Image

കാലിയായ ഖജനാവും കാത്തിരിക്കുന്ന സര്‍ക്കാരും - ജോസ് കാടാപുറം

ജോസ് കാടാപുറം Published on 16 September, 2014
കാലിയായ ഖജനാവും കാത്തിരിക്കുന്ന സര്‍ക്കാരും - ജോസ് കാടാപുറം
സംസ്ഥാന ഖജനാവിലെ പ്രധാന വരുമാനങ്ങളിലൊന്നാണു മദ്യനികുതി. നികുതിയായി ലഭിച്ചു കൊണ്ടിരിക്കുന്ന 7000 കോടി വേണ്ടെന്നുവെച്ചു കൊണ്ടു മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം സ്വര്‍ണ്ണ മുട്ടയിടുന്ന താറാവിനെ ചൊല്ലി അത്യാഗ്രഹികള്‍ നടത്തിയ തര്‍ക്കത്തിനൊടുവില്‍ താറാവിനെ കൊന്ന കഥയാണ് ഓര്‍മ്മിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി രണ്ടായിരം കോടി വീതം കടമെടുത്തു നീങ്ങുന്ന ഖജനാവ് ഏഴായിരം കോടി രൂപ വേണ്ടെന്നു വെയ്ക്കുമ്പോള്‍ എങ്ങനെ കാര്യങ്ങള്‍ വീണ്ടും, വെള്ളം, വൈദ്യുതി, ബസ്‌കൂലി ഒന്നുകൂടി കൂട്ടി മദ്യപിക്കാത്ത സാധാരണക്കാരെ കൂടി പിഴിയാതെ മറ്റന്താണാവോ വഴി?!!

ഭരണകക്ഷിയിലെ ഒരു നേതാവിന്റെ ആഴ്ചയില്‍ വിദേശനിര്‍മ്മിത മദ്യക്കുപ്പി വരുത്താന്‍ പതിനായിരം രൂപ! ഇതൊരു നേതാവിന്റെ മാത്രം കഥയല്ലിത്. കേരളത്തിലെ നേതാക്കളില്‍ രണ്ടെണ്ണം വിട്ടില്ലെങ്കില്‍ നോര്‍മലല്ലാത്ത എത്ര നേതാക്കള്‍ ഉണ്ടെന്ന് അണികള്‍ക്ക് നന്നായി അിറയാം.

ജനങ്ങളുടെ ആരോഗ്യമോ, ഭാവിയോ, കുണ്ടുംകുഴിയുമായ റോഡ് നന്നാക്കാനോ, ഒരു യൂണിറ്റ് വൈദ്യുതി പുതിയതായി ഉണ്ടാക്കാനോ ഒന്നിനും കഴിയാത്ത ഈ സര്‍ക്കാര്‍ ഇപ്പോഴത്തെ അനാവശ്യ വിവാദങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അവസാന ഘട്ടത്തിലേക്കാണ് ഈ ബാര്‍പൂട്ടല്‍ വിവാദം എത്തിനില്‍ക്കുന്നത്. ഭരണം സൂക്ഷ്മമായി വിലയിരുത്തിയാല്‍ കാലിയായ ഖജനാവിന് എന്തിനാണ് കാവല്‍ എന്ന് ചോദിച്ചുപോകും.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ട് പ്രതിസന്ധിയും പ്രയാസമേയുള്ളൂയെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലികട്ടി അപാരമാണ്. ഒരു ലക്ഷത്തി പതിനെട്ടായിരം കോടിയുടെ പൊതുകടം. മാസം തോറും 800 കോടി രൂപായുടെ വായ്പാപലിശ. പ്രതിമാസ വരവ് ചിലവ് കണക്കുകള്‍ തമ്മില്‍ 1650 കോടിയുടെ വ്യത്യാസം. എന്തിനെറെ സര്‍ക്കാര്‍ നല്‍കുന്ന ചെക്കുകള്‍ തന്നെ വണ്ടിചെക്കാവുന്ന അവസ്ഥ. ഇതിനെ സാമ്പത്തിക പ്രതിസന്ധിയെന്ന് വിളിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ അപേക്ഷ?!

പൊതുവിപണിയില്‍ നിന്നും കടമെടുപ്പിന്റെ പരിധിയിതിനകം തന്നെ ലംഘിച്ചു. 2014 ആരംഭിച്ചപ്പോള്‍ തന്നെ 14000 കോടിയുടെ റവന്യൂകമ്മിയിലാണ് സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. ബഡ്ജറ്റില്‍ കണക്കുകൂട്ടി വച്ചതിന്റെ രണ്ടിരട്ടിയാണ് ഈ റവന്യൂ കമ്മിയിപ്പോള്‍. എന്നാല്‍ മറുവശം രസകരമാണ് അതിസമ്പന്നര്‍ക്ക് നികുതിയിളവുകള്‍ ക്രമാതീതമായി അനുവദിച്ചു കൊടുത്തു. അങ്ങനെയാണ് വന്‍ നികുതി ചോര്‍ച്ചയുണ്ടായത്; ഇപ്പോഴുള്ള പ്രതിസന്ധിക്ക് പ്രധാന കാരണം. 32000 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. ആരുടെ ആനുകൂല്യം പിടിച്ചെടുക്കാനാണ് ഈ 32000 കോടി കുടിശിക പിരിച്ചെടുക്കേണ്ടതില്ലയെന്ന് തിരുമാനിച്ചത്?.

നികുതിപിരിവ് കാര്യക്ഷമമായിരുന്നെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിത്രയും രൂക്ഷമായില്ലായിരുന്നു. നിത്യചെലവുകള്‍ക്ക് ക്രമരഹിതമായ അഡ്വാന്‍സ് എടുക്കേണ്ട സ്ഥിതി ഒഴിവാക്കാമായിരുന്നു. ആദ്യം 550 കോടി പിന്നെ 200 കോടിയും ആകെ 750 കോടി അഡ്വാന്‍സ് പറ്റി, അതുകൂടാതെ 2000 കോടി പൊതുവിപണിയില്‍ നിന്ന് കടമെടുത്തു. 650 കോടി കേന്ദ്ര നികുതിയില്‍നിന്ന്  അഡ്വാന്‍സ് എടുത്തു. എന്നിട്ടും പ്രതിസന്ധി മറികടക്കാനായില്ല. ഇതിനിടയില്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ വീടുകളിലെ പ്രധാന വരുമാനമായ റബ്ബര്‍വില ഇടിഞ്ത് കൂടതല്‍ പ്രശ്‌നമായി., ഒരു കിലോ റബ്ബറിന് 270 രൂപായില്‍ നിന്ന് 110 രൂപയിലേക്ക് താഴ്ന്നപ്പോള്‍ റബ്ബര്‍വെട്ടുന്നതിലും നല്ലത് വെട്ടാതിരിക്കാന് കേരളത്തിലെ കൃഷിക്കാരും സാധാരണക്കാരും തീരുമാനിച്ചപ്പോള്‍ ജനജീവിതം കൂടുതല്‍ ദുഃസഹമായി.

റബ്ബറിന്റെ വിലയിടിവിന് കാരണം ടയര്‍ ലോബികളും ടയര്‍ കമ്പനികളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളി, ഊഹകച്ചവടത്തെയും ഇറക്കുമതികളെയും പ്രോത്സാഹിപ്പിക്കുന്ന നയം. എന്തിന് പറയുന്നു ജനങ്ങളുടെ ആകെയുള്ള വരുമാനവും വെള്ളത്തിലായി. കേരളത്തിലിപ്പോള്‍ പലസ്ഥലത്തും റബ്ബര്‍മരങ്ങള്‍ വെട്ടികയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. സാമ്പത്തിക പ്രതിസന്ധി മൂലം റോഡിലെ കുഴിനികത്താന്‍ മെറ്റലും, ടാറും വാങ്ങാനും കാശില്ലാത്തതിനാല്‍ റോഡിലെ കുഴിമൂലം അപകടമരണങ്ങളും പെരുകി.

ചുരുക്കത്തില്‍ കാലിയായ ഒരു ഖജനാവിന് ശമ്പളം പറ്റി കാവലിരിക്കാന്‍ ഒരു മന്ത്രി സഭയെന്തിന് എന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചുപോയെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട്, കാര്യമില്ല!?

കാലിയായ ഖജനാവും കാത്തിരിക്കുന്ന സര്‍ക്കാരും - ജോസ് കാടാപുറം
Join WhatsApp News
John K. 2014-09-16 08:25:17
ആഴ്ചയില്‍ പതിനായിരം രൂപയുടെ മദ്യം കഴിക്കുന്ന ആ നേതാവ് ആരാണാവോ..? ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു!!
Thelma 2014-09-16 08:34:33
Very good. Congrats!!!!!!!
Jomon Mathew 2014-09-16 08:35:27
കേരളത്തില്‍ അനാവശ്യമായി നടക്കുന്ന ഓരോ ജനദ്രോഹ ഹര്‍ത്താലുകളും കോടികണക്കിനു രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനു (ജനങ്ങള്‍ക്ക്‌) വരുത്തുന്നത്. അതങ്ങു നിരോധിച്ചാല്‍ ഈ കള്ള്‌ു കച്ചവടം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം (?) നികത്തി കൂടെ മാഷെ.? കൂടാതെ പരോക്ഷമായി അമിത മദ്യപാനം മൂലം നമ്മുടെ നാടിനു വരുന്ന നഷ്ടങ്ങള്‍ അങ്ങ് മറന്നു പോയോ.? കണ്ണടച്ച് ഇരുട്ടാക്കല്ലേ......
Jose Mathew 2014-09-16 09:27:46
Dear Jose Can we promote alcohol in Kerala only because of the economical benefits ? Then, make drugs and prostitution legal and make out of money. Can we make abortion legal and add an abortion tax. Can we use this money for poor girls education? Please advise. I agree with all other part of your article.
Siby Thomas 2014-09-16 11:03:08
മദ്യം പാര്‍ടി പ്രവര്‍ത്തനത്തിനും അണികളെ വിട്ടു കൊലയും അക്രമപ്രവര്തനതിനും ഒക്കെ അത്യന്താപേക്ഷിതമായ കാര്യമാണ്.അത് കിട്ടാതെയായാല്‍ അത് ഞങ്ങളുടെ പാര്‍ടിക്ക് ക്ഷീണം ചെയ്യും. അതിനാല്‍ മദ്യമില്ലാത രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് ഞങ്ങള്‍ക് ചിന്തിക്കാനേ വയ്യ!!
Truth man 2014-09-16 14:42:12
Mr. Jose May be you are not  believe god.You trust in gold
And alcohol .You know kodisuni  the butcher,he cut 51 times
T.P,s face with influence of alcohol and drugs and ladies .who given to him drugs,drinks and ladies.Your all support now lost
because of this article.May be emalayalee editor should not show
this command 
em stephen 2014-09-16 15:22:54
What you said is right; Look at the whole world culture, Can you make a change soon?. We had lot of good leaders in kerala in all parties; they never allowed to mix party politics with government running. But, can you tell me A LEADER ? That is why this happened without any deep thinking. Watch, what will be the result in the congress party in Kerala soon.
vaayanakkaaran 2014-09-16 15:23:17
Truth man clever he write emalayalee editor no understand editor think truth and publish. I write same tomorrow. 
Matt. (Matthew) MA (English) 2014-09-16 15:41:28
understanding people are suffering Truth man vayanakkaran. you no speak English no writing. jose kadapurm right. no money khanavu, ministers all in USA. khajanave no money. no alocohol kerala all ministers USA. FOKKANS FOMA selling alcohol ministers no good. Truth man me same college English. American English no good. British English very good. kadapuram very good politics.
Truth man 2014-09-16 16:01:36
Thank you editor,you are showing the truth Do not look the party ,do not look at the color and do not look the religion ,rich or poor No matter show the truth comment.Iam using spoken english no time write with Grammar .My standard only 4th grade but I will Tell the comment( not command) .and I will tell the truth even though my head gone
vaayanakkaaran 2014-09-16 17:14:40
Right Why worry Truth man gramar,He like kavi less word more meaning.Is was are were all waste reader understand anyway ;may be more meaning.
മുന്ഷി പരമേശ്വരൻ 2014-09-16 16:02:47
മാത്തന്റെ ഇംഗ്ലീഷ് എനിക്ക് മനസിലായി . അത് മലയാളത്തിലേക്ക് തർജ്ജ എന്റെ അറിവ് വച്ച് ചെയ്യുന്നു. ട്രൂത്ത് മാന്റെയും വായനക്കാരന്റെയും ഇംഗ്ലീഷ് വായിക്കാൻ തുടങ്ങുമ്പോൾ സഫറിങ്ങ്‌ ആരംഭിക്കുന്നു. അറിയാൻ വയ്യാത്ത പണിക്ക് പോകരുത്. ജോസ് കടപ്പുറം എപ്പോഴും സത്യം പറയുന്നതുകൊണ്ട് അയാളാണ് ട്രൂത്ത് മാൻ. അയാൾ വലത്തോട്ടു തിരിയുമ്പോൾ സൂക്ഷിക്കണം. ഖജനാവ് കാലി കാരണം മന്ത്രിമാര് എല്ലാം അമേരിക്കയിലാണ്. അത് തിരിച്ചു പരജാലും ശരിയാണ്. മന്ത്രിമാർ അമേരിക്കയിൽ വരുന്നതുകൊണ്ടാണ് ഖജനാവ് കാലി. കേരളത്തിൽ കള്ള് കിട്ടാനില്ലാത്തതുകൊണ്ടും മന്ത്രിമാർ അമേരിക്കയിൽ വരുന്നു. ഇങ്ങനെ വരുന്ന മന്ത്രിമാർക്ക് ഫൊക്കാനയും ഫോമയും കള്ള് മേടിച്ചു കൊടുക്കുന്നത് ശരിയല്ല. ട്രൂത്ത് മാനും മാത്തച്ചനും ഒരേ കോളേജിൽ നിന്നാണ് ഇന്ഗ്ലീഷിൽ പഠിച്ചത്. (നല്ല പഠിത്തം). യഥാർത്ഥ ഇങ്ങ്ലീഷ്‌ ബ്രിട്ടീഷാണ് അമേരിക്കൻ ഇങ്ങ്ലീഷ്‌ ശരിയല്ല. കടാപ്പുറം ഇവിടെയിരുന്നു കേരളത്തിൽ കുഴപ്പം സൃഷ്ടിക്കാൻ പറ്റിയ രാഷ്ട്രീയക്കാരനാണ്
നിഷ്കളങ്കൻ പത്രോസ് 2014-09-16 18:51:38
ബുച്ചറിന്റെ കടയിൽ ആൽക്കഹോളും പെണ്ണും എവിടിയ ട്രൂത്ത് മാനേ? താൻ കള്ള മാനാണ്, ബുച്ചരിന്റെ കടയിൽ ആൽക്കഹോളും പശുക്കളുമാണ്. ഞങ്ങളുടെ അടുത്തു ഒരു ബുച്ചറിന്റെ പശു മനുഷ്യകുഞ്ഞിനെ പ്രസവിച്ചു.
Thomas Koovallur 2014-09-17 04:28:06
കേരളത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥയെപ്പറ്റി യുള്ള ജോസ് കടപുരത്തിന്റെ ലേഖനം വായിക്കാനിടയായി. ജോസിന്റെ വികാരം മനസ്സിലാക്കാൻ കഴിഞ്ഞു. വാസ്തവത്തിൽ ഒരു റബ്ബർ കര്ഷകന്റെ പുത്രൻ കൂടിയായ എനിക്ക് റബ്ബർ കര്ഷകരുടെ ഇപ്പൊ ഴത്തെ ദൈന്യാവസ്ഥ മനസ്സിലാക്കാൻ കഴിയും. ഇനി റബ്ബർ മരംകൾ വെട്ടി കളയുക അല്ലാതെ മറ്റു മാര്ഗം കർഷകർക്കില്ല. വരവിനേക്കാൾ ചിലവുചെയ്യുന്ന സർക്കാരുകൾ ആരായാലും അവർക്കു അധികനാൾ പിടിച്ചുനില്ക്കാനും കഴിയുകയില്ല. അവരുടെ പദ്ധതികളെല്ലാം പാളിപ്പോകും എന്നതിന് സംശയമില്ല. ജോസിന്റെ സാമ്പത്തിക കണക്കുകൾ ശെരി ആണെങ്കിൽ സര്ക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് കരുതാം. എന്തൊരു വികസനത്തിന്റെ പേരുപറഞ്ഞു ജനംഗളെ എത്ര നാൾ പറ്റിക്കാം. തോമസ്‌ കൂവള്ളൂർ
Truth man 2014-09-17 04:47:59
Mr. Pathrose you don,t know that I mentioned the butcher.
That is not regular butcher .This butcher like drinks alcohol and 
ladies
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക