Image

സ്റ്റാറ്റന്‍ ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു.

ബിജു ചെറിയാന്‍ Published on 15 September, 2014
സ്റ്റാറ്റന്‍ ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു.
ന്യൂയോര്‍ക്ക് : കേരളീയരുടെ തനതുകലകളായ ശാസ്ത്രീയ നൃത്തങ്ങളും സംഗീതവും പഠിക്കുവാന്‍ ഒരു സ്ഥാപനം എന്ന സ്റ്റാറ്റന്‍ ഐലന്റിലെ മലയാളികളുടെ ദീര്‍ഘകാലസ്വപ്നം പൂവണിയുന്നു. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ നാലാം തീയ്യതി ശനിയാഴ്ച നൃത്ത-സംഗീത പരിശീലന കേന്ദ്രം തുടക്കം കുറിക്കുന്നു.

വില്ലോബ്രൂക്കിലുള്ള PS54 ആണ് ക്ലാസ്സുകള്‍ നടക്കുക. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞ് 3PM മുതല്‍ 5PM വരെ നടത്തപ്പെടുന്ന സ്‌ക്കൂളിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതായി ശ്രീ.ജോസ് ഏബ്രഹാം(സ്‌ക്കൂള്‍ ചെയര്‍മാന്‍), ശ്രീ.എസ്.എസ്.പ്രകാശ്(പ്രസിഡന്‌റ്), ശ്രീ.ക്യാപ്റ്റന്‍ രാജു ഫിലിപ്പ്(സ്‌ക്കൂള്‍ പാട്രണ്‍), ശ്രീ.ജോസ് വര്‍ഗീസ്(സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, ശാസ്ത്രീയസംഗീതം, യോഗ, ഉപകരണ സംഗീതം എന്നിവയില്‍ ഉന്നത പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള അദ്ധ്യാപകരും കലാപ്രവര്‍ത്തകരുമാണ് പരിശീലനം നല്‍കുന്നത്.  മലയാളഭാഷാ പഠനകേന്ദ്രവും ഇതോടൊപ്പം ആരംഭിക്കുവാന്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന സ്റ്റാറ്റന്‍ ഐലന്റില്‍ കലാപരിശീലനകേന്ദ്രം ആരംഭിക്കുന്നത് കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്നതായി ചെയര്‍മാന്‍ ജോസ് ഏബ്രഹാം അഭിപ്രായപ്പെട്ടു. മലയാളഭാഷയും തനതുകലകളും വരുംതലമുറക്ക് പരിചയപ്പെടുത്തുന്ന ഈ ഉദ്യമം വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ ഏവരും ആത്മാര്‍ത്ഥമായി സഹകരിക്കുമെന്ന് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ശ്രീ.എസ്.എസ്.പ്രകാശ്, സ്‌ക്കൂള്‍ പേട്രണ്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുക മാത്രമാണ് സ്‌ക്കൂളില്‍ ചേര്‍ന്നു പഠിക്കുവാന്‍ ആദ്യമായി ചെയ്യേണ്ടതുള്ളൂ. ഏവര്‍ക്കും സ്വീകാര്യമായ കുറഞ്ഞ ഫീസ് ഏര്‍പ്പെടുത്തി കൂടുതല്‍ കുട്ടികള്‍ക്ക് കലാപരിശീലനം നല്‍കുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ ലക്ഷ്യം.

ഒക്‌ടോബര്‍ നാലാം തീയ്യതി ശനിയാഴ്ച വൈകുന്നേരം 3PM മണിക്ക് PS54- ല്‍ നക്കുന്ന ലളിതമായ ഉല്‍ഘാടന ചടങ്ങിലേക്കും സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങളിലേക്കും ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്
1)    ശ്രീ.എസ്.എസ്.പ്രകാശ്(അസോസിയേഷന്‍ പ്രസിഡന്റ്)-917-301-8885
2)    ശ്രീ.ജോസ് ഏബ്രഹാം(സ്‌ക്കൂള് ചെയര്‍മാന്‍)-(718) 619-7759
3)    ശ്രീ.ക്യാപ്റ്റന്‍ രാജു ഫിലിപ്പ്(സ്‌ക്കൂള്‍ പേട്രണ്‍)-(917) 854-3818
4)    ശ്രീ.ജോസ് വര്‍ഗീസ്(അസോസിയേഷന്‍ സെക്രട്ടറി)-(917) 817-4115
5)    ശ്രീ.ബോണിഫസ് ജോര്‍ജ്ജ്(അസോസിയേഷന്‍ ട്രഷര്‍)- (917) 415- 6883
6)    ശ്രീ.റോഷിന്‍ മാമ്മന്‍(MASI വൈസ് പ്രസിഡന്റ്)-(646) 262-7945
7)    ശ്രീ.സാമുവല്‍ കോശി(MASI ജോയിന്റ് സെക്രട്ടറി)- (917) 829- 1030

ബിജു ചെറിയാന്‍

സ്റ്റാറ്റന്‍ ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു.
JOSE ABRAHAM
സ്റ്റാറ്റന്‍ ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു.
PATRIARCHAL MEMORIAL IN STATEN ISLAND
സ്റ്റാറ്റന്‍ ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു.
RAJU PHILIP
സ്റ്റാറ്റന്‍ ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു.
masi ex. committee
സ്റ്റാറ്റന്‍ ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു.
PS 54
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക