനത്തോടുകൂടി കേരളത്തില്‍ ഭൂരഹിരായ അവശ വിഭാഗങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആറന്മുള വിമാനത്താവളം പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ എതിരല്ലെന്നും, എന്നാല്‍ സാങ്കേതിക നിയമവശങ്ങള്‍ പരിഹരിക്കുക എന്നത്‌ വിമാനത്താവള സംഘാടകരുടെ ചുമതലയാണെന്നും ഒരു ചോദ്യത്തിന്‌ ഉത്തരമായി മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ അമേരിക്കയില്‍ ഇത്ര മികച്ച രീതിയിലും ജനകീയ പങ്കാളിത്തത്തിലും പ്രവര്‍ത്തിക്കുന്നതിന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ സംഘാടകരെ അഭിനന്ദിച്ചു.

സ്വീകരണ സമ്മേളനത്തില്‍ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജയചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഐ.എന്‍.ഒ.സി സ്ഥാപക നേതാവും ഇപ്പോള്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്‌ ഐബ്രഹാം ഉദ്‌ഘാടനം നിര്‍വഹിച്ചു. ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ്‌ ജുനേദ്‌ ഖ്വാസി സംഘടനയുടെ സ്ഥാപക നേതാക്കളായ ജോര്‍ജ്‌ ഏബ്രഹാം, സാക്‌ തോമസ്‌, ജോസ്‌ ചാരുംമൂട്‌, ജയചന്ദ്രന്‍ എന്നിവരെ അഭിനന്ദിക്കുകയും, ഇന്ന്‌ അമേരിക്കയിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ പ്രവര്‍ത്തനം നടക്കുന്നു എന്നത്‌ വളരെ ചാരിതാര്‍ത്ഥ്യജനകമാണെന്നും പ്രസ്‌താവിച്ചു. ജോര്‍ജ്‌ ഏബ്രഹാമിനെപ്പോലുള്ള കഴിവുറ്റ, നിസ്വാര്‍ത്ഥമതിയായ നേതാവിന്റെ പ്രവര്‍ത്തന ഫലമാണ്‌ ഐ.എന്‍.ഒ.സി ഇന്ന്‌ വലിയ സംഘടനയായി മാറാന്‍ കാരണമെന്നും ജുനേദ്‌ ഖ്വാസി അറിയിച്ചു.

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ പുതിയ കമ്മിറ്റിയുടെ കീഴില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട പൊതുപരിപാടിയില്‍ അമേരിക്കയിലെ എല്ലാ പ്രമുഖ സംഘടനകളുടേയും ദേശീയ നേതാക്കള്‍ പങ്കെടുത്തത്‌ പ്രത്യേകം ശ്രദ്ധേയമായി. ഫൊക്കാനാ, ഫോമാ, എസ്‌.എന്‍.എ, ഡബ്ല്യു.എം.സി തുടങ്ങിയ വിവിധ സംഘടനകളുടെ നേതാക്കളും, വിവിധ സാംസ്‌കാരിക സാമൂഹ്യ മത നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ ഐ.എന്‍.ഒ.സി ദേശീയ നേതാക്കളും, വിവിധ സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത പരിപാടി വന്‍ വിജയമായി. ഐ.എന്‍.ഒ.സി എന്ന സംഘടന ജോര്‍ജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെ നേതാക്കള്‍ അഭിനന്ദിച്ചു.

ചടങ്ങില്‍ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി യു.എ. നസീര്‍ സ്വാഗതം ആശംസിച്ചു. ഐ.എന്‍.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ്‌, സീനിയര്‍ ലീഡര്‍ ഗിരീഷ്‌ വൈദ്യ, ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ഫൊക്കാനാ ജനറല്‍ സെക്രട്ടറി അഡ്വ. വിനോജ്‌ കെയാര്‍കെ., ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസ്‌, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ നേതാവ്‌ ശ്രീധര്‍ കാവില്‍, ശ്രീനാരായണ അസോസിയേഷന്‍ ചെയര്‍മാന്‍ ഗോപിനാഥ്‌ പണിക്കര്‍, വാസുദേവ്‌ പുളുക്കല്‍, സണ്ണി കോന്നിയൂര്‍, മുകുന്ദന്‍ മുല്ലശേരി, വര്‍ഗീസ്‌ തെക്കേക്കര, വര്‍ക്കി ഏബ്രഹാം (മലയാളം ടിവി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കോന്നി അസോസിയേഷന്റെ നേതൃത്വത്തില്‍ കോന്നിക്കാരുടെ കൂട്ടായ്‌മ മന്ത്രിക്ക്‌ സ്വീകരണം നല്‍കി. കൂടാതെ ശ്രീനാരായണ അസോസിയേഷന്‍ ഭാരവാഹികളും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ നേതാക്കളും മന്ത്രിയെ ആദരിച്ചു. കൂടാതെ ചടങ്ങില്‍ ബാലചന്ദ്ര പണിക്കര്‍, ജെയ്‌സ്‌ ജോസഫ്‌, ജോസ്‌ കാനാട്ട്‌, ബെഞ്ചമിന്‍ ജോര്‍ജ്‌, ഓമന വാസുദേവ്‌, ഇടിക്കുള ചാക്കോ, പാസ്റ്റര്‍ വില്‍സണ്‍ ജോസ്‌, പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, അരവിന്ദാക്ഷന്‍, മോന്‍സി സ്റ്റാറ്റന്‍ഐലന്റ്‌ തുടങ്ങി നൂറുകണക്കിന്‌ വിശിഷ്‌ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ട്രഷറര്‍ ജോസ്‌ തെക്കേടം നന്ദി രേഖപ്പെടുത്തി.
സാമൂഹ്യ നീതിയും, സമഗ്രവികസനവും കേരള സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്‌സാമൂഹ്യ നീതിയും, സമഗ്രവികസനവും കേരള സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്‌സാമൂഹ്യ നീതിയും, സമഗ്രവികസനവും കേരള സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്‌സാമൂഹ്യ നീതിയും, സമഗ്രവികസനവും കേരള സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്‌സാമൂഹ്യ നീതിയും, സമഗ്രവികസനവും കേരള സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി അടൂര്‍ പ്രകാശ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക